ഏപ്രിൽ ഒൻപതിന് ഗുരുഗ്രാമിലെ ഫ്‌ളാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഷൂ മോഷ്ടിച്ച സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് ഡെലിവറി ബോയെ പിന്തുണച്ച് നടൻ സോനു സൂദ് പോസ്റ്റ് പങ്കു വച്ചിരുന്നു. തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കു വച്ച പോസ്റ്റിലാണ് സോനു ഡെലിവറിക്കാരനെ പിന്തുണ അറിയിച്ചത്. ‘ദയ കാണിക്കൂ’ എന്നും അയാൾക്കെതിരെ നടപടി എടുക്കരുതെന്നുമാണ് സോനു സൂദ് നിർദ്ദേശിച്ചത്. കൂടാതെ അയാൾക് ഷൂ ഇല്ലെങ്കിൽ ഒരു ജോഡി വാങ്ങി നൽകണമെന്നും ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
If Swiggy’s delivery boy stole a pair of shoes while delivering food at someone’s house. Don’t take any action against him. In fact buy him a new pair of shoes. He might be really in need. Be kind ❤️🙏
— sonu sood (@SonuSood) April 12, 2024
“>
എന്നാൽ ഈ പോസ്റ്റിന്റെ പേരിൽ ട്രോളുകളുടെ വർഷമാണ് സോനു സൂദിന്. പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ചയ്ക്ക് കരണമാകുകയിരുന്നു. ഭൂരിഭാഗവും മോഷണത്തെ പ്രോത്സാഹിപ്പിച്ചതിനാണ് സോനുവിനെ ട്രോളുന്നത്. ‘ ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ പോസ്റ്റുകളിൽ ഒന്നാണിത്’ എന്നാണ് ഭൂരി ഭാഗം പേരും പറയുന്നത്. ദാരിദ്ര്യം ഒരാൾക്ക് മോഷ്ടിക്കാനുള്ള ലൈസൻസ് നൽകുന്നില്ല എന്നും അവൻ സ്ഥിരം കള്ളനാണെങ്കിലോ? അവൻ സ്ഥിരമായി അത് ചെയ്യുന്നുണ്ടെങ്കിലോ? എന്നും കമൻറുകളുണ്ട്. 8 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഡെലിവറി ചെയ്യുന്നയാൾ തൻ്റെ സുഹൃത്തിൻ്റെ ഷൂ മോഷ്ടിച്ചെന്ന് അവകാശപ്പെട്ട് സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ എക്‌സിൽ പങ്കുവച്ചത് രോഹിത് അറോറ,എന്ന യുവാവാണ്. ‘സ്വിഗ്ഗിയുടെ ഡ്രോപ്പ്, പിക്കപ്പ് ഡെലിവറി ബോയ് എൻ്റെ സുഹൃത്തിൻ്റെ ഷൂസ് (നൈക്ക്) മോഷ്ടിച്ചു , എന്നിട്ടും സ്വിഗ്ഗി അയാളുടെ യാതൊരു വിവരവും നൽകിയില്ല എന്നും,” രോഹിത് അറോറ തൻ്റെ പോസ്റ്റിൽ പറഞ്ഞിരുന്നു.
Swiggy’s drop and PICK up service. A delivery boy just took my friend’s shoes (@Nike) and they won’t even share his contact. @Swiggy @SwiggyCares @SwiggyInstamart pic.twitter.com/NaGvrOiKcx
— Rohit Arora (@_arorarohit_) April 11, 2024
“>
ഫ്ലാറ്റിൽ എത്തിയ ഡെലിവറി ബോയ് ഭക്ഷണം ഡെലിവറി ചെയ്തതിന് ശേഷം സ്റ്റെപ്പുകൾ ഇറങ്ങി ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം തിരിച്ചെത്തി വാതിലിന് മുന്നിലായി ഊരിവെച്ച ഷൂ എടുത്ത് കയ്യിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് മറച്ച് കൊണ്ടുപോകുകയായിരുന്നു