June 14, 2025 |

ന്യൂസിലാന്‍ഡിനെ എറിഞ്ഞുവീഴ്ത്തുന്ന ബുമ്ര (വീഡിയോ)

വിരാട് കോഹ്ലിയും സംഘവും പരാജയം മണത്ത ഘട്ടത്തിലായിരുന്നു ധോണിയും ബുമ്രയും രക്ഷകരായത്. ധോണിയാണ് ബുമ്രയ്ക്ക് പന്തെത്തിച്ച് കൊടുത്തത്. ബുമ്രക്ക് പിഴച്ചില്ല. ലാഥം ഔട്ട്.

കാണ്‍പൂര്‍ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഇന്നലെ തുടര്‍ച്ചയായ ഏഴാമത് ഏകദിന പരമ്പര വിജയമാണ് നേടിയത്. ഇന്ത്യയുടെ 338 എന്ന മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സേ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എടുക്കാനായുള്ളൂ. ടോം ലാഥമിനെ, ജസ്പ്രീത് ബുമ്ര റണ്‍ ഔട്ട് ആക്കിയതാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ധോണിയാണ് ബുമ്രയ്ക്ക് പന്തെത്തിച്ച് കൊടുത്തത്. ബുമ്രക്ക് പിഴച്ചില്ല. ലാഥം ഔട്ട്.

വിരാട് കോഹ്ലിയും സംഘവും പരാജയം മണത്ത ഘട്ടത്തിലായിരുന്നു ധോണിയും ബുമ്രയും രക്ഷകരായത്. ബുമ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ രോഹിത് ശര്‍മ്മയുടേയും (147) കോഹ്ലിയുടേയും (113) ഉജ്ജ്വല പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ 338 എന്ന സ്‌കോറിലെത്തിയത്. കോഹ്ലി അന്താരാഷ്ട്ര ഏകദിനത്തില്‍ 9,000 റണ്‍സ് തികച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×