UPDATES

വീടും പറമ്പും

‘കളര്‍ ബ്ലോക്കിംഗ്’ നിറങ്ങള്‍ ചാലിച്ച അടുക്കളകള്‍

രണ്ടോ അതില്‍ക്കൂടുതലോ കളറുകള്‍ ജോടികളായി ഉപയോഗിക്കുന്ന ‘കളര്‍ ബ്ലോക്കിംഗ്’ എന്ന പെയിന്റിങ്ങ് വിദ്യയുടെ ഉദാഹരണങ്ങള്‍

                       

വിടിനകം ആകഷകമാക്കുക, എല്ലാവരും വളരെ പ്രാധാന്യത്തോടെ ചെയ്യുന്ന ഒന്നാണ് ഇത്. പെയിന്റിങ്ങാണ് ഇതിന് സാധാരണ എല്ലാവരും ചെയ്യന്ന രീതി. എന്നാല്‍ ചുമരുകള്‍ പെയിന്റ് ചെയ്യുക എന്നതില്‍ തന്നെ ഇപ്പോള്‍ നിരവധി വേരിട്ട രീതികളാണ് സ്വീകരിച്ച് വരുന്നത്. ഒരു നിറം ഉപയോഗിക്കുന്നതിന് പകരം ഒന്നിലധികം നിറങ്ങള്‍ ഉപയോഗിക്കുകയും അതില്‍ തന്നെ വ്യത്യസ്ഥ രീതികള്‍ പ്രയോഗിക്കുകയുമാണ് ഇപ്പോഴത്തെ രീതി. വീടിന്റെ കിച്ചണുകള്‍ ആകര്‍ഷകമാക്കാന്‍ സ്വീകരിക്കുന്ന കളര്‍ ബ്ലോക്കിങ്ങ്. രണ്ടോ അതില്‍ക്കൂടുതലോ കളറുകള്‍ ജോടികളായി ഉപയോഗിക്കുന്ന ‘കളര്‍ ബ്ലോക്കിംഗ്’ എന്ന പെയിന്റിങ്ങ് വിദ്യ കിച്ചണില്‍ എങ്ങനെ സാധ്യമാക്കാമന്ന് ചുവടെ നല്‍കിയിരിക്കുന്ന 7 ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുകയാണ് ഡിസൈനറായ ‘നഡാഷ ലെവി’

റിഫോമിന്റെ ‘സ്റ്റിന്‍ ഗോയ ഹെഡ്‌കോര്‍ട്ടേഷ്‌സ്’, ഡെന്‍മാര്‍ക്ക്
ഭിത്തികള്‍ക്ക് ‘ബട്ടര്‍-യെല്ലോ’ കളര്‍ നല്‍കിയിരിക്കുന്ന ഈ ഗോള്‍ഡന്‍ കളര്‍ കിച്ചണില്‍ കാബിനറ്റിന് തിളക്കമുള്ള ലോഹത്തില്‍ ചെയ്ത ഡോറുകള്‍ കോണ്‍ട്രാസ്റ്റിങ് ആയി നല്‍കിയിരിക്കുന്നു.


ഏറ്റ്‌ലിയര്‍ സജിറ്റയുടെ ‘പരിഷന്‍ അപാര്‍ട്‌മെന്റ്’, ഫ്രാന്‍സ്
പൂര്‍ണമായും എമറാള്‍ഡ് ഗ്രീന്‍ കളര്‍ നല്‍കിയിരിക്കുന്ന ഏറ്റ്‌ലിയര്‍ സജിറ്റ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ കിച്ചണില്‍ തടികോണ്ട് മറ്റ് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നു.

 

ഫാല ഏറ്റ്‌ലിയറിന്റെ ഫരിയ ഗ്യുമറേയ്‌സ് ലെ ഹൗസ്
ഫാല ഏറ്റ്‌ലിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ കിച്ചണിന്റെ കാബിനറ്റിനും ജനലിന്റെ ഷട്ടറുകള്‍ക്കും ടൈലുകള്‍ക്കും പീക്കോക്ക് ബ്ലൂ നല്‍കിയിരിക്കുന്നു. ഫ്‌ലോറിനും വര്‍ക്ടോപിനും മോണോക്രോം മാര്‍ബിള്‍ നല്‍കിയിരിക്കുന്നു.


റഷ്യന്‍ ഫോര്‍ ഫിഷിന്റെ ‘ബാര്‍സ്‌ഫോര്‍ഡ് റോഡ്’, യു. കെ
പൂര്‍ണമായും സണ്‍ ഷൈന്‍-യെല്ലോ കളറില്‍ ചെയ്തിരിക്കുന്ന കിച്ചണ്‍ ആണ് ഈ അപാര്‍ട്‌മെന്റിന്റെ ആകര്‍ഷണീയത.

 

നോട്ട് ഡിസൈന്‍ സ്റ്റുഡിയോയുടെ ‘കാസ ജന്‍ഡല്‍’
നോട്ട് ഡിസൈന്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത ഈ സ്റ്റോക്‌ഹോം ഫ്‌ലാറ്റിന്റെ ഭിത്തി, പൂര്‍ണമായും നീല നിറം നല്‍കിയിരിക്കുന്ന കാബിനറ്റിന് കോണ്‍ട്രാസ്റ്റിങ് ആകും വിധം സാന്റീ-ബീജ് കളറില്‍ ചെയ്തിരിക്കുന്നു.

 

സ്റ്റമേറ്റിയോസ് ജെയ്‌നക്കിസിന്റെ വാട്ടര്‍ഫ്രണ്ട് നികീസ് അപാര്‍ട്‌മെന്റ്
പൂര്‍ണമായും പിങ്ക് കളര്‍ നല്‍കിയിരിക്കുന്ന ഈ അപാര്‍ട്ട്‌മെന്റിലെ കിച്ചണിന്റെ ഭിത്തികള്‍ക്കും ജനലിന്റെ ഫ്രെയ്മുകള്‍ക്കും പിസ്റ്റാഷിയോ ഗ്രീന്‍ നല്‍കിയിരിക്കുന്നു.

 

R2 സ്റ്റുഡിയോയുടെ കെന്നിംഗ്ടണ്‍ ഹൗസ്, യു.കെ
R2 സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത ഈ വീടിന്റെ കിച്ചണില്‍ മിനുസം വരുത്തിയ ഫ്‌ലോര്‍ ഒഴിവാക്കി പകരം പരുക്കന്‍ ഫ്‌ലോര്‍ ചെയ്തിരിക്കുന്നു. ഫ്‌ലോര്‍ നേവി ബ്ലൂ കളറും ബ്രൈറ്റ് യെല്ലോ കളറും കോണ്‍ട്രാസ്റ്റിങ് ആയി നല്‍കിയിരിക്കുന്നു.

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

Share on

മറ്റുവാര്‍ത്തകള്‍