UPDATES

വായിച്ചോ‌

ഒഡീഷയിലെ പുരിയില്‍ കുടുങ്ങിക്കിടക്കുന്നത് ഫാനി ചുഴലിക്കാറ്റ് ഇരകളായ നൂറ് കണക്കിന് ദലിതര്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കി ഒരുക്കിയിരുന്ന സൗജന്യ അടുക്കളയടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിച്ചു.

                       

ഫാനി ചുഴലിക്കാറ്റ് നേരിട്ട ഒഡീഷ സര്‍ക്കാരിനെ പ്രശംസ കൊണ്ട് മൂടുമ്പോളും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെ അപ്രസക്തമാക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളാണ് ഒഡീഷയില്‍ നിന്ന് പുറത്തുവരുന്നത് എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലെ തീരദേശ നഗരമായ പുരയില്‍ ഇരകളായ നൂറ് കണക്കിന് ദലിതര്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകളില്‍ കുടുങ്ങിയിരിക്കുകയാണ് ന്നെ് ദ ഹിന്ദു പറയുന്നു.

സൈന്‍സ ശാസന പഞ്ചായത്ത് ഓഫീസില്‍ ഏഴ് കുടുംബങ്ങള്‍ ഇപ്പോളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കി ഒരുക്കിയിരുന്ന സൗജന്യ അടുക്കളയടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിച്ചു. സൈന്‍സ ശാസനയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ഭഗബതിപൂരിലുള്ളത് അഞ്ച് കുടുംബങ്ങള്‍. മിക്കവാറും കുടുംബങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലോ കമ്മ്യൂണിറ്റി ഹൗസുകളിലോ ആണ് ഇപ്പോളും. 30 ദലിത് കുടുംബങ്ങള്‍ സത്പദ കോളേജ് പരിസരത്താണ് താമസിക്കുന്നത്. പുരി സര്‍ദാര്‍ ബ്ലോക്കിലെ പുനരധിവാസ കേന്ദ്രത്തില്‍ 28 ദലിത് കുടുംബങ്ങള്‍.

ജാതി, മത, വര്‍ഗ ഭേദമന്യേ ചുഴലിക്കാറ്റ് എല്ലാവരേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോളും ദുരിതം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും ദലിതരാണ് എന്ന് സന്നദ്ധ സംഘടനയായ ഒക്‌സ്ഫാം പറയുന്നു. പലര്‍ക്കും ഒരു മാസമായി തൊഴിലില്ല. സര്‍്കകാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ തീര്‍ന്നു. സവര്‍ണ ജാതിക്കാര്‍ വീടുകളിലേയ്ക്ക് തിരിച്ചുപോയ ദലിതരില്‍ വലിയൊരു ഭാഗത്തിന് പോകാനിടമില്ല. ല്‍േജാതിക്കാര്‍ക്ക് അയല്‍ക്കാര്‍ പണം കടമായി നല്‍കുന്നുണ്ട്.

വായനയ്ക്ക്: https://www.thehindu.com/news/national/other-states/dalits-stranded-in-puri-community-shelters-a-month-after-cyclone-fani/article27406811.ece?homepage=true

Share on

മറ്റുവാര്‍ത്തകള്‍