ജൻമൻ ചാന്‍സലർ അഞ്ജല മെർക്കൽ ഉൾപ്പെടെ നുറുകണക്കിന് വരുന്ന പ്രമുഖ നേതാക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. മെർക്കലിന് പുറമെ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ ഉള്‍പ്പെടെയുള്ളവരുടെ വിരങ്ങളാണ് പുറത്തായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.
സ്വകാര്യ വിലാസം, മൊബൈൽ നമ്പർ, വ്യക്തിഗത രേഖകൾ, കത്തുകൾ, ഇൻവോയ്സുകൾ എന്നിവയാണ് സാമൂഹികമാധ്യമമായ ട്വിറ്ററിലൂടെ പ്രചരിച്ചതെന്നാണ് വിവരം. 2018 ഡിസംബറിലായിരുന്നു സംഭവം എന്നാൽ ഇപ്പോഴാണ് വിവരം അധികൃതർ സ്ഥിരീകരിക്കന്നത്.
നേതാക്കളുടെ സ്വകാര്യവിവരങ്ങൾ പരസ്യമായ സംഭവം തീർത്തും ഗൗരവകരമായാണ് അധികൃതർ കാണുന്നതെന്ന് സർക്കാർ വക്താവ് മാർട്ടിന ഫിറ്റസ് അറിയിച്ചു. എന്നാൽ പ്രാഥമിക അന്വേഷണ പ്രകാരം ഗൗരവമുള്ള രേഖകൾ ഒന്നും മെർക്കലിന്റെ ഒാഫീസിൽ നിന്നും പുറത്തുപോയിട്ടില്ലെന്ന് വ്യക്തമായെന്നും മാർട്ടിന പ്രതികരിച്ചു.
പാർലമെന്റിന്റെ ലോവർ ഹൗസിനെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ പ്രതിനിധികൾ, യുറോപ്യൻ പാര്‍ലമെന്റ് നേതാക്കൾ, പ്രാദേശിക ഭരണകൂട നേതാക്കള്‍ എന്നിവർക്ക് പുറമെ നിരവധി പ്രമുഖരുടെയും മാധ്യമ പ്രവർത്തകരുടെയും വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ജൻമൻ ഫെഡറൽ ഒാഫീസ് ഫോർ ഇന്‍ഫോർമേഷൻ സെക്യൂരിറ്റി (ബിഎസ് െഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.