UPDATES

യാത്ര

ചിലവ് കുറഞ്ഞ യാത്രയ്ക്ക് സഹായിക്കാം!

ചില സമയത്ത് കരുതുന്ന ബഡ്ജറ്റില്‍ ആയിരിക്കില്ല യാത്രാ ചിലവുകള്‍ ഉണ്ടാകുക. അതുകൊണ്ട്, ഒരു നല്ല പദ്ധതിയോടെ കൂടി വേണം ഒരു യാത്രയ്ക്ക് തയ്യാറെടുക്കുവാന്‍.

                       

നിങ്ങള്‍ ഒരു രാജ്യത്തേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തേക്കോ യാത്ര പോവുകയാണെങ്കില്‍ എങ്ങനെ ചിലവ് ചുരുക്കി യാത്ര ചെയ്യാം എന്നതാണ് ഇവിടെ പറയുന്നത്. ചില സമയത്ത് കരുതുന്ന ബഡ്ജറ്റില്‍ ആയിരിക്കില്ല യാത്രാ ചിലവുകള്‍ ഉണ്ടാകുക. അതുകൊണ്ട്, ഒരു നല്ല പദ്ധതിയോടെ കൂടി വേണം ഒരു യാത്രയ്ക്ക് തയ്യാറെടുക്കുവാന്‍.

യാത്രയ്ക്കുള്ള പണം കൃത്യമായി നീക്കിവെയ്ക്കുക

അവധിക്കാലത്തേക്കുള്ള യാത്രയ്ക്കാണ് പദ്ധതിയിടുന്നതെങ്കില്‍ ആ യാത്രയ്ക്ക് വേണ്ട പണത്തിനായി ഓരോ മാസവും നിശ്ചിത തുക മാറ്റി വെക്കാവുന്നതാണ്. യാത്രയ്ക്ക് ആവശ്യമുള്ള പണം മാറ്റി വെയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകമായ സേവിംഗ് അക്കൗണ്ട് ഇതിനായി ആരംഭിക്കുന്നത് നന്നായിരിക്കും. നിങ്ങളൊരു നല്ല സഞ്ചാരിയാണെങ്കില്‍ നിങ്ങളുടെ യാത്രാഫണ്ടിലേക്കുള്ള പണം കൃത്യമായി നീക്കി വെയ്ക്കുകയാണെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് യാത്രയില്‍ ഉപയോഗിക്കേണ്ടതായി വരില്ല.

സൗഹാര്‍ദ്ദപരമായ ബഡ്ജറ്റ്

നിങ്ങളുടെ ബഡ്ജറ്റ് യാത്രയില്‍ നിങ്ങളുടെ സഹയാത്രിയാണെന്ന് കരുതുക. അതുകൊണ്ടു തന്നെ രണ്ട് പേരും നല്ല ബന്ധത്തില്‍ വേണം മുന്നോട്ടു പോകുന്നത്. പണം ചിലവഴിക്കുന്നതിന് കൃത്യമായ പദ്ധതി ഉണ്ടായിരിക്കണം. വിമാനയാത്ര, ഷോപ്പിംഗ്, താമസം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ബഡ്ജറ്റ് തയ്യാറാക്കുക. നിങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവഴിക്കണമെന്ന് തോന്നുകയാണെങ്കില്‍ പണം കരുതാനായി യാത്ര കുറച്ച് കൂടി നീട്ടി വെയ്ക്കാവുന്നതാണ്.

ക്രെഡിറ്റ് കാര്‍ഡ് പരമാവധി ഉപയോഗിക്കുക

ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡോ, ക്യാഷ് ബാക്ക് കാര്‍ഡോ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ യാത്രാ സമയത്തോ അതിന് മുന്‍പോ ഇത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ കൈയ്യില്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുക. പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ അതിലെ റിവാര്‍ഡ് പോയിന്റ്സ് വെക്കേഷന്‍ ബഡ്ജറ്റിലേക്ക് മാറ്റി വെക്കാവുന്നതാണ്.

‘ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ്സ് നേടി പോവുകയാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ കടങ്ങള്‍ ഇല്ലാതെ പോകാം’ – ട്രാവല്‍ ബ്ലോഗറായ ജോയ് ചുവോങ് പറയുന്നു.

ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

ഒരു വെക്കേഷന്‍ യാത്രയിലെ ഏറ്റവും ചിലവേറിയ കാര്യമാണ് താമസം. മുറി ബുക്ക് ചെയ്യുമ്പോള്‍ വരാനിരിക്കുന്ന ചിലവുകള്‍ കൃത്യമായി തയ്യാറാക്കിയ ശേഷം മാത്രമായിരിക്കണം ബുക്ക് ചെയ്യേണ്ടത്. റിസര്‍വ്വേഷന്‍ ചെയ്യുന്നതായിരിക്കും ഉത്തമമെന്ന് ചുവോങ് നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ബഡ്ജറ്റില്‍ നില്‍ക്കുന്ന ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഹോട്ടല്‍ നിരക്കുകള്‍ താരതമ്യം ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന വെബ്സൈറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്ത് സന്ദര്‍ശിക്കാവുന്നതാണ്.

ചിലവ് കുറഞ്ഞ വിമാനങ്ങള്‍ ബുക്ക് ചെയ്യാന്‍ ആപ്പുകള്‍ ഉപയോഗിക്കുക

വിമാനം ബുക്ക് ചെയ്യാനും മറ്റും നിരവധി ആപ്പുകളാണ് ഇന്നുള്ളത്. യാത്ര പോകുമ്പോള്‍ ഇത് നിങ്ങള്‍ക്ക് ഒരുപാട് ഉപയോഗപ്രദമായിരിക്കും. ഉദാഹരണത്തിന് ഹോപ്പര്‍ എന്ന ആപ്പില്‍ നിങ്ങള്‍ നിങ്ങളുടെ യാത്രാ ചിലവുകളെ പറ്റി വിശദീകരിക്കുകയാണെങ്കില്‍ ഏറ്റവും ചിലവ് കുറഞ്ഞ വിമാനം നിങ്ങള്‍ക്ക് ആപ്പ് നിര്‍ദ്ദേശിക്കുന്നതാണ്. ഗൂഗിള്‍ ഫ്ളൈറ്റ്സും സമാനമായ സേവനം നല്‍കുന്നതാണ്. എന്നാല്‍ ഈ സേവനങ്ങളുടെ പ്രശ്നമെന്തെന്നാല്‍ എല്ലാ എയര്‍ലൈനിന്റെയും നിരക്ക് ഇതില്‍ കൊടുത്തിട്ടില്ല എന്നതാണ്.

Share on

മറ്റുവാര്‍ത്തകള്‍