പതിവില്‍ നിന്ന് വിപരീതമായി ഇപ്പോള്‍ വന്യമൃഗങ്ങള്‍ നാട്ടുമ്പുറങ്ങളിലേക്ക് വരുന്നതായിട്ടുള്ള വാര്‍ത്തകള്‍ വ്യാപകമാണല്ലോ. എല്ലാ ദിവസവും ആനയും പുലിയും കാട്ടുപന്നിയും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു എന്നുള്ള വാര്‍ത്ത ഗ്യാരണ്ടിയാണ്. അതിനായി മാധ്യമങ്ങള്‍ സ്ഥിരമായി സ്ഥലം ഒഴിച്ചിടുന്നതായും കേള്‍ക്കുന്നു. കോവിഡ് കാലത്ത് ജനങ്ങള്‍ വീട്ടില്‍ അടച്ചുപൂട്ടിയപ്പോള്‍ വന്യമൃഗങ്ങള്‍ നമ്മുടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവന്നിരുന്നത് വലിയ വാര്‍ത്തയായിരുന്നു. മൃഗങ്ങള്‍ക്ക് സൈ്വര്യ വികാരം നടത്തുവാന്‍ കോവിഡ് കാലത്ത് സാധിച്ചിരുന്നു എന്ന് വേണം ഇതില്‍നിന്ന് നാം മനസ്സിലാക്കാന്‍. ജനങ്ങള്‍ വനപ്രദേശം കയ്യേറിയതോടുകൂടി വന്യജീവികള്‍ക്ക് നാട്ടിലേക്ക് ഇറങ്ങേണ്ടിവരുന്ന ഒരു സാഹചര്യം ഉണ്ടായി എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഒന്നാലോചിച്ചാല്‍ അവര്‍ പറയുന്നതില്‍ വാസ്തവമുണ്ട് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.
കള്ളപ്പണം പിടിക്കല്‍ പണ്ടേ ഉണ്ട്
കാര്‍ട്ടൂണുകളുടെ ഇടയില്‍ നിശബ്ദ കാര്‍ട്ടൂണുകള്‍ വരയ്ക്കുക എന്നുള്ളത് ഏറ്റവും ശ്രമകരമായ ഒരു ജോലിയാണ്. വരകളിലൂടെ ആശയങ്ങള്‍ കാഴ്ചക്കാരിലേക്ക് പകരുക എന്നുള്ളതാണ് നിശബ്ദ കാര്‍ട്ടൂണുകള്‍ വഴി ലക്ഷ്യപ്പെടുന്നത്. ഭാഷകള്‍ക്ക് ഇവിടെ ഒരു തടസ്സമില്ല. സാംസ്‌കാരികമായ വ്യത്യാസങ്ങള്‍ ഒരുപക്ഷേ നിശബ്ദ കാര്‍ട്ടൂണുകള്‍ക്കും തടസമായി വന്നേക്കാം. ഇന്ത്യയിലെ സാംസ്‌കാരിക അന്തരീക്ഷമല്ല മറ്റു പല രാജ്യങ്ങളിലും ഉള്ളത് എന്നുള്ളതാണ് അതിന് കാരണം.
നിശബ്ദ കാര്‍ട്ടൂണ്‍ വരച്ച് ശ്രദ്ധ നേടിയ ഒരു മലയാളി കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു അന്തരിച്ച ജോയ് കുളനട. അദ്ദേഹം വന്യജീവികള്‍ നാട്ടിന്‍പുറത്ത് ഇറങ്ങുന്ന വിഷയമാക്കി ഒരു നിശബ്ദ കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കാര്‍ട്ടൂണ്‍ ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു സ്വീകരണ മുറിയിലെ രംഗങ്ങള്‍ നിശബ്ദമായി വരകളിലൂടെ മാത്രം നമ്മളോട് ആശയം പകര്‍ന്ന് തരുന്നു എന്നുള്ളത് ഏറ്റവും പ്രത്യേകത തന്നെയാണ്. നിശബ്ദ കാര്‍ട്ടൂണുകള്‍ മറ്റ് കാര്‍ട്ടൂണുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുക മാത്രമല്ല, കൂടുതല്‍ സ്വീകാര്യതയും നേടുന്നു.