ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ വാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. വാണി കപൂറാണ് നായികയായെത്തുന്നത്.
ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാര്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനാഥ് രാഘവന്‍, സിദ്ധാര്‍ഥ് ആനന്ദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം വിശാല്‍ശേഖര്‍. ഛായാഗ്രഹണം അയനങ്ക ബോസ്. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയ്യറ്ററുകളിലെത്തും.