Continue reading “പ്രകാശം പരത്തുന്ന സംവിധായകന്‍”

" /> Continue reading “പ്രകാശം പരത്തുന്ന സംവിധായകന്‍”

"> Continue reading “പ്രകാശം പരത്തുന്ന സംവിധായകന്‍”

">

UPDATES

സിനിമ

പ്രകാശം പരത്തുന്ന സംവിധായകന്‍

                       

കലാലോകത്ത് ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും എന്നാല്‍ യാതൊരു ചര്‍ച്ചയോ ആഴത്തിലുള്ള പഠനമോ നടക്കാത്തതുമായ മേഖലയാണ് പ്രകാശ നിയന്ത്രണം അഥവാ ലൈറ്റ് ഡിസൈനിംഗ്. അടിസ്ഥാനപരമായി ആരും ശ്രദ്ധിക്കാത്തതുമൂലം ഈ രംഗത്ത് ഒട്ടനവധി മണ്ടത്തരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷെയ്ഡൊന്നു മാറിയാല്‍ അല്ലെങ്കില്‍ സന്ദര്‍ഭത്തിനനുസരിച്ച് കൊടുക്കേണ്ട കളറൊന്ന് തെറ്റിയാല്‍ ക്രിയേറ്റ് ചെയ്യപ്പെടേണ്ട മൂഡിന്‍റെ നേര്‍ വിപരീതമായിരിക്കും സ്റ്റേജില്‍ പ്രതിഫലിക്കുക. എന്നാല്‍ ഇതൊന്നും ആരെങ്കിലും അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല.കാരണം ആര്‍ക്കും അതിനെക്കുറിച്ച് വലിയ അറിവില്ല എന്നതാണ് വാസ്തവം. പ്രകാശ സംവിധാനരംഗത്ത് കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് എ.ഇ. അഷ്‌റഫ്. ഈ രംഗത്തെക്കുറിച്ചുള്ള പഠനത്തിന് കേന്ദ്രസംഗീതനാടക അക്കാദമിയില്‍ നിന്നു ആദ്യത്തെ സീനിയര്‍ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ആദരവും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ,  കേരള, ഗാന്ധി, തുടങ്ങിയ സര്‍വ്വകലാശാലകളിലെ തിയ്യേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ പ്രകാശ സംവിധാനത്തെക്കുറിച്ച് പഠിപ്പിക്കുന്ന എ.ഇ. അഷറഫുമായി അദ്ദേഹത്തിന്‍റെ ശിഷ്യനും മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ കെ.കെ. നടത്തിയ അഭിമുഖത്തില്‍നിന്ന്.

പ്രകാശത്തെ പലരും ശ്രദ്ധിക്കുന്നില്ല
ഏതൊരു പ്രകടന കലയായാലും അത് അരങ്ങില്‍ പ്രകടിപ്പിക്കുമ്പോള്‍ നിയതമായ അവതരണം പ്രേക്ഷകന് കിട്ടാറുണ്ട്. മാത്രമല്ല അതില്‍ എന്തൊക്കെ വിഷ്വല്‍ പാര്‍ട്‌സുണ്ടോ അതും പ്രേക്ഷകന് ലഭിക്കുന്നു. അതിനകത്തെ സംഭാഷണങ്ങള്‍ അടക്കം നിരവധി കാര്യങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുമുണ്ട്. ആംഗികം, വാചികം, സാത്വികം, ആഹാരികം മുതല്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന എല്ലാവിധ പ്രകടനങ്ങളും അവര്‍ക്ക് കിട്ടാന്‍ ബാധ്യസ്ഥമാണ്. അപ്പഴേ ഒരു കമ്മ്യൂണിക്കേഷന്‍ പൂര്‍ണ്ണമാകൂ. അപ്പോള്‍ മാത്രമാണ് ഒരു പ്രകടന കലയുടെ പ്രകടനം പരിപൂര്‍ണതയിലെത്തുന്നത്. അതിന് സഹായിക്കുന്ന ഘടകങ്ങളാണ് അഭിനയം, വാചികം, ആഹാര്യം, മേക്കപ്പ്, ലൈറ്റ്, ഹാന്‍ഡ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയവ. എന്തൊക്കെയാണോ നാം പ്രകടനത്തിന് തയ്യാറാക്കിയിരിക്കുന്നത് അതെല്ലാം സുഗമമായി പ്രക്ഷകനില്‍ എത്തണം. അതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് പ്രകാശം. എന്നാല്‍ ഇന്ന് പലരും അത് മറന്നു പോകാറുണ്ട്. അരും അതിനെ അടിസ്ഥാനപരമായി ശ്രദ്ധിക്കുന്നില്ല. അത് പഠിപ്പിക്കുന്നതിന് പര്യാപ്തമായ സാങ്കേതിക വൈദഗ്ദ്യമുള്ള സ്‌കൂളുകളും നിലവിലില്ല എന്നതാണ് വാസ്തവം.
 

അരങ്ങും പ്രകാശവും
തിയ്യേറ്റര്‍ ഒരു പ്രത്യേക മാധ്യമമാണ്. ഇതില്‍ ആടുന്ന നടന് ഒരു സ്‌പെയ്‌സ് ആവശ്യമാണ്. അതാണവന്‍റെ ബേസിക് എന്ന് പറയുന്നത്. അവിടെ നിന്നു കൊണ്ടേ അവന്‍റെ പ്രകടനം പുറത്തെടുക്കാനാകൂ. ഇതിന് നടനെ സഹായിക്കുന്ന ഘടകങ്ങളാണ് മേക്കപ്പ്, കോസ്റ്റ്യൂം, ഭാവാഭിനയം, സംഗീതം തുടങ്ങിയവ. എന്നാല്‍ അഭിനേതാവിന്‍റെ മൊത്തം പ്രകടനത്തെ ദൃശ്യവത്കരിക്കുന്നതിന് ആദ്യാവസാനം ഒറ്റ കാര്യത്തിന് മാത്രമെ സാധിക്കൂ. അതാണ് ലൈറ്റ്. ശരിക്കും പറഞ്ഞാല്‍ നടന്‍റെ ഉച്ഛ്വാസ നിശ്വാസങ്ങളിലൂടെയും, ഭാവ പ്രകടനങ്ങളിലൂടെയും അവന്‍റെ പ്രകടനത്തെ ഹൈലൈറ്റ് ചെയ്യാന്‍ ലിവിംഗ് ലൈറ്റ് അത്യാവശ്യമാണ്.ലൈറ്റ്മാന്‍ എല്ലാം വിഷ്വല്‍ ആക്കുന്നയാളാണ്. അവന്‍ ആദ്യം സെറ്റ് പഠിക്കണം. സെറ്റിന്‍റെ നിറം പഠിക്കണം. ടെക്സ്റ്റര്‍ പഠിക്കണം. അതിന്‍റെ നിറം സ്മൂത്ത് ആണോ എന്ന് നന്നായി മനസ്സിലാക്കണം.ഇല്ലെങ്കില്‍ ലൈറ്റിടുമ്പോള്‍ ഉദ്ദേശിക്കുന്ന നിറമെല്ല അരങ്ങില്‍ പ്രതിഫലിക്കുക. ഉദാഹരണത്തിന് ഒരു ബെഡ് റൂം ആണ് സീന്‍ നോക്കുക. അതിന്‍റെ നിറം പച്ചയായിരിക്കും. എന്നാല്‍ തെറ്റി നമ്മള്‍ ചുവന്ന ലൈറ്റ് ആണ് കൊടുക്കുന്നതെങ്കില്‍ രണ്ടും കൂടി മെര്‍ജ് ചെയ്ത് സെറ്റ് കറുപ്പാകും.അതായത് ഉറക്കമുറി മരണമുറി ആയി മാറും.

ഒരു ആക്ടര്‍ വരുമ്പോള്‍ ലൈറ്റ് ആണ് അയാളുടെ മേക്കപ്പിന്റെ മെഷര്‍മെന്റ് നടത്തുന്നത്. മേക്കപ്പ് ഭംഗിയാക്കുന്നതും മോശമാക്കുന്നതും.കോസ്റ്റ്യൂമിന്‍റെ നിറം ലൈറ്റ് മാന്‍ പഠിച്ചില്ലെങ്കില്‍ നിറം മറ്റൊന്നായിപ്പോകും. അതുകൊണ്ട് പ്രകാശ സംവിധായകന്‍ നാടകം എ ടു സെഡ് പഠിച്ചിരിക്കണം. സാധാരണ ലൈറ്റ് ഡിസൈനര്‍ എന്ന് പറഞ്ഞാല്‍ ലൈറ്റ് ഓണാക്കുന്നവന്‍ ഓഫാക്കുന്ന അല്ലെങ്കില്‍ ഡിം ആക്കുകയോ ബ്രൈറ്റ് ആക്കുക്കുകയോ ചെയ്യുന്നയാള്‍ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇതിന് നിയതമായ ചില നിയമങ്ങളുണ്ട്. അത് പഠിച്ചിരിക്കണം. അല്ലെങ്കില്‍ ലൈറ്റ്മാന്‍ പരാജയപ്പെട്ടുപോകും.

പ്രകാശത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍
എന്തെല്ലാം വസ്തുക്കളാണോ ഉണ്ടാക്കിയിരിക്കുന്നത് അത് ആളുകള്‍ കാണണം. പ്രകാശത്തിന്റെ അളവ് നോക്കുന്നത് ആളും വസ്തുവും തമ്മിലുള്ള പ്രൊപ്പോര്‍ഷന്‍ അനുസരിച്ചാണ്. എന്നാലെ വിസിബിലിറ്റി സുഖകരമാകൂ. അവിടെ കൂടുതല്‍ പ്രകാശം നല്‍കുന്നത് അത്ര സുഖകരമല്ല.

ഒരു വസ്തുവിനെ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് പുറത്ത് കൊണ്ടുവരുന്നതാണ് ഡൈമന്‍ഷന്‍. ആ ഡൈമന്‍ഷന്‍ ക്വാളിറ്റിയെപ്പറ്റി നമുക്ക് ഒരു ധാരണയുമില്ല. ഒരു കീ അല്ലെങ്കില്‍ ഫില്‍,  ഡെപ്ത് അല്ലെങ്കില്‍ പാച്ച് ലൈറ്റ് അല്ലെങ്കില്‍ പീക്ക് ലൈറ്റ് ചെല്ലുമ്പോഴാണ് ഒരു വസ്തുവിന്‍റെ ത്രീ ഡൈമന്‍ഷന്‍ കിട്ടുത്. ആ ഡൈമന്‍ഷന്‍ ആണ് വസ്തുവിന്റെ ഭംഗി ആസ്വദിപ്പിക്കുന്നത്. ത്രീഡി ലൈറ്റിംഗ് ഇല്ലാത്തത് ഉദ്ദേശ്യലക്ഷ്യം നഷ്ടപ്പെട്ടുപോകാന്‍ ഇടയാക്കും. അതുകൊണ്ട് സെലക്ടീവ് വിസിബിലിറ്റി ഉണ്ടാക്കുന്നതോടൊപ്പം തന്നെ ആ വിസിബിലിറ്റി ഉണ്ടാക്കുന്ന വസ്തുക്കളുടെ ത്രിമാന ഗുണം കൂടി പ്രകാശവിന്യാസത്തിന് വേണം.

വസ്തു ഏത് ചുറ്റുപാടിലാണ്, നിറമെന്താണ് എന്ന് കാണിക്കുന്നത് ലൈറ്റാണ്. ഉദാഹരണത്തിന് നാടകം നടക്കുന്ന സ്ഥലം ഉണ്ടാക്കേണ്ടത് ലൈറ്റിന്‍റെ ചുമതലയാണ്. അതായത് പൂന്തോട്ടമാണോ, കൊട്ടാരമാണോ എന്ന അറ്റ്‌സ്‌മോഫിയര്‍ നല്‍കേണ്ടത് ലൈറ്റ് ആണ്. സമയം, കാലാവസ്ഥ, സ്ഥലം എന്നിവ ഐഡന്റിഫൈ ചെയ്ത് നല്‍കേണ്ടത് ലൈറ്റ് ആണ്.  അറ്റ്‌മോസ്ഫിയര്‍ തരാതരത്തില്‍ ലൈറ്റ് ഡിസൈനറുടെ കയ്യിലാണ്. ഗ്ലൂമി ആണോ സന്തോഷമാണോ എന്ന മാനസികാവസ്ഥ ക്രിയേറ്റ് ചെയ്യേണ്ടത് ലൈറ്റ് ആണ്. അപ്പോള്‍ കഥാപാത്രങ്ങളുടെയും ജീവനുള്ള വസ്തുക്കളുടേയും ആന്തരികമായ വികാരവിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം അവ നില്‍ക്കുന്ന സാഹചര്യത്തെ വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമായിരിക്കണം പ്രകാശ സംവിധായകന്‍. നാടകത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സംഭവങ്ങളുടെ വികാസ പരിണാമങ്ങള്‍ക്കൊരു താളമുണ്ട്. കൃത്യമായി പ്രകാശ സംവിധാനം നിര്‍വ്വഹിച്ചില്ലെങ്കില്‍ അത് പാളിപ്പോകും.
 

മെഗാഷോകളും റിയാലിറ്റി ഷോകളും
യഥാര്‍ത്ഥത്തില്‍ മെഗാ ഷോഎന്ന് പറയുന്നത് വലിയ വഡ്ഡിത്തമാണ്. തിയ്യേറ്ററിന്‍റെ പരിമിതിക്കനുസരിച്ച് വേണം ആളുകളെ ഇരുത്താന്‍. എങ്കിലെ വിഷ്വല്‍ ഏരിയ കറക്ടാവുകയുള്ളൂ. ഇവിടെ പതിനായിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന കപ്പാസിറ്റി ഉള്ള ലൈറ്റുകള്‍ വേണം.  ഇത്രയും ലൈറ്റ് വരുമ്പോള്‍ അതിനെ താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള ശരീരമല്ല നമ്മുടേത്. അതുകൊണ്ടാണ് പ്രോഗ്രാം കഴിഞ്ഞ് പുറത്ത് വരുമ്പോള്‍ പപ്പടം പൊള്ളിയതു പോലെയാകുന്നത്. മനുഷ്യന്റെ തൊലിക്ക് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള ലൈറ്റാണോ അവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരും നോക്കാറില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ സ്ഥിരമായി മെഗാഷോകളില്‍ പങ്കെടുത്ത് കഴിയുവര്‍ക്ക് ത്വക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  ഇവിടെയാണ് ലൈറ്റ് സെലക്ടിവിറ്റിയുടെ പ്രാധാന്യം.

ക്രിയേറ്റീവ് ആയിട്ടുള്ള ഒരു ഫോം കിട്ടിയാല്‍ അതിനെ ക്രിയേറ്റീവായി റീ പ്രൊഡ്യൂസ് ചെയ്യാന്‍ മെഗാഷോകള്‍ക്കോ, റിയാലിറ്റി ഷോകള്‍ക്കോ കഴിയുകയില്ല. ആവശ്യമില്ലാതെയുള്ള ഫ്ലിക്കറുകള്‍, ക്രോസ് മറ്റ് ഗിമ്മിക്കുകള്‍ തുടങ്ങിയവയെല്ലാം തന്നെ പെര്‍ഫോമിങ്ങിനെയാണ്  ബാധിക്കുന്നത്. ഇത് പെര്‍ഫോമറെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിറം, പ്രോഗ്രാം, ഭാവം എിവതമ്മിലുള്ളള്ള ബന്ധങ്ങളൊന്നും തന്നെ ഇന്ന് ടിവി ഷോകളില്‍ പ്രകാശം നിയന്ത്രിക്കുന്നയാള്‍ക്ക് അറിയില്ല. പക്ഷെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. കാരണം ഓപ്ഷണല്‍ ആയി ലൈറ്റ് പഠിക്കാന്‍ ഇന്ന് ഇന്ത്യയില്‍ ഒരു സ്ഥാപനവുമില്ല. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചെറിയൊരു സംവിധാനമുണ്ടെങ്കിലും അത് പര്യാപ്തമല്ല.
 

കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി നടകരംഗത്തും പ്രകാശ സംവിധാന മേഖലയിലും സജീവമായിട്ടുള്ള അഷ്‌റഫ് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ ആദ്യകാല മെഗാ ഷോകളിലും ഓപ്പണ്‍ എയര്‍ ഷോകളിലും പ്രകാശ സംവിധാനം നിര്‍വ്വഹിച്ചിരുന്നതും ഇദ്ദേഹമാണ്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമലയില്‍ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രഹിംകുഞ്ഞിന്റെയും സൈനാബീവിയുടേയും പതിനൊന്നു മക്കളില്‍ ഏഴാമനായിട്ടാണ് അഷ്‌റഫ് ജനിച്ചത്. ചെറുപ്പത്തിലേ കലയോടുള്ള താത്പര്യവും പിതാവിന്റെ പിന്തുണയും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്താന്‍ സഹായിച്ചു. ഇപ്പോള്‍ ആയിരക്കണക്കിന് ശിഷ്യര്‍ ഇന്ത്യക്കകത്തും പുറത്തുമായി ലൈറ്റ് ഡിസൈനിംഗ് മേഖലയില്‍ ജോലിനോക്കുന്നു.സ്‌ക്കൂള്‍  ഓഫ് ഡ്രാമയില്‍ സംവിധാനം പഠിക്കാനെത്തിയ അഷ്‌റഫ് ശങ്കരപ്പിള്ളയുടെ കറുത്ത ദൈവത്തെ തേടി എന്ന നാടകം കണ്ടതിന് ശേഷമാണ് പ്രകാശമാണ് തന്റെ മേഖല എന്ന് ഉറപ്പിച്ചത്. പിന്നീട് ശങ്കരപ്പിള്ള, എസ്. രാമാനുജം, വയലാ വാസുദേവന്‍പിള്ള, നരേന്ദ്രപ്രസാദ്,മുരളി തുടങ്ങി എണ്ണം പറഞ്ഞ പ്രമുഖ നാടക കലാകാരന്‍മാരോടൊപ്പം പ്രവര്‍ത്തിച്ചു. ഇന്‍ഡീജീനിയസ് ലൈറ്റിനെക്കുറിച്ചുള്ള പഠനത്തിന് 2009ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സീനിയര്‍ പെല്ലോഷിപ്പ് ലഭിക്കുകയുണ്ടായി. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഫെല്ലോഷിപ്പ് ഒരാള്‍ക്ക് ലഭിക്കുന്നത്. ഇതെ തുടര്‍് കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചു. എന്നാല്‍ ഒരു നാടകാവതരണത്തിന് അനുമതിക്കായി കേരള സംഗീത നാടക അക്കാദമിയില്‍ ചെന്നപ്പോള്‍ ഇപ്പോഴത്തെ സെക്രട്ടറി കൃഷ്ണന്‍നായര്‍ അഷ്‌റഫിനെ അറിഞ്ഞുകൂട എന്നാണ് പറഞ്ഞത് ഏറ്റവുമധികം നൊമ്പരപ്പെടുത്തിയ ഒരോര്‍മ്മയാണ്. അക്കാദമിയിലെ മുഴുവന്‍ അംഗങ്ങളും ഒപ്പം നിന്നിട്ടും കൃഷ്ണന്‍നായര്‍ ഇദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. പക്ഷെ അതിനും ഇദ്ദേഹത്തിന് ആരോടും ഒരു പരാതിയുമില്ല. കാരണം രാഷ്ട്രീയ താല്പര്യങ്ങളുടെ ഫലമായി കലയെക്കുറിച്ച് ബോധമില്ലാത്തവരെ ഇതുപോലുള്ള അക്കാദമികളുടെ തലപ്പത്തിരുത്തിയാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും എന്ന പക്ഷക്കാരനാണ് അഷ്‌റഫ്.

ഇപ്പോള്‍ കേരള സര്‍വ്വകലാശാലയിലെ പെര്‍ഫോമിംഗ് ആന്റ് വിഷ്വല്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ഗസ്റ്റ് ലക്ചററാണ് അഷറഫ്.   ശാസ്ത്രസാങ്കേതിക വിദ്യകള്‍ മാറുതിനനുസരിച്ച് മാറുന്ന തന്റെ തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും തന്റെ അനുഭവങ്ങളില്‍നിന്നും നാടക മേഖലയ്‌ക്കൊരു പുസ്തകം സംഭാവന ചെയ്യാനുള്ള അണിയറ പ്രവര്ത്തനത്തിലാണ് ഈ പ്രകാശത്തിന്റെ സംവിധായകന്‍.

 

Share on

മറ്റുവാര്‍ത്തകള്‍