December 10, 2024 |

ബാല്‍ താക്കറയും ഇന്ത്യയും ചൈനയും

ബാല്‍ താക്കറയും ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും തമ്മില്‍ 1962 ല്‍ നടന്ന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള യുദ്ധമാണ് ഇന്ത്യ-ചൈന യുദ്ധം. ഈ യുദ്ധത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത് ഇന്ത്യ ദലൈലാമക്ക് അഭയം നല്‍കിയതാണെന്ന് പറയപ്പെടുന്നു. 1962 ഒക്ടോബര്‍ 20- ന് തുടങ്ങിയ യുദ്ധം നവംബര്‍ 21ന് ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തര്‍ക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തില്‍ നിന്നും പിന്മാറാനും തയ്യാറായി. പ്രാചീനകാലം മുതല്‍ക്കേ ഇന്ത്യ ഒരുപാട് വിദേശശക്തികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ആധുനിക ഇന്ത്യക്ക് തല കുനിക്കേണ്ടിവന്നിട്ടുള്ള ഒന്നാണ് 1962ലെ ഇന്ത്യ ചൈന യുദ്ധം.

നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു

ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി. ബംഗ്ലാദേശിന്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബിന്റെയും തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും സംസ്ഥാന കളിയും കബഡിയാണ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബാല്‍ താക്കറെ ഇന്ത്യ ചൈനാ വിഷയം കബഡി കളിയുമായി ചേര്‍ത്ത് ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ബാല്‍ താക്കറെ പ്രശസ്തനായിരിക്കുന്നത് രാഷ്ട്രീയ നേതാവായാണ്. ബാല്‍ താക്കറെ ശിവസേന പാര്‍ട്ടിയുടെ നേതാവാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹം ഒരു കാലത്ത് മികച്ച ഒരു കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു. അക്കാലത്ത് ബാല്‍ താക്കറെ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലായിരുന്നു പ്രശസ്തന്‍. അദ്ദേഹം കാര്‍ട്ടൂണിസ്റ്റുകളായ ശങ്കര്‍, അഹമ്മദ്, ആര്‍. കെ. ലക്ഷ്മണ്‍ തുടങ്ങിയവരെ പോലെ ബ്ര

ഷ് ഉപയോഗിച്ചാണ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ഒരു മുന്‍നിര കാര്‍ട്ടൂണിസ്റ്റായി തന്നെയാണ് അദ്ദേഹം അകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് തന്നെ.

ബാല്‍ താക്കറെ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയെ ചൈന കബഡിയില്‍ പ്രതിരോധിക്കുകയാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒഴിഞ്ഞ് മാറുമ്പോള്‍ പ്രതിരോധ മന്ത്രി വി. കെ. ക്യഷ്ണമേനോന്‍ രക്ഷപ്പെട്ട് ഓടുന്നതായി കാര്‍ട്ടൂണില്‍ കാണാം. എന്ത് നോക്കി നില്‍ക്കുകയാണ്…? എതിരാളിയുടെ കാലില്‍ പിടിച്ച് വലിക്കാന്‍ പ്രധാനമന്ത്രി നെഹ്‌റു പ്രതിരോധ മന്ത്രി വി. കെ. ക്യഷ്ണമേനോനോട് പറയുന്നുണ്ട്.

കടപ്പാട്: ബാല്‍ താക്കറെയുടെ കാര്‍ട്ടൂണ്‍ സമാഹാരം ഫട്ട്ക്കാരെ

×