ഹിന്ദു – മുസ്ലീം മത സൗഹാര്‍ദം ലോകത്തിന് കാണിച്ചു കൊടുക്കുന്നവരാണ് മലപ്പുറത്തുകാര്‍.
ഒരു സൈഡില്‍ ബീഫിനെതിരെ പറയുകയും, ഗോമാതാ ഗോമാതാ എന്നു പറഞ്ഞ് സ്വന്തം അമ്മയ്ക്ക് വെള്ളം പോലും കൊടുക്കാതെ നടക്കുന്നവരാണ് നല്ല ശുദ്ധമായ ബീഫ് വാഗ്ദാനം ചെയ്യുകയെന്ന് പറയുന്നതെന്ന് തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. ബി.ജെ.പി വലിയ അധ:പതനമാണെന്നും അദ്ദേഹം പറയുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ മലപ്പുറത്ത് നല്ലയിനം ബീഫ് ലഭ്യമാക്കുമെന്ന ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഫേസ്ബുക്ക് പേജിലാണ് തോക്കു സ്വാമിയുടെ പരിഹാസം.
ഹിന്ദു – മുസ്ലീം മത സൗഹാര്‍ദം ലോകത്തിന് കാണിച്ചു കൊടുക്കുന്നവരാണ് മലപ്പുറത്തുകാര്‍. മലപ്പുറംകാരെ ഭക്ഷണം കണ്ടിട്ടില്ലാത്തവരായി, എന്തിനോടെങ്കിലും ആസക്തിയുള്ളവരായി ബി.ജെ.പി വിലയിരുത്തിയത് വളരെയധികം വിഷമമുള്ള കാര്യമാണ്.
വടക്കേ ഇന്ത്യയില്‍ ചിന്തിക്കാത്തതുകൊണ്ടാണ് ഇവരുടെയൊക്കെ പിറകെ പോകുന്നത്. പക്ഷേ കുറെക്കൂടി ക്രിട്ടിസൈസ് ചെയ്യുകയും ക്രിയേറ്റീവായിട്ട് ചിന്തിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് കേരളം. ഇവിടെ ഇത്തരം പ്രഹസനങ്ങളോ വാഗ്ദാനങ്ങളോ ഒന്നും വിജയിക്കാന്‍ പോകുന്നില്ല.
കേരളത്തിലെ ബി.ജെ.പി നേതൃത്വം ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അവര്‍ വര്‍ഗീയവാദികളാണെന്നും തോക്ക് സ്വാമി പറയുന്നു.