ജയ്പൂര്‍ കാര്‍പെറ്റ് വിരിച്ച് മനോഹരമാക്കിയ മാസ്റ്റര്‍ ബെഡ്‌റൂമിലെ പ്രധാന ആകര്‍ഷണം ക്‌ളാസിക്കല്‍ ആംചെയറാണ്. മുംബൈയിലെ ചോര്‍ ബസാറില്‍ നിന്നും വീടിന് ഇണങ്ങുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തി വാങ്ങിയ തൂക്കുവിളക്കുകളാണ് വെളിച്ചത്തിന്റെ സിംഫണി തീര്‍ക്കുന്നത്.
സെലബ്രിറ്റികളുടെ വസതികളില്‍ വച്ച് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ബോളിവുഡ് നടി കങ്കണ റാണട്ടിന്‍റെ മണാലിയിലെ ബംഗ്ലാവാണ്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റ് മാഗസിന്‍റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ ബംഗ്ലാവിനെക്കുറിച്ചുള്ള ആദ്യ വിവരണം പുറത്തുവന്നിരിക്കുന്നത്. ഒറ്റ കിടപ്പുമുറി മാത്രമുള്ള ചെറിയൊരു വീട് നിര്‍മ്മിക്കാനായിരുന്നു ആദ്യം കങ്കണ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് പകരം മണാലിയിലെ മനോഹരമായ മഞ്ഞണിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തില്‍ പ്രൗഢമായൊരു ബംഗ്ലാവ് തന്നെ പണികഴിപ്പിച്ചിരിക്കുകയാണ് അവര്‍.
ഏവരും പ്രതീക്ഷിക്കുന്നത് പോലെ അതിവിശാലമായൊരു വീട് തന്നെയാണിത്. പ്രമുഖ ഡിസൈനറായ ശബ്‌നം ഗുപ്തയുടെ വാസ്തുവിദ്യാ വൈഭവം വിളിച്ചറിയിക്കുന്ന ഈ ഗംഭീരസൗധം 2017- ലാണ് എല്ലാ പണികളും പൂര്‍ത്തിയാക്കി കങ്കണക്ക് കൈമാറിയത്. ‘രൂപകല്‍പ്പനയെ കുറിച്ച് തീരുമാനിക്കാന്‍ ശബ്‌നത്തിന് ഞാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ലിവിംഗ് റൂമില്‍ തടി കൊണ്ടുള്ള സീലിംഗ് വേണം എന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും അത്തരത്തിലുള്ള ഒരു റൂമിന്‍റെ ചിത്രം അവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എല്ലാം അവള്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു’ കങ്കണ പറയുന്നു.
ജയ്പൂര്‍ കാര്‍പെറ്റ് വിരിച്ച് മനോഹരമാക്കിയ മാസ്റ്റര്‍ ബെഡ്‌റൂമിലെ പ്രധാന ആകര്‍ഷണം ക്‌ളാസിക്കല്‍ ആംചെയറാണ്. മുംബൈയിലെ ചോര്‍ ബസാറില്‍ നിന്നും വീടിന് ഇണങ്ങുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തി വാങ്ങിയ തൂക്കുവിളക്കുകളാണ് വെളിച്ചത്തിന്റെ സിംഫണി തീര്‍ക്കുന്നത്. കിടക്കവിരികള്‍ വാങ്ങിയിരിക്കുന്നത് റാല്‍ഫ് ലോറന്‍ ഹോമില്‍ നിന്നുമാണ്. ഒരു വിശ്രമ മുറിയുടെ മാതൃകയിലാണ് ഡൈനിംഗ് റൂമും ഡിസൈ്ന്‍ ചെയ്തിരിക്കുന്നത്.