UPDATES

സ്ത്രീ

തലച്ചോറിനും ഹൃദയത്തിനും ഒരുപോലെ വായിക്കാന്‍ കഴിയുന്ന നോവല്‍

അടിമക്കച്ചവടത്തില്‍നിന്ന് എണ്ണക്കച്ചവടത്തിലേക്ക് മാറുന്ന ഒമാന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ അനാവരണം ചെയ്യുവാന്‍ ഈ നോവലിന് കഴിയുന്നു.

                       

ആദ്യമായി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഒമാനി നോവലായിരുന്നു സയിദത്ത് അല്‍ ഖമര്‍(sayyidat-al-qamr-ladies of the moon). ഒമാനി എഴുത്തുകാരിയായ ജോഖ അല്‍ ഹാര്‍ത്തിയുടെ രണ്ടാമത്തെ ഈ നോവല്‍ സെലന്റ്റിയല്‍ ബോഡീസ് എന്ന പേരിലായിരുന്നു ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന കൃതികള്‍ക്ക് നല്‍കുന്ന മാന്‍ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം അങ്ങനെ ആദ്യമായി ഈ അറബ് സാഹിത്യത്തിന് ലഭിച്ചു.

തലച്ചോറിനേയും ഹൃദയത്തേയും ഒരുപോലെ സ്വാധീനിക്കുന്ന രചന എന്നായിരുന്നു ഇതിനെ വിധികര്‍ത്താക്കള്‍ വിളിച്ചത്. 19-ാം നൂറ്റാണ്ട് മുതല്‍ 21-ാം നൂറ്റാണ്ട് വരെയുള്ള ഒരു കുടുംബത്തിലെ മൂന്ന് തലമുറയുടെ കഥയാണ് ഈ നോവല്‍ അവതരിപ്പിക്കുന്നത്. 2010ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. അമേരിക്കക്കാരി മരിലിന്‍ ബൂത്താണ് നോവല്‍ വിവര്‍ത്തനം ചെയ്തത്.

അടിമക്കച്ചവടത്തില്‍നിന്ന് എണ്ണക്കച്ചവടത്തിലേക്ക് മാറുന്ന ഒമാന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ അനാവരണം ചെയ്യുവാന്‍ ഈ നോവലിന് കഴിയുന്നു. അതിനൊപ്പം വ്യക്തി ബന്ധങ്ങളെ അവതരിപ്പിക്കുവാനും, സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ഥ മാനങ്ങളിലേക്ക് കടന്നു ചെല്ലുവാനും ഈ നോവലിന് കഴിയുന്നു.

ആണധികരത്തിന്റെ നിയമ വ്യവസ്ഥയേയും, പുരുഷ ബന്ധത്തിന്റെ നൈതികതയേയും ഇത് ചോദ്യം ചെയ്യുന്നു. വ്യക്തിപരവും സാമൂഹികവുമായ ബന്ധനങ്ങളില്‍ സ്വാതന്ത്ര്യം കൊതിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥ പറയുക കൂടിയാണ് സെലന്റിയല്‍ ബോഡീസ്. അറബ് സാഹിത്യത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍കൂടി ഈ നോവലിന് കഴിഞ്ഞു.

‘അവര് പറയുന്നതും കേട്ട് തലയും താഴ്ത്തി കണ്ണീരോടെ മഠം വിട്ടു പോകുമെന്ന് കരുതേണ്ട’, ബിഷപ്‌ ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സി. ലൂസി സംസാരിക്കുന്നു

Share on

മറ്റുവാര്‍ത്തകള്‍