UPDATES

എന്തൊക്കെയാണ് ഈ തെരഞ്ഞെടുപ്പിലെ മാറ്റങ്ങൾ

ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സംഭവങ്ങൾ

                       

ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാല് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19നാണ്. വോട്ടെണ്ണൽ ജൂൺ നാലിനാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സംഭവങ്ങൾ.

ലോക്സഭ തെരഞ്ഞെടുപ്പ്

ഒറ്റ ഘട്ടത്തിൽ നടത്തുന്നതിന് പകരം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പല ഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടത്താറുള്ളത്. നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിനൊപ്പം വിശദമായ ഷെഡ്യൂളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്, ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത്. കേരളത്തിൽ അടക്കം മുന്നണികൾ പലരും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

തെരഞ്ഞെടുപ്പ് തിയതികൾ പുറത്തുവന്നതോടെ കൂടുതൽ സ്ഥാനാർഥി പട്ടിക അടക്കം ദേശീയ തലത്തിൽ കോൺഗ്രസും ബിജെപിയുമടക്കം ഇറക്കും. ഗുജറാത്തിൽ മേയ് 7 നും ഡൽഹിയിൽ മേയ് 25നും ആണ് വോട്ടെടുപ്പ്. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രയിലും തെലങ്കാനയിലും മേയ് 13 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ്. തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്​ഗഡ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ആണ് ഈ ഘട്ടത്തിൽ നടക്കുക. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28ന് പുറത്തിറക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 4. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ 8.

ആർക്കൊക്കെ വോട്ട് ചെയ്യാം ?

ഇസിയുടെ വോട്ടർ പട്ടിക പ്രകാരം രാജ്യത്തെ മൊത്തം വോട്ടർമാർ 1 ബില്യൺ (100 കോടി) ആളുകളാണ്. അതായത് ആഗോള ജനസംഖ്യയുടെ ഏകദേശം 12.5 ശതമാനം. ഏകദേശം 96.8 കോടി ആളുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നതോടെ ഈ എണ്ണത്തിൽ മാറ്റമുണ്ടാകും. 2019-ലെ തെരഞ്ഞെടുപ്പിൽ ഏകദേശം 97 കോടി ആളുകൾക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നു, 2014-ൽ ആകെ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 81.45 കോടിയാണ്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളുമാണ്. ഏകദേശം 1.8 കോടി ആദ്യ വോട്ടർമാരുണ്ട്.

എത്ര ഇവിഎമ്മുകൾ വേണ്ടിവരും?

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടത്താൻ ഇസിക്ക് ഏകദേശം 55 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) മെഷീനുകളും ആവശ്യമാണ്. 2019-ൽ 23.3 ലക്ഷം ബാലറ്റ് യൂണിറ്റുകൾ (വോട്ടുകൾ രേഖപ്പെടുത്തിയിടത്ത്), 16.35 കൺട്രോൾ യൂണിറ്റുകൾ (ടില്ലുകൾ സൂക്ഷിക്കുന്നിടത്ത്), 17.4 ലക്ഷം വിവിപാറ്റ് മെഷീനുകൾ എന്നിവ ഇസി ആവശ്യപ്പെട്ടിരുന്നു.

ഇന്നത്തെ പ്രഖ്യാപനത്തിൽ എന്ത് മാറ്റങ്ങളാണ് ഉള്ളത്?

ഒരുപക്ഷേ ഏറ്റവും പ്രധാനമായി, ഇന്നത്തെ പ്രഖ്യാപനത്തോടെ, മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും നിയന്ത്രിക്കാൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ ഒരു കൂട്ടമാണ് എംസിസി. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രസംഗങ്ങൾ, പ്രചാരണം, തിരഞ്ഞെടുപ്പ് പ്രകടന പത്രികകളുടെ ഉള്ളടക്കം, പോളിംഗ് ബൂത്തുകളിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന മാർഗനിർദേശങ്ങൾ.

Share on

മറ്റുവാര്‍ത്തകള്‍