UPDATES

യാത്ര

മലബാറിനെ സഞ്ചാരികളുടെ പറുദീസയാക്കാൻ ടൂറിസം വകുപ്പ്

കണ്ണൂരിനെ സഞ്ചാരികളുടെ പ്രധാന താവളമാക്കി മാറ്റിയേക്കും.

                       

കേരളമെന്നാൽ മധ്യതിരുവിതാംകൂറിലെയും തെക്കൻ തിരുവിതാംകൂറിലെയും കായലും കടലും ഹൌസ് ബോട്ടിലുള്ള യാത്രയും മാത്രമല്ല. ചരിത്രമുറങ്ങുന്ന മലബാറിലും കാണാൻ വേണ്ടുവോളം കൗതുകങ്ങളുണ്ടെന്ന് പറഞ്ഞ് സഞ്ചാരികളെ മലബാറിലേക്ക് മാടിവിളിക്കാനൊരുങ്ങുകയാണ് കേരള ടൂറിസം വകുപ്പ്. യവനന്മാർ ആദ്യമായി സുഗന്ധവ്യഞ്ജനങ്ങൾ തേടി വന്ന കഥകൾ കൂടി പറഞ്ഞാണ് ടൂറിസം വകുപ്പ് സഞ്ചാരികളെ ആകർഷിക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി വന്നതോടെ  നാലു വിമാനമാത്താവളങ്ങളുള്ള ഏക സംസ്ഥാനമായ കേരളം എല്ലാ മേഖലകളിലേക്കും സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊര്ജിതമാക്കാനിരിക്കയാണ്.   മലബാർ മേഖലയിലുള്ള കോട്ടകളുടെയും ചരിത്രപ്രാധാന്യമുള്ള മാമാങ്കം പോലുള്ള യുദ്ധങ്ങളുടെയും കഥകൾ പറഞ്ഞാകും വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുക.

കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് മാത്രമല്ല, കർണാടകയുടെ തെക്കൻ മേഖലയിലേക്കും ധാരാളം വിനോദസഞ്ചാരികളെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കുടക്, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങൾ വൻ ശ്രദ്ധയാകർഷിച്ചേക്കും. ഇത് തെക്കെ ഇന്ത്യക്ക് വലിയ നേട്ടമാകും.

“പ്രളയം കഴിഞ്ഞതോടെ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിരുന്നു.  വിമാനത്താവളങ്ങൾ അടച്ച് പൂട്ടിയിരുന്നത് കൊണ്ട് നമ്മുക്ക് വൻ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും പഴയത് പോലെ സഞ്ചാരികളെ ആകർഷിക്കേണ്ടതുണ്ട്,” കേരള ടൂറിസം വകുപ്പ് ഡെപ്യുട്ടി മാർക്കറ്റിങ് ഡയറക്ടർ അനിൽ വി.എസ് പറയുന്നു.” കഴിഞ്ഞ മാസങ്ങളിലുണ്ടായ വൻ നഷ്ടങ്ങൾ തിരുത്താൻ ഞങ്ങൾ നൂതന തന്ത്രങ്ങൾ ആവിഷ്കരിച്ച് വരികയാണ്.കർണ്ണാടകയിലെ 200 ഗുണഭോക്താക്കളുമായി ചർച്ച നടത്തും.100,2602 യാത്രക്കാരാണ് കഴിഞ്ഞ വർഷം കർണ്ണാടകയിൽ നിന്ന് കേരളം സന്ദർശിച്ചത്. ഇന്ത്യക്കകത്തുനിന്ന്  തമിഴ്നാട് കഴിഞ്ഞാൽ കർണ്ണാടകയിൽ നിന്നാണ് ഏറ്റവുമധികം സഞ്ചാരികൾ കേരളം സന്ദർശിക്കാനെത്താറുള്ളത്. അദ്ദേഹം കൂട്ടിച്ചേർത്തു.” ടൂറിസ്റ്റുകളുടെ പറുദീസയാക്കി കണ്ണൂരിനെ മാറ്റാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ടൂറിസം വകുപ്പ്.

Share on

മറ്റുവാര്‍ത്തകള്‍