Continue reading “നവീകരിച്ച സൗജന്യ വിന്‍ഡോസ് പതിപ്പുമായി മൈക്രോസോഫ്റ്റ്”

" /> Continue reading “നവീകരിച്ച സൗജന്യ വിന്‍ഡോസ് പതിപ്പുമായി മൈക്രോസോഫ്റ്റ്”

"> Continue reading “നവീകരിച്ച സൗജന്യ വിന്‍ഡോസ് പതിപ്പുമായി മൈക്രോസോഫ്റ്റ്”

">

UPDATES

സയന്‍സ്/ടെക്നോളജി

നവീകരിച്ച സൗജന്യ വിന്‍ഡോസ് പതിപ്പുമായി മൈക്രോസോഫ്റ്റ്

Avatar

                       

രഘു സഖറിയാസ്

വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളുടെ ഒറിജിനല്‍ ഉപയോഗിക്കുന്നവര്‍ക്ക് തീര്‍ത്തും സൗജന്യമായി തന്നെ അപ്‌ഗ്രേഡ് ചെയ്യാം എന്ന വാഗ്ദാനവുമായി വിന്‍ഡോസ് 10 ഈ വര്‍ഷം ജൂലൈ 29-ന് ജനങ്ങളിലേക്ക് എത്തി. എക്കാലത്തും യൂസര്‍ ഫ്രണ്ട്‌ലി ഓപ്പറേറ്റിങ് സിസ്റ്റം എന്ന ഖ്യാതിയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് വിന്‍ഡോസ്.

വിന്‍ഡോസിന്റെ തന്നെ മുന്‍ പതിപ്പുകള്‍ ആയ വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവ ഉപയോഗിക്കുന്നവര്‍ക്കാന് ഈ ആനുകൂല്യം. ഒറിജിനല്‍ അല്ലാത്ത വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പണം ചെലവാക്കിയാലെ പുതിയ വിന്‍ഡോസ് പതിപ്പ് ലഭിക്കൂ എന്നര്‍ത്ഥം. മുന്‍പുണ്ടായിരുന്ന ഡെസ്‌ക് ടോപ് ശ്രേണിയില്‍ നിന്നും വ്യത്യസ്തമായി രണ്ടു തരം വിന്‍ഡോസ് ആയിരിക്കും പ്രധാനമായി ഗാര്‍ഹിക ഉപയോഗത്തിനായി ലഭ്യമാവുക. വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 പ്രൊ എന്നിവയാണ് ഇവ.

പുതിയ കുറെ വ്യത്യസ്തതകളും വ്യത്യാസങ്ങളുമായി വരുന്ന ഈ ശ്രേണിയില്‍ പ്രധാന മാറ്റം വരുന്നത് സ്റ്റാര്‍ട്ട് മെനുവിലായിരിക്കും. എല്ലാത്തരം ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാവും സ്റ്റാര്‍ട്ട് മെനു. വിന്‍ഡോസ് ഫോണുകളില്‍ മുന്‍പുണ്ടായിരുന്ന ഡിജിറ്റല്‍ വോയിസ് സഹായിയായ കോര്‍ട്ടാന എന്ന സവിശേഷത കൂടി വിന്‍ഡോസ് 10-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ വിന്‍ഡോസിനോട് നമുക്ക് മൈക്രോഫോണ്‍ വഴി സംസാരിച്ചു കാര്യങ്ങള്‍ തിരയുവാനും കണ്ടുപിടിക്കുവാനും സാധിക്കും.

ഇത് കൂടാതെ വിന്‍ഡോസ് ഹലോ എന്ന ബയോമെട്രിക് സവിശേഷത കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതുവഴി പാസ്സ്‌വേര്‍ഡ് ഇല്ലാതെ നിങ്ങളുടെ മുഖമോ, വിരലടയാളമോ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ബാറ്ററി സേവര്‍ എന്ന സവിശേഷതയും വിന്‍ഡോസ് 10-ലൂടെ വരുന്നു എന്നത് ലാപ്‌ടോപ് ഉപയോഗികുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു ആശ്വാസമാവും. നിങ്ങളുടെ കമ്പ്യൂട്ടറിലെ ബാക്ക്ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചാവും ഇത് സാധ്യമാക്കുക. ഇതിലൂടെ ലാപ്‌ടോപ് ബാറ്ററി കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഹോം, പ്രൊ എന്നിവ കൂടാതെ വിന്‍ഡോസ് 10 എന്റര്‍പ്രൈസസ്, സ്റ്റുഡന്റ് എന്നിവയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസസ് എന്നീ വിഭാഗങ്ങളും വിപണിയില്‍ ലഭ്യമാകും.

നിങ്ങള്‍ ഉപയോഗിക്കുന്നത് ഒറിജിനല്‍ വിന്‍ഡോസ് 7 സ്റ്റാര്‍ട്ടര്‍, വിന്‍ഡോസ് 7ഹോം ബേസിക്, വിന്‍ഡോസ് 7 ഹോം പ്രീമിയം അല്ലെങ്കില്‍ വിന്‍ഡോസ് 8.1 എന്നിവയില്‍ ഏതെങ്കിലും ആണെങ്കില്‍ വിന്‍ഡോസ് 10 ഹോമിന്റെ സൗജന്യ അപ്‌ഡേറ്റ് ലഭിക്കും. നിങ്ങള്‍ ഉപയോഗിക്കുന്നത് ഒറിജിനല്‍ വിന്‍ഡോസ് 7 പ്രൊ, വിന്‍ഡോസ് 7 അള്‍ട്ടിമെറ്റ്, വിന്‍ഡോസ് 8.1 പ്രൊ എന്നിവയില്‍ ഏതെങ്കിലും ആണെങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 പ്രൊയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://www.microsoft.com/enin/windows/windows10upgrade 

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Share on

മറ്റുവാര്‍ത്തകള്‍