Continue reading “അരുവിക്കരയില്‍ 75 ശതമാനം പോളിങ്”

" /> Continue reading “അരുവിക്കരയില്‍ 75 ശതമാനം പോളിങ്”

"> Continue reading “അരുവിക്കരയില്‍ 75 ശതമാനം പോളിങ്”

">

UPDATES

അരുവിക്കരയില്‍ 75 ശതമാനം പോളിങ്

                       

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അഞ്ച് മണിക്ക് അവസാനിച്ചപ്പോള്‍ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. റെക്കോര്‍ഡ് പോളിങ്ങാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.02 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. കനത്ത മഴയെ അവഗണിച്ചാണ് ഇത്രയും കനത്ത പോളിങ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പരസ്പരം മത്സരിച്ചതോടെയാണ് പോളിങ് റെക്കോര്‍ഡ് കടന്നത്. അന്തിമ കണക്ക് വരുമ്പോഴേയ്ക്കും ഇപ്പോഴത്തെ ശതമാനത്തില്‍ രണ്ടോ മൂന്നോ ശതമാനം കൂടാന്‍ സാധ്യതയുണ്ട്. വോട്ടിങ് സമയം കഴിയുന്ന അഞ്ചു മണിവരെ ബൂത്തിന് മുന്നിലെത്തിയവരെ സമയം കഴിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഉച്ചയോടെ തന്നെ 50 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആര്യനാട് 75 ശതമാനം, അരുവിക്കര 73 ശതമാനം, തൊളിക്കോട് 77 ശതമാനം, വിതുര 78 ശതമാനം, ഉഴമലയ്ക്കല്‍ 76 ശതമാനം, വെള്ളനാട് 77 ശതമാനം, പൂവച്ചല്‍ 75 ശതമാനം,കുറ്റിച്ചല്‍ 70 ശതമാനം എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള പോളിങ് ശതമാനക്കണക്കുകള്‍. രാവിലെ മുതല്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആവേശത്തോടെയാണ് വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയത്. പൂവച്ചല്‍ പഞ്ചായത്തിലെ കൊണ്ണിയൂരില്‍ 122-ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ 92 വയസുകാരിയുടെ വോട്ട് അവരുടെ അനുവാദം ഇല്ലാതെ പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് രേഖപ്പെടുത്തി എന്ന ആരോപണം ഉണ്ടായി.

Share on

മറ്റുവാര്‍ത്തകള്‍