UPDATES

സയന്‍സ്/ടെക്നോളജി

സൂര്യപ്രഭാമണ്ഡലം തൊടാനുള്ള നാസ ദൗത്യം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു

സൂര്യകേന്ദ്രത്തിൽ നിന്നും 26.55 ദശലക്ഷം മൈൽ അകലം വരെ മനുഷ്യനിർമിത ഉപകരണം എത്തിയിട്ടുണ്ട് നേരത്തെ.

                       

സൂര്യപ്രഭാ മണ്ഡലം സ്പർശിക്കാനുള്ള മനുഷ്യശ്രമം പുതിയ മുന്നേറ്റത്തിലേക്ക്. സൂര്യന്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമിത ഉപകരണമെന്ന റെക്കോർഡ് പാർക്കർ സോളർ പ്രോബ് സ്ഥാപിച്ചതായി നാസ അറിയിച്ചു. ഓഗസ്റ്റ് 12നാണ് പാർക്കർ സോളാർ പ്രോബ് ലോഞ്ച് ചെയ്തത്.

സോളാർ റേഡിയസ്സ് എന്നറിയപ്പെടുന്ന മേഖലയിലാണ് ഈ വാഹനം എത്തിച്ചേരേണ്ടത്. അതായത് സൂര്യകേന്ദ്രത്തിൽ നിന്നും 6.9 ദശലക്ഷം കിലോമീറ്റർ അകലെ വരെ വാഹനം എത്തും. ഏഴുവർഷത്തെ നീണ്ട യാത്രയാണ് സോളാർ പ്രോബിന്റേത്. ഇതിനിടയിൽ ലഭിക്കുന്ന വിവരങ്ങൾ നിലവിലെ ഗവേഷണപഠനങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.

സൂര്യകേന്ദ്രത്തിൽ നിന്നും 26.55 ദശലക്ഷം മൈൽ അകലം വരെ മനുഷ്യനിർമിത ഉപകരണം എത്തിയിട്ടുണ്ട് നേരത്തെ. ഒരു ജർമൻ-അമേരിക്കൻ സ്പേസ് വാഹനമായ ഹിലിയസ് 2 ആണ് 1976ൽ ഈ ദൂരംവരെ പോയത്. സോളാർ പ്രോബ് ഈ റെക്കോഡ് ദൂരമെല്ലാം പിന്നിട്ടു കഴിഞ്ഞെന്ന സന്തോഷവാർത്തയാണ് നാസ പുറത്തു വിട്ടിരിക്കുന്നത്.

2024ലാണ് സോളാർ പ്രോബ് ലക്ഷ്യസ്ഥാനത്തെത്തുക. വാഹനം യാത്ര തുടങ്ങിയിട്ട് വെറും 78 ദിവസങ്ങളേ ആയിട്ടുള്ളൂ ഇപ്പോൾ. ചരിത്രത്തിൽ ഒരു സ്പേസ്ക്രാഫ്റ്റും പോയിട്ടില്ലാത്ത ചരിത്രദൂരമാണ് പാർക്കർ സോളാർ പ്രോബ് പിന്നിടുന്നതെന്ന് ജോണ്‍സ് ഹോപ്കിന്ഡസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ പ്രോജക്ട് മാനേജർ ആൻഡി ഡ്രീസ്മാൻ പറഞ്ഞു. ഇവരടങ്ങുന്ന സംഘമാണ് പാർ‌ക്കർ സോളാർ പ്രോബ് സ്പേസ്ക്രാഫ്റ്റ് നിർമിച്ചെടുത്തത്.

സൂര്യനിലേക്ക് ഏറ്റവും വേഗത്തിൽ അടുത്ത സ്പേസ്ക്രാഫ്റ്റ് എന്ന റെക്കോർഡും ഈ വാഹനം സ്ഥാപിക്കും. കടുത്ത ചൂടും റേഡിയേഷനും നേരിടാൻ ശേഷിയുള്ള നിർമിതിയാണ് വാഹനത്തിന്റേത്. ധാരാളം പുതിയ അറിവുകൾ ഇതുവഴി ഭൂമിയിലേക്കെത്തിച്ചേരും. സൂര്യനെ കൂടുതൽ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടായിരിക്കും ഈ അറിവുകൾ.

Share on

മറ്റുവാര്‍ത്തകള്‍