Continue reading “പൊലീസിലെ സീബ്രാവരകള്‍”

" /> Continue reading “പൊലീസിലെ സീബ്രാവരകള്‍”

"> Continue reading “പൊലീസിലെ സീബ്രാവരകള്‍”

">

UPDATES

ഓഫ് ബീറ്റ്

പൊലീസിലെ സീബ്രാവരകള്‍

Avatar

                       

അഴിമുഖം പ്രതിനിധി

നട്ടുച്ച വെയിലില്‍നിന്ന് തിരക്കേറിയ റോഡില്‍ ട്രാഫിക് സമര്‍ത്ഥമായി നിയന്ത്രിക്കുന്ന കുറച്ചു വനിതകള്‍ കൊച്ചിയിലെ സ്ഥിരം കാഴ്ചയാണ്. ട്രാഫിക് വാര്‍ഡന്‍ എന്ന് സ്ഥാനപ്പേരുള്ള ഇവര്‍ കാരണമാണ് അപകടങ്ങള്‍ പലപ്പോഴും തടയപ്പെടുന്നത്. പക്ഷേ ഇവര്‍ ആരാണെന്നും ഇവരനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണ് എന്നും പലപ്പോഴും ആരും കാണാറില്ല.

രാജേഷ് ജെയിംസ് എന്ന സംവിധായകന്‍ തന്റെ സീബ്രാ ലൈന്‍സ് എന്ന ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് ഈ ട്രാഫിക് വാര്‍ഡന്‍മാരുടെ ജീവിതമാണ്. പദ്മിനി എന്ന വ്യക്തിയിലൂടെ തുടങ്ങി മറ്റനേകം ട്രാഫിക് വാര്‍ഡന്‍മാരുടെ ദിനം പ്രതിയുള്ള ദുരനുഭവങ്ങള്‍ സീബ്രാലൈന്‍സ് നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്നു. പ്രാഥമികകൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ സമയം കിട്ടാതെ വരുന്ന അവരുടെ ദുരിതങ്ങള്‍ നമ്മുടെ മുന്നിലെത്തിക്കുകയാണ് രാജേഷ് ചെയ്യുന്നത്. കൂടെ ഈ ഇന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീകളേയും പിന്നോക്ക ജാതിക്കാരേയും വിവിധ അധികാര വര്‍ഗ്ഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും പൊലിപ്പിക്കലുകളില്ലാതെ ഇരയുടെ വാക്കുകളിലൂടെ നമുക്ക് പറഞ്ഞു തരുന്നുമുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കേണ്ട പൊലീസ് സേനയ്ക്കുള്ളില്‍ തന്നെ ജാതിക്കോമരങ്ങള്‍ ഉണ്ടെന്നും അത്തരക്കാര്‍ ദിവസക്കൂലിക്കാരാണെങ്കിലും തങ്ങളുടെ കീഴില്‍ വരുന്ന ട്രാഫിക് വാര്‍ഡന്‍മാരുടെ മേല്‍ തങ്ങളുടെ ജാതിചിന്തയുടെ വിഷം ചീറ്റുന്നതും സീബ്രാലൈനിലൂടെ നമുക്ക് കാണാനാകും.

പദ്മിനി കൊച്ചിയില്‍ ജോലിസമയത്ത് ശാരീരിക ഉപദ്രവത്തിനും, സഹപ്രവര്‍ത്തകനില്‍ നിന്ന് മോശം പെരുമാറ്റത്തിനും ജാതീയ അധിക്ഷേപത്തിനും ഇരയായ വാര്‍ത്ത കേരളത്തില്‍ ചര്‍ച്ചയായിരുന്നു.

2013 നവംബറില്‍ കത്രിക്കടവില്‍ ഡ്യൂട്ടിയിലായിരുന്ന സമയത്ത് പദ്മിനിയെ വിനോഷ് വര്‍ഗ്ഗീസ് എന്ന വ്യക്തി കൈയ്യേറ്റം ചെയ്തു. കൂടാതെ ഓഫീസില്‍ വിശ്രമിക്കാനായി എത്തിയ പദ്മിനിയെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെതിരെ പ്രതികരിച്ച കാരണം കൊണ്ട് മാത്രം വളരെയധികം നടപടികള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്റ്ററി ചെയ്യാന്‍ ആലോചിച്ച എന്റെ മുന്നിലേക്ക് പദ്മിനിയുടെ വിഷയം വന്നു വീണത് സംഭവം നടന്നു കുറച്ചു നാളുകള്‍ക്ക് ശേഷമാണ്. ആദ്യം ഉദ്ദേശിച്ചത് മെട്രോയ്ക്ക് വേണ്ടി പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ചെയ്യാനായിരുന്നു. ഈ വിഷയത്തില്‍ ഡോക്യുമെന്ററി ചെയ്യാം എന്ന് ഞാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ പദ്മിനി കുറെയേറെ സഹിക്കേണ്ടി വന്നിരുന്നു. സഹപ്രവര്‍ത്തകര്‍,രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും കയ്പ്പ് ഏറിയ പല അനുഭവങ്ങളും അവര്‍ക്കു കിട്ടിയിരുന്നു. അതേത്തുടര്‍ന്ന് എന്റെ തീരുമാനം ഉറപ്പിച്ചു. പക്ഷേ എളുപ്പമായിരുന്നില്ല. എതിര്‍പ്പുകള്‍ പല ഭാഗത്ത് നിന്നും നേരിടേണ്ടി വന്നു. പോലീസുകാരുടെ ഫോണ്‍ വിളികള്‍, പലയിടത്തും അന്വേഷണങ്ങള്‍. ഞാന്‍ പഠിപ്പിക്കുന്ന കോളേജിലും എക്‌സാം പേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ പോയ കോളേജിലും എന്നെ തിരക്കി പോലീസ് വന്നിരുന്നു. സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും നല്ല പിന്തുണ എനിക്കുണ്ടായിരുന്നു.അതുകൊണ്ടാണ് പിടിച്ചു നില്ക്കാന്‍ പറ്റിയത്. ഇടയ്ക്ക് ജോലിയില്‍ നിന്നും പുറത്തായ പദ്മിനിക്ക് തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ സമരം ചെയ്യേണ്ടി വന്നു.എന്നിട്ടും തീര്‍ന്നിട്ടില്ല, ഇപ്പോഴും അവര്‍ അനുഭവിക്കുന്നുണ്ട് പല പ്രശ്‌നങ്ങള്‍.പല സീനുകളിലും ഞാന്‍ ഉദ്ദേശിച്ചത് ഈ അവസ്ഥയെക്കുറിച്ചുള്ള പ്രതികരണമാണ്, രാജേഷ് പറയുന്നു.

നമ്മുടെ പൊലീസ് സംവിധാനത്തിലെ പുഴുക്കുത്തുകളുടെ ഇരയാക്കപ്പെടേണ്ടി വരുന്നവര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും പൊലീസിന്റെ ഭീഷണി നേരിടേണ്ടി വരുമെന്ന് രാജേഷിന്റെ അനുഭവം വ്യക്തമാക്കുന്നു. സീബ്രാലൈന്‍സ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഡ്യോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിച്ചു.

Share on

മറ്റുവാര്‍ത്തകള്‍