Continue reading “അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍”

" /> Continue reading “അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍”

"> Continue reading “അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍”

">

UPDATES

ഓഫ് ബീറ്റ്

അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍

                       

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ പ്രശസ്തമായ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഇന്നും ആദ്യ സ്ഥാനത്താണ് ഈ ഗ്രന്ഥം. ഇന്ത്യയിലാകെ പ്രതിവര്‍ഷം രണ്ടു ലക്ഷത്തിലധികം പ്രതികള്‍ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളില്‍ പകുതിയോളം കേരളത്തിലാണ് വില്‍ക്കപ്പെടുന്നത്. ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. 1999-ല്‍ ഗ്ലോബല്‍ സ്പിരിച്വല്‍ ആന്റ് റിലീജ്യസ് അതോറിറ്റി ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി. ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടമാണ് ഇതില്‍ വിവരിക്കുന്നത്. മഹാത്മ ഗാന്ധി എഴുതിയിരുന്നത് നിലത്തിരുന്ന് ഉയരമുള്ള ചെറിയ പീഠത്തില്‍ പേപ്പറുകള്‍ വെച്ചായിരുന്നു. ഈ ഒരു രംഗത്തിന്റെ മഹാത്മ ഗാന്ധി ചിത്രം ഏറെ പ്രശസ്തവുമാണ്.

ബാബറി മസ്ജീദ് തകര്‍ക്കും മുന്‍പ് സൂചനയുമായി കാര്‍ട്ടൂണ്‍

ബാബറി മസ്ജിദിനും അയോധ്യയ്ക്കും സരയൂ നദീ തീരത്തിനും മതസൗഹാര്‍ദത്തിന്റെ പയ കഥയുണ്ട്. കുറഞ്ഞത് നാല് നൂറ്റാണ്ടെങ്കിലും ഈ സ്ഥലം മതപരമായ ആവശ്യങ്ങള്‍ക്കായി ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ഉപയോഗിച്ചിരുന്നു. പള്ളി ക്ഷേത്ര സ്ഥലത്താണെന്നുള്ള അവകാശവാദം ആദ്യം ഉന്നയിച്ചത്, 1822-ല്‍ ഒരു ഫൈസാബാദ് കോടതി ഉദ്യോഗസ്ഥനാണ്. അന്നു മുതല്‍ ചെറിയ രീതിയില്‍ മദസൗഹാര്‍ദത്തിന് വിള്ളല്‍ ഉണ്ടായി തുടങ്ങി. 1949ല്‍ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിറാം ദാസിന്റെ നേതൃത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജിദിന്റെ ഉള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ പൂജയും ഭജനയും നടത്തി. അന്ന് ഫൈസബാദ് ജില്ലാ മജിസ്‌ട്രേറ്റായ കെ കെ കെ നായര്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മസ്ജിദ് പൂട്ടിക്കുകയായിരുന്നു.

1990 സെപ്തംബറില്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി ഒരു രഥയാത്ര ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായി അയോദ്ധ്യയിലേക്ക് ആരംഭിച്ചു. നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന് പിന്തുണ സൃഷ്ടിക്കാനും, മുസ്ലിം വിരുദ്ധ വികാരം സമാഹരിച്ച് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുമായിരുന്നു അദ്വാനി യാത്രയിലൂടെ ശ്രമിച്ചത്. അയോധ്യയില്‍ എത്തുന്നതിനുമുമ്പ് അദ്വാനിയെ ബിഹാര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇതൊക്കെയാണെങ്കിലും, കര്‍സേവകരുടെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ഒരു വലിയ സംഘം അയോദ്ധ്യയിലെത്തി പള്ളി ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് അര്‍ദ്ധസൈനിക വിഭാഗങ്ങളുമായുള്ള പോരാട്ടത്തില്‍ കലാശിച്ചു. ഇത് നിരവധി കര്‍സേവകരുടെ മരണത്തോടെ അവസാനിച്ചു. വിപി സിംഗ് മന്ത്രാലയത്തിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. പിന്നീട് ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിക്കുകയും, ഹിന്ദു വാദിയായ കോണ്‍ഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രിയുമായപ്പോള്‍, എല്‍ കെ അദ്വാനി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തു. തന്റെ ത്രിശൂല്‍ പരീക്ഷണങ്ങള്‍ എന്നപേരില്‍ 1992 ഡിസംബര്‍ 31ന് ദി ട്രിബ്യൂണ്‍ പത്രത്തില്‍ ഗാന്ധിജിയെപോലെ ഇരുന്ന് ആത്മകഥ എഴുതുന്ന അദ്വാനിയുടെ കാര്‍ട്ടൂണ്‍ അബു എബ്രഹാം വരച്ചിരുന്നത് ശ്രദ്ധേയമായി.

Share on

മറ്റുവാര്‍ത്തകള്‍