Continue reading “കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി വിപണിയില്‍”

" /> Continue reading “കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി വിപണിയില്‍”

">

UPDATES

വിപണി/സാമ്പത്തികം

കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി വിപണിയില്‍

                       

പ്രമുഖ എഫ്എംസിജി കമ്പനിയായ കാവിന്‍ കെയര്‍ മീര ചെമ്പരത്തി താളി അവതരിപ്പിച്ചു. സിനിമാ താരം അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. കാവിന്‍ കെയറിന്റെ ഗവേഷണ ടീം വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നത്തില്‍ സ്വാഭാവിക ചേരുവകളായ ചെമ്പരത്തി, ചെറിയ ഉള്ളി, അലോവേര തുടങ്ങിയവയെല്ലാം ചേര്‍ന്നിട്ടുണ്ട്. ഉത്പന്നം ഉപയോഗിക്കുന്നതിലൂടെ മുടിക്ക് സംരക്ഷണവും താരനില്‍ നിന്നും മോചനവും നല്‍കുന്നതായി കമ്പനി അവകാശപ്പെടുന്നു.

മീര ചെമ്പരത്തി താളി കേരള വിപണിയിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കാവിന്‍ കെയര്‍ സീനിയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കടേഷ് പറഞ്ഞു. ചെമ്പരത്തിയിലൂടെ പരമ്പരാഗത താളിയുടെ ഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുന്നുവെന്നും ചെറിയ ഉള്ളി, അലോവേര എന്നിവയുടെ ഗുണങ്ങള്‍ നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും ഈ ഉല്‍പ്പന്നം ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുമെന്നും എല്ലാ വീടുകളിലും എത്തുമെന്നും വിശ്വാസമുണ്ടെന്നും അദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മീര ചെമ്പരത്തി താളി 80 മില്ലിലിറ്റര്‍ (60 രൂപ), 180 മില്ലിലിറ്റര്‍ (120രൂപ) ബോട്ടിലുകളില്‍ ലഭ്യമാണ്. രണ്ടു രൂപയുടെ ചെറിയ ഷാസെകളായും കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഭിക്കും.

Share on

മറ്റുവാര്‍ത്തകള്‍