Continue reading “എസ്9: സ്കോർപിയോയുടെ പുത്തൻ പതിപ്പുമായി മഹീന്ദ്ര രംഗത്ത്”
" /> Continue reading “എസ്9: സ്കോർപിയോയുടെ പുത്തൻ പതിപ്പുമായി മഹീന്ദ്ര രംഗത്ത്” ">ഏവരും കാത്തിരുന്ന അൾടൂരസ് ജി4 അവതരിപ്പിക്കാനിരിക്കെ എസ്‌യുവി പ്രേമികൾക്കായി മറ്റൊരു പതിപ്പ് മുന്നോട്ട് വച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മഹീന്ദ്ര. സ്‌കോർപിയോയുടെ ഒരു പുത്തൻപതിപ്പ് ആയിട്ടാണ് മഹീന്ദ്ര എസ്9 അവതരിപ്പിക്കുന്നത്. പതിന്നാല് ലക്ഷമാണ് ഇതിന്റെ എക്സ്‌ഷോറൂം വില.
ആറ് ഇഞ്ചു വരുന്ന, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ ടച്ച് സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജിപിഎസ് നാവിഗേഷൻ സംവിധാനം, വോയിസ് അസിസ്റ്റ്, പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് വോളിയം കണ്ട്രോൾ, സൈഡ് ടേൺ ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയ ഔട്ട്സൈഡ് റെയർ വ്യൂ മിററുകൾ എന്നിങ്ങനെ അനവധി പ്രത്യേകതകളുമായാണ് എസ്9 എത്തുന്നത്.
2170 സിസിയുടെ മോട്ടോറാണ് ഈ വാഹനത്തിന് കരുത്താകുക. 138 ബിഎച്ച്പിയും 320 എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ ഇതിനാകും. സിക്സ് സ്പീഡ് ഗിയർബോക്സാണ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നത്. സുരക്ഷ സംവിധാനങ്ങളായി എബിഎസ്, ആന്റി തെഫ്‌റ്റ് വാണിങ് അലാം, ഫ്രന്റ് ഫോഗ് ലാമ്പുകൾ, മുന്നിൽ ഡ്യൂവൽ എയർബാഗുകൾ, എൻജിൻ ഇമ്മൊബിലൈസെർ തുടങ്ങിയവയും എസ്9ൽ ഇടം പിടിച്ചിട്ടുണ്ട്.
നിലവിലെ വിലയിൽ നിന്നും എസ്9 പതിപ്പിനു എസ്11നേക്കാൾ 1.64 ലക്ഷം രൂപ അധികം ചെലവ് വരുന്നുണ്ട്. എസ്‍യുവി സെഗ്മെന്റിൽ തികച്ചും പഴയ മോഡലാണെങ്കിലും സ്കോർപിയോ എന്നും എല്ലാവരുടെയും ഹൃദയത്തിൽ പ്രീതി പറ്റി പോരുന്നു. എന്നാൽ കാലക്രമേണ സ്കോർപിയോക്ക് റനോ ഡസ്റ്റർ, ടാറ്റ സഫാരി എന്നീ മോഡലുകളിൽ നിന്നും കടുത്ത മത്സരം തന്നെ നേരിടേണ്ടി വന്നു.