Continue reading “കാടെവിടെ മക്കളേ… അസാസീല്‍ പാടുന്നു”

" /> Continue reading “കാടെവിടെ മക്കളേ… അസാസീല്‍ പാടുന്നു”

"> Continue reading “കാടെവിടെ മക്കളേ… അസാസീല്‍ പാടുന്നു”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാടെവിടെ മക്കളേ… അസാസീല്‍ പാടുന്നു

Avatar

                       

സിജീഷ് വി. ബാലകൃഷ്ണന്‍ 

 

 

‘വന്യമീ ജീവിതമിതാകിലും പരമാനന്ദം .
ഇല്ലാ ഇവിടെ നരബലി, പാലനനിയമവുമൂരാക്കുരുക്കും
പുതു രോഗങ്ങളും മാറാവ്യാധിയും
നരനെയറിയാത്ത നര രാഷ്ട്രീയം
കപടതയേന്തിയ മാനവികത തന്‍ കാപട്യത്തിലുഴലും
പാവം കോണ്‍ക്രീറ്റ് കാടുകള്‍…’

 

സഹതപിക്കുകയാണ് ഇവര്‍. നാട്ടില്‍ നിന്നും കാടിനെ നോക്കി വേദനയോടെ പാടുകയല്ല, പകരം നാടിനെ നോക്കി സഹതപിക്കുന്നു.

അതെ ഇവര്‍ പ്രകൃതിയുടെ പക്ഷത്താണ്.

 

 

ഇത് പാടുന്നത് ‘അസാസീല്‍’ എന്ന് പേരുള്ള മെറ്റല്‍ റോക്ക് ബാന്‍ഡ്. പേരില്‍ ഒരു സാത്താനിക് ഫീല്‍ ചെയ്യുമ്പോഴും ശരിക്കും ദൈവത്തിനാല്‍ ശക്തനാക്കപ്പെട്ട ഒരുവന്‍ / ഉറച്ച വിശ്വാസി എന്നൊക്കെ ആണ് അതിനര്‍ഥം എന്ന് ഇവര്‍ വിശദീകരിക്കുന്നു. കൂടുതലും പാടുന്നത് മലയാളം ഗാനങ്ങള്‍ അല്ലെങ്കില്‍ കവിതകള്‍, അതും പരിസ്ഥിതി പ്രശ്‌നങ്ങളും മാനവികതയും നിറയുന്ന വരികള്‍. അത് തന്നെയാണ് മറ്റു ബാന്‍ഡുകളില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തുന്നത്. തൌഫീക്ക്, ശ്യാം, സൂരജ്, ജിഷ്ണു, സിദ്ദിക്ക്, മിഥുന്‍, ദേവ് എന്നീ യുവാക്കള്‍ തൃശ്ശൂര്‍ ജില്ലയില്‍ രൂപം കൊടുത്ത ഈ ബാന്‍ഡ് മാതൃഭൂമിയുടെ കപ്പ ടി.വിയില്‍ പെര്‍ഫോം ചെയ്തപ്പോഴാണ് കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങുന്നത്.

 

അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളേ, ഓ എന്‍ വി യുടെ ഭൂമിക്ക് ഒരു ചരമഗീതം, കടമ്മനിട്ടയുടെ കുറത്തി എന്നീ കവിതകള്‍ എന്തുകൊണ്ട് സെലക്ട് ചെയ്യുന്നു എന്നതിന് ഒരു മറുചോദ്യം ആണ് ഇവര്‍ക്ക് ചോദിക്കാനുള്ളത്. ആ തീക്ഷണവരികള്‍ക്ക് മെറ്റല്‍ അല്ലാതെ ഏതു ശൈലിയാണ് അത്രയും തീവ്രത പകര്‍ന്നു നല്‍കുക? ശരിയാണ്. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നു എന്ന് പാടിയ കടമ്മനിട്ട അസ്സല്‍ മെറ്റല്‍ സ്‌റ്റൈല്‍ തന്നെ. എന്നാലും മിക്ക മലയാളികള്‍ക്കും മെറ്റല്‍ എന്ന് കേള്‍ക്കുമ്പോള്‍ സുഖകരമല്ലാത്ത ചില മുന്‍വിധികള്‍ ഉണ്ടെന്നും അത് പോലെ കവിതകളെ നശിപ്പിക്കുന്നു, ഇതൊന്നും കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നു എന്നൊക്കെയുള്ള പരാതികള്‍ ഉണ്ടെന്ന് പറയുമ്പോഴും അത് വെറും പാട്ടുകള്‍ മാത്രമല്ല, തങ്ങളുടെ ഉത്തരവാദിത്വം കൂടി ആണെന്ന ചിന്ത മാത്രമാണ് എന്നവര്‍ അടിവരയിടുന്നു.

 

 

ഇന്ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്ന വേളയില്‍ ഈ യുവാക്കളുടെ ശബ്ദങ്ങള്‍ക്കും കാതോര്‍ക്കാം. അവരും അവരാല്‍ കഴിയുന്നത് ചെയ്യുന്നു. സംഗീതവും വിപ്ലവവും ലഹരികളാണ്. ആ ഊര്‍ജം ഒരിക്കലും പാഴാകുന്നില്ല. കവിതകളിലൂടെയുള്ള ഈ വേറിട്ട നടപ്പിനെ പിന്തുണക്കാം.

 

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

 

എന്ന് അവര്‍ അലറി പാടുമ്പോള്‍ നമ്മള്‍ക്ക് ചെവി പൊത്താനാവില്ല; കാരണം ഓരോ പാട്ടുകളും ഓരോ വരികളും ഓരോ വാക്കുകളും സമരങ്ങളാണ്. പ്രതിരോധങ്ങളാണ്.

 

 

 

 

 

 

 

Share on

മറ്റുവാര്‍ത്തകള്‍