December 13, 2024 |

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ചാരം മൂടി മലേഷ്യന്‍ ആകാശം, വിമാനങ്ങള്‍ റദ്ദാക്കി

130 സജീവ അഗ്‌നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ

ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ പണി കിട്ടിയത് മലേഷ്യയ്ക്ക്. മലേഷ്യന്‍ ആകാശം ചാരം കൊണ്ട് നിറഞ്ഞതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഒപ്പം ഏഴ് വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തു. ഇന്തോനേഷ്യയുടെ വടക്കന്‍ സുലവേസി പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന റുവാങ് അഗ്‌നിപര്‍വതമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്. അന്ന് തന്നെ മൂന്ന് തവണയാണ് സ്‌ഫോടനമുണ്ടായത്. പിന്നാലെയാണ് ഗ്രാമങ്ങളും പട്ടണങ്ങളും ചാരം കൊണ്ട് മൂടിയത്. ഇത് മലേഷ്യ വരെ വ്യാപിക്കുകയായിരുന്നു. ndonesia volcano.

ഇത് മലേഷ്യയുടെ ആകാശത്തേക്കും പടരുകയായിരുന്നു. പൊട്ടിത്തെറിയ്ക്ക് പിന്നാലെ പാറകഷ്ണങ്ങള്‍ ചിതറി തെറിക്കുകയായിരുന്നു. നിരവധി വീടുകളാണ് തകര്‍ന്നതെന്ന് സുലവേസി പ്രവിശ്യയിലെ ടാഗുലാന്‍ഡാങ്ങില്‍ താമസിക്കുന്ന 95 കാരിയായ റോസലിന്‍ സലിന്‍ഡേഹോ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കടലിലേക്ക് തെറിച്ചുപോകുന്ന അവശിഷ്ടങ്ങളുടെ ആഘാതത്തില്‍ നിന്ന് സുനാമി ഭീഷണിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഭീഷണി അവസാനിച്ചിട്ടില്ലെന്നും പ്രദേശം ജാഗ്രതാ നിര്‍ദേശത്തിലാണ് ഇപ്പോഴുമുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.ഇതിന്റെ ഭാഗമായി ദുരന്ത നിവാരണ ഏജന്‍സി റുവാങ്ങിന് ചുറ്റും ഏഴ് കിലോമീറ്റര്‍ പ്രദേശത്ത് ആളുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചു.

130 സജീവ അഗ്‌നിപര്‍വതങ്ങള്‍ Indonesia volcano

130 സജീവ അഗ്‌നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ. അതിനാല്‍ തന്നെ അഗ്‌നിപര്‍വത വിസ്‌ഫോടനങ്ങള്‍ രാജ്യത്തെ ഇടയ്ക്കിടെ വേട്ടയാടാറുണ്ട്. ഭൂകമ്പങ്ങളും വെള്ളൊപ്പൊക്കങ്ങളും ഇവിടെ കുറവല്ല. റിങ് ഓഫ് ഫയര്‍ എന്ന മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇന്തൊനീഷ്യയ്ക്ക് ഈ പ്രതിസന്ധി. ടെക്ടോണിക് പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന ഈ മേഖല അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്കും ഭൂചലനങ്ങള്‍ക്കുമുള്ള സാധ്യത കൂട്ടുന്നു. ഇന്തൊനീഷ്യയിലെ പ്രധാന ദ്വീപുകളായ ജാവയിലും സുമാട്രയിലുമാണു ദുരന്തങ്ങള്‍ അധികപങ്കും.ഓരോ വര്‍ഷവും 1500 പ്രകൃതിദുരന്തങ്ങള്‍ ഇന്തൊനീഷ്യന്‍ ദ്വീപസമൂഹത്തില്‍ സംഭവിക്കുന്നു എന്നാണു കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഈ ദ്വീപസമൂഹം. ഓരോ മാസവും ശരാശരി ഒരു വലിയ പ്രകൃതിദുരന്തമെങ്കിലും ഇവിടെ സംഭവിക്കുന്നു. 2004ല്‍ സംഭവിച്ച സൂനാമിയുടെ പ്രഭവകേന്ദ്രം ഇന്തൊനീഷ്യയിലായിരുന്നു. വനനശീകരണവും ഇന്തൊനീഷ്യയിലെ ദുരന്തങ്ങളുടെ എണ്ണം കൂട്ടുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

 

Content Summary; Indonesia volcano eruption spreads ash to Malaysia and shuts airports Indonesia volcano Indonesia volcano

×