UPDATES

സയന്‍സ്/ടെക്നോളജി

ആന്‍ഡ്രോയിഡിലെ എട്ടാമന്‍ ആന്‍ഡ്രോയിഡ് 8.0 ‘ഓറിയോ’

ആന്‍ഡ്രോയിഡ് നൗഗാട്ടിന് ശേഷം ഗൂഗിള്‍ പുറത്തിറക്കുന്ന ആന്‍ഡ്രോയിഡിന്റെ എട്ടാമത്തെ പതിപ്പാണ് ഓറിയോ

                       

ആന്‍ഡ്രോയിഡ് നൗഗാട്ടിന് ശേഷം ഗൂഗിള്‍ പുറത്തിറക്കുന്ന ആന്‍ഡ്രോയിഡിന്റെ എട്ടാമത്തെ പതിപ്പാണ് ഓറിയോ. ഏതെങ്കിലും മധുര പലഹാരങ്ങളുടെ പേരാണ് ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്കു സാധാരണയായി നല്‍കിവരുന്നത്. നമ്മുടെ നെയ്യപ്പം കഴിഞ്ഞ പതിപ്പ് നൗഗാട്ടിന് ഒരു ശക്തമായ എതിരാളി ആയിരുന്നു, അവസാന നിമിഷംവരെ ആന്‍ഡ്രോയിഡ് 7, നെയ്യപ്പം ആവും എന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നു.

ഇത്തവണ ഒട്ട്മീല്‍ കുക്കി, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ലോകത്തിനു തന്നെ ഏറ്റവും പ്രിയപ്പെട്ട ബിസ്‌ക്കറ്റായ ഓറിയോ എന്ന പേര് ഗൂഗിള്‍ തിരഞ്ഞെടുത്തത്. ഓറിയോയുടെ പ്രധാന പ്രത്യേകതകളായി ഗൂഗിള്‍ പറയുന്നത് മുന്‍ പതിപ്പുകളെ അപേക്ഷിച്ചു പവര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഉള്ള വേഗത, ആപ്ലിക്കേഷനുകളുടെ പശ്ചാത്തല പ്രവര്‍ത്തനത്തിലെ നിയന്ത്രണം തുടങ്ങിയ സവിശേഷതകള്‍ കൂടുതല്‍ പ്രവര്‍ത്തന വേഗത നല്‍കാന്‍ സഹായിക്കും എന്നാണ്.

ഓറിയോ-യുടെ പ്രത്യേകതകള്‍

-നോട്ടിഫിക്കേഷന്‍ ഡോട്ട്‌സ്

നോട്ടിഫിക്കേഷനുകള്‍ ഫോണില്‍ വരുമ്പോള്‍ അതതു അപ്ലിക്കേഷന്‍ ഐക്കണുകള്‍ക്കു മുകളില്‍ ഒരു ഡോട്ട് വരും. ആ നോട്ടിഫിക്കേഷന്‍ ഡോട്ടില്‍ അമര്‍ത്തിപിടിച്ചാല്‍ വായിക്കാത്തവ ഒരു പോപ്പ്അപ്പ് വിന്‍ഡോയില്‍ വായിക്കുവാനും സാധിക്കും.


-ഓട്ടോഫില്‍

എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത ഓട്ടോഫില്‍ ആണ്, നിങ്ങള്ക്ക് പ്രിയപ്പെട്ട ആപ്പ്‌ളിക്കേഷനുകളില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ അനുവാദം കൊടുത്താല്‍ യൂസര്‍ ഐഡി പാസ്സ്വേര്‍ഡ് മുതലായവ ഓര്‍മയില്‍ സൂക്ഷിച്ചു പിന്നീടുള്ള ലോഗിന്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

-പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്

വളരെ ഉപകാരപ്രദമായ ഒരു സവിശേഷതയാണിത്. ഇതിലൂടെ ഒരേ സമയം സ്‌ക്രീനില്‍ രണ്ട് ആപ്പ്‌ളിക്കേഷനുകളെ പ്രവര്‍ത്തിപ്പിക്കാന് കഴിയും. ഉദാഹരണമായി നിങ്ങള്‍ ഒരു വീഡിയോ ചാറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ മറ്റെന്തെങ്കിലും തിരയണം എന്നുണ്ടെങ്കില്‍ ചാറ്റ് സ്‌ക്രീന്‍ നിലനിര്‍ത്തികൊണ്ട് തന്നെ ഇതു സാധ്യമാകും.

-ബാക്ക് ഗ്രൗണ്ട് ലിമിറ്റ്

ഈ സവിശേഷതയില്‍ നിങ്ങള്‍ അപൂര്‍വമായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളുടെ പശ്ചാത്തല പ്രവര്‍ത്തനം ഒഴിവാക്കി ഉയര്‍ന്ന ബാറ്ററി ക്ഷമത ഫോണിന് നല്‍കും.

-പുത്തന്‍ ഇമോജികള്‍

ഏറ്റവും പുതിയ ഇമോജികളുടെ ഒരു േ്രശണിതന്നെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ഓറിയോയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

 

കൂടുതലായി അറിയാന്‍: https://www.android.com/versions/oreo-8-0/

 

രഘു സക്കറിയാസ്

രഘു സക്കറിയാസ്

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍