UPDATES

സഹനടന്റെ അഭിനയം മെച്ചപ്പെടാൻ കിടക്ക പങ്കിടണം

നിർമ്മാതാവിനെതിരെ വെളിപ്പെടുത്തലുമായി ഷാരോൺ സ്റ്റോൺ

                       

സിനിമാലോകത്തുള്ള ലൈംഗിക ചൂഷണങ്ങളും ആരോപണങ്ങളും നിരന്തരം ചർച്ചയാകാറുള്ളതാണ്. തന്റെ സിനിമ ജീവിതത്തിലുണ്ടായ തിക്താനുഭവത്തിന്റെ വെളിപ്പെടുത്തലുമായി പ്രശസ്ത നടി ഷാരോൺ സ്റ്റോൺ രംഗത്തെത്തിയിരിക്കുകയാണ്. 1993-ൽ പുറത്തിറങ്ങിയ സ്ലിവർ എന്ന ചിത്രത്തിൽ സഹനടനായ ബില്ലി ബാൾഡ്‌വിനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർമ്മാതാവ് റോബർട്ട് ഇവാൻസ് സമ്മർദ്ദം ചെലുത്തിയതായി നടി വെളിപ്പെടുത്തി. ലൂയിസ് തെറോക്‌സ് പോഡ്‌കാസ്റ്റിലാണ് ഷാരോൺ തന്റെ മനസ് തുറന്നിരിക്കുന്നത്. റോബർട്ട് തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം സഹ നടനുമായി അടുത്തിടപഴകുന്നത് സിനിമയെ തകർച്ചയിൽ നിന്ന് രക്ഷിക്കുമെന്ന് പറയുകയും, വില്യം ബാൾഡ്‌വിനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഓൺ-സ്‌ക്രീൻ കെമിസ്ട്രി വർദ്ധിപ്പിക്കുമെന്നാണ് റോബർട്ട് ഇവാൻസ് പറഞ്ഞുവെന്നുമാണ് ഷാരോൺ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഒരു ദിവസം എന്നെ റോബർട്ടിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ അദ്ദേഹം നല്ല സമ്മർദ്ദത്തിലായിരുന്നു. ബില്ലി ബാൾഡ്‌വിനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. കാരണം ഞങ്ങളിരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെകിൽ ബില്ലി ബാൾഡ്‌വിൻ്റെ പ്രകടനം മെച്ചപ്പെടുമെന്നും, ഞങ്ങൾക്ക് ബില്ലിയെ ആവശ്യമുണ്ട് എന്നും റോബർട്ട് എന്നോട് പറഞ്ഞു.’ ഷാരോണിന്റെ വാക്കുകൾ.

താരം 2021 ൽ പുറത്തിറക്കിയ തൻ്റെ ഓർമ്മക്കുറിപ്പിൽ ഈ അനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല.

സിനിമകളിലേക്ക് മോശം താരങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഉത്തരവാദികൾ സ്റ്റുഡിയോ മുതലാളിമാരാണ് എന്നാണ് ഷാരോണിന്റെ വിശ്വാസം. മൈക്കൽ ഡഗ്ലസിനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ തനിക്ക് ഒരിക്കൽ പോലും അദ്ദേഹവുമായി ശരീരം പങ്കിടേണ്ടി വന്നട്ടില്ലെന്നും ഷാരോൺ ആഞ്ഞടിച്ചു. 1980 കളിലും 90 കളിലും ഷാരോൺ സ്റ്റോൺ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്നു. ടോട്ടൽ റീകാൾ, ദി മൈറ്റി, കാസിനോ, ദി ലാസ്റ്റ് ആക്ഷൻ ഹീറോ, ബേസിക് ഇൻസ്‌റ്റിങ്ക്റ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ അഭിനയിക്കുകയും ചെയ്തു.

ഷാരോൺ പിന്നീട് സിനിമയിൽ നിന്ന് ടെലിവിഷൻ വേഷങ്ങളിലേക്ക് മാറുകയും മൊസൈക്ക്, ഏജൻ്റ് എക്സ് എന്നിവയുൾപ്പെടെയുള്ള നിരവധി പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു. നടി എന്നതിനൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വേഷം കൂടി ഷാരോൺ കൈകാര്യം ചെയ്തിരുന്നു.
2015-ൽ, ചലച്ചിത്ര വ്യവസായത്തിലെയും ഒപ്പം എല്ലാ തൊഴിൽ മേഘലകളിലേയും ലിംഗ വിവേചനത്തെയും വേതന വ്യത്യാസത്തെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എത്ര മികച്ചതാണെങ്കിലും തനിക്ക് എപ്പോഴും എല്ലാ പുരുഷന്മാരെക്കാളും വളരെ കുറഞ്ഞ വേതനമായിരുന്നു ലഭിച്ചത് എന്നും ഷാരോൺ പറയുന്നു. ഒപ്പം താൻ വിജയിക്കണമെന്ന് ഒരിക്കലും ഹോളിവുഡ് ആഗ്രഹിച്ചിരുന്നില്ലെന്നും ഷാരോൺ സ്റ്റോൺ വിശ്വസിക്കുന്നു.

2019-ൽ തന്റെ 89-ാം വയസ്സിൽ അന്തരിച്ച അമേരിക്കൻ നിർമ്മാതാവായിരുന്നു റോബർട്ട് ഇവാൻസ്. ദി ഗോഡ്ഫാദർ, റോസ്മേരിസ് ബേബി, ചൈനടൗൺ തുടങ്ങിയ സിനിമകളിലൂടെ നൽകി റോബർട്ട് ഇവാൻസ് പാരാമൗണ്ട് പിക്ചേഴ്സിനെ വിജയത്തിലേക് നയിച്ച വ്യക്തികൂടിയാണ്. സിനിമ വ്യവസായം സ്വയം നിയന്ത്രിക്കാൻ കൊതിച്ച വ്യക്തികൂടിയായിരുന്നു റോബർട്ട് ഇവാൻസ്. പാരാമൗണ്ടിൽ നിന്ന് പടിയിറങ്ങിയ സെഹവും റോബർട്ട് സിനിമയിൽ സജീവമായിരുന്നു. മാരത്തൺ മാൻ (1976), ബ്ലാക്ക് സൺഡേ (1977), അർബൻ കൗബോയ് (1980) തുടങ്ങിയ ഹിറ്റുകളുടെ നിർമ്മാതാവ് കൂടിയാണ് റോബർട്ട്.

Share on

മറ്റുവാര്‍ത്തകള്‍