നാലു കോടി വിലയുള്ള കാറില്‍ സഞ്ചരിക്കുന്ന താരങ്ങളൊക്കെയുണ്ടെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് വലിയൊരു തുക നല്‍കാന്‍ പലരും തയാറായില്ലെന്നും ഷീല കുറ്റപ്പെടുത്തി
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക സംഭാവന ചെയ്യാത്ത മലയാളസിനിമ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടി ഷീല. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു സിനിമയുടെ പ്രതിഫലമെങ്കിലും സിനിമതാരങ്ങള്‍ നല്‍കണമായിരുന്നു. നാലു കോടി വിലയുള്ള കാറില്‍ സഞ്ചരിക്കുന്ന താരങ്ങളൊക്കെയുണ്ടെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് വലിയൊരു തുക നല്‍കാന്‍ പലരും തയാറായില്ലെന്നും ഷീല കുറ്റപ്പെടുത്തി.
ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി താരനിശ സംഘടിപ്പിക്കണം. അതിലൂടെ വലിയൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാകുമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയതിന് ശേഷമായിരുന്നു ഷീലയുടെ പ്രതികരണം. വീഡിയോ കാണാം..