UPDATES

ഓഫ് ബീറ്റ്

താഴികക്കുടം ഉടച്ചവനാ…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-71

                       

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് ജനാധിപത്യത്തിന്റെ തകര്‍ച്ചയായി വിലയിരുത്തുന്നതായിരുന്നു അയോധ്യയില്‍ നടന്ന കര്‍സേവ എന്നതിന് തര്‍ക്കമില്ല. ഒരു സമുദായത്തെ അടിച്ചില്ലാതാക്കി മറ്റൊരു സമുദായം മേധാവിത്വം നേടുന്ന കാഴ്ചയാണ് അയോധ്യയില്‍ കണ്ടത്. 1992 ഡിസംബര്‍ 6 ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടനീളം കലാപത്തിന് കാരണമായ ഒരു രാഷ്ട്രീയ റാലിക്കിടെ ബാബറി മസ്ജിദ് നശിപ്പിക്കപ്പെട്ടു. അയോധ്യയിലെ ബാബറി മസ്ജിദ് പള്ളിയുടെ മൂന്നു താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ ജനാധിപത്യം തകരുകയായിരുന്നു എന്ന് പരക്കെ പറയുകയുണ്ടായി. അയോധ്യ എന്ന സ്ഥലം രാമ ക്ഷേത്രം ഉള്ളതുകൊണ്ടു മാത്രമല്ല ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും അവിടുത്തെ മൂന്ന് താഴികക്കുടങ്ങള്‍ കര്‍സേവയിലൂടെ തകര്‍ന്നതും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കാര്‍ട്ടൂണ്‍ വരുത്തിയ മാറ്റങ്ങള്‍

രാജ്യത്തെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അയോധ്യയില്‍ നടന്ന കര്‍സേവയും, അതിലൂടെ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് പള്ളിയുടെ മൂന്നുതാഴികക്കുടങ്ങങ്ങളും വിഷയമാക്കി വളരെ ശക്തമായ കാര്‍ട്ടൂണുകള്‍ പ്രതികരണങ്ങള്‍ക്ക് വിഷയമാക്കി. അവര്‍ വരച്ച കാര്‍ട്ടൂണുകള്‍ പില്‍ക്കാലത്ത് ചരിത്രവായനയുടെ ഭാഗമായി മാറി. രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ മാത്രമായിരുന്നില്ല അയോധ്യ വിഷയം ചൂണ്ടിക്കാട്ടി വരയ്ക്കപ്പെട്ടത്. സാമൂഹ്യ കാര്‍ട്ടൂണുകളിലും അയോധ്യയില്‍ നടന്ന കര്‍സേവ വിഷയമായി വന്നു എന്നുള്ളത് യാദൃശ്ചികം മാത്രം. കര്‍സേവ എന്നത് രാജ്യമാകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നല്ലോ.

1993 ജനുവരി മാസം പുറത്തിറങ്ങിയ മലയാളത്തിലെ ആക്ഷേപഹാസ്യ മാസികയായ പാക്കനാരില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം എസ് മോഹനചന്ദ്രന്‍ വരച്ച ഒരു സാമൂഹ്യ കാര്‍ട്ടൂണ്‍ വളരെ വേഗം ജനങ്ങളിലേക്ക് ആശയം സംവാദം ചെയ്യുന്ന ഒന്നായിരുന്നു. പെണ്ണുകാണാന്‍ ചെല്ലുന്ന ഒരു ചടങ്ങാണ് കാര്‍ട്ടൂണ്‍ വിഷയമായി മോഹനചന്ദ്രന്‍ വരച്ചിരിക്കുന്നത്. പെണ്ണ് കാണാന്‍ എത്തിയ ചെറുക്കന്‍ അയോധ്യയില്‍ കര്‍സേവയ്‌ക്കൊന്നും പറഞ്ഞു പോയിട്ടുണ്ട് എന്നുള്ള അപകട സൂചന പെണ്‍കുട്ടിയുടെ പിതാവ് അവരുടെ മകളുടെ സുരക്ഷിതത്വം ഓര്‍ത്ത് അടുക്കളയില്‍ എത്തി പെണ്‍കുട്ടിയുടെ മാതാവിനോട് പറയുന്നു. പെണ്‍കുട്ടി കാപ്പിയും പലഹാരവും വെച്ചതിന് ശേഷം സുരക്ഷിതമായി മാറി നില്‍ക്കണമെന്നാണ് പിതാവ് പറയുന്നത്. ഇത്തരത്തില്‍ ഒട്ടേറെ സാമൂഹ്യ കാര്‍ട്ടൂണുകള്‍ കര്‍സേവ വിഷയമായി വന്നിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍