April 28, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

പണ്ടേ പോലെ ഫലിക്കുമോ കോണ്‍ഗ്രസിന്‍റെ ജാതി കാര്‍ഡ്?

ടിം അഴിമുഖം പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളുടെയും, മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ശാക്തീകരണം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും പത്ത് കല്‍പനകളില്‍ ഒന്നു പോലെയാണ്.  “പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നല്‍കി വരുന്ന സംവരണം സംബന്ധിച്ച് യാതൊരു ആശയകുഴപ്പവും കോണ്‍ഗ്രസിനില്ല. സംവരണം തുടങ്ങിയത് കോണ്‍ഗ്രസാണ്, ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസാണ്, ഇനിയും അതിന്‍റെ നേതൃത്വപരമായ പങ്ക് കോണ്‍ഗ്രസ് തന്നെ വഹിക്കും.” കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സംവരണത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ധന്‍ ദ്വിവേദി നടത്തിയ […]

ടിം അഴിമുഖം

പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളുടെയും, മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും ശാക്തീകരണം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും പത്ത് കല്‍പനകളില്‍ ഒന്നു പോലെയാണ്.  “പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നല്‍കി വരുന്ന സംവരണം സംബന്ധിച്ച് യാതൊരു ആശയകുഴപ്പവും കോണ്‍ഗ്രസിനില്ല. സംവരണം തുടങ്ങിയത് കോണ്‍ഗ്രസാണ്, ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസാണ്, ഇനിയും അതിന്‍റെ നേതൃത്വപരമായ പങ്ക് കോണ്‍ഗ്രസ് തന്നെ വഹിക്കും.” കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സംവരണത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ധന്‍ ദ്വിവേദി നടത്തിയ പ്രകോപനപരമായ അഭിപ്രായ പ്രകടനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ഇത്തരമൊരു പ്രസ്താവന നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടത്.
 

ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ച് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജാതിയിലും സമുദായങ്ങളിലും പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്നാണ് ദ്വിവേദി അഭിപ്രായപ്പെട്ടത്. നിലവിലെ സംവിധാനത്തിന്‍റെ ഗുണം കിട്ടുന്നത് “സംവരണ വിഭാഗത്തിലെ പണക്കാര്‍ക്കാണ്”- അതായത് “ക്രീമി ലെയറിന്”. പാവപ്പെട്ടവര്‍ എപ്പോഴും സാമൂഹ്യ പിരമിഡിന്‍റെ അടിയില്‍ തന്നെ നില്‍ക്കുകയാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. 1990 ആഗസ്റ്റില്‍ അന്നത്തെ പ്രധാനമന്ത്രി വി പി സിംഗ്, മണ്ഡല്‍ കമീഷന്‍റെ ശുപാര്‍ശ പ്രകാരം ഒ ബി സിക്ക് 27 ശതമാനം സംവരണം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതു എന്നും ദ്വിവേദി കൂട്ടി ചേര്‍ക്കുന്നു. എന്തുകൊണ്ടാണ് ഒരു പൊതുതിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇനങ്ങനെയൊരു പ്രസ്താവനയുമായി ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ രംഗത്ത് വന്നത്. പ്രത്യേകിച്ചു കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വളരെ പരിതാപകാരമായിരിക്കുന്ന അവസ്ഥയില്‍.
 

1970ല്‍ ജനത ഗവണ്‍മെന്‍റാണ് മണ്ഡല്‍ കമ്മീഷനെ നിയമിച്ചത്.  പക്ഷേ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിക്കുമ്പോള്‍ ജനത ഗവണ്‍മെന്‍റ് ചരിത്രമായി കഴിഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ആ റിപ്പോര്‍ട് പൂഴ്ത്തിവെക്കുകയാണ് ഇന്ദിര ഗാന്ധി ചെയ്തത്.  രാജീവ് ഗാന്ധി യുടെ കാലത്ത് റിപ്പോര്‍ട് നടപ്പിലാക്കുന്നതിന് വേണ്ട മുറവിളികള്‍ ഉയര്‍ന്നു തുടങ്ങി. അന്ന് രാജീവ് ഗാന്ധി തന്‍റെ അടുത്ത സഹായിയോട് പറഞ്ഞു, “മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട് പുഴുക്കള്‍ നിറഞ്ഞ കുടമാണ് ഞാന്‍ അത് തൊടില്ല.” പിന്നീട് വി പി സിംഗ് ആ റിപ്പോര്‍ടില്‍ തോട്ടപ്പോളാകട്ടെ രാജ്യം മുഴുവന്‍ വലിയ പ്രക്ഷോഭങ്ങളും പോലീസ് വെടിവെപ്പുമൊക്കെ നടന്നു. ആ സമയത്ത് അതേ സുഹൃത്തിനോട് രാജീവ് പറഞ്ഞു, “മുഹമ്മദാലി ജിന്ന കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും കുഴപ്പക്കാരനായ മനുഷ്യന്‍ വി പി സിംഗാണ്” . പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ നടന്ന നിയമ നിര്‍മ്മാണ പ്രക്രിയയെ കോണ്ഗ്രസ് എതിര്‍ക്കുകയാണുണ്ടായത്.
 

ശരിയാണ്. ഇത് വളരെ കാലം മുന്‍പത്തെ കാര്യമാണ്. പല സംസ്ഥാനങ്ങളിലും ജാതി അടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ രൂപപ്പെട്ടപ്പോള്‍ കോണ്ഗ്രസ് ഓ ബി സി സംവരണം അംഗീകരിച്ചു. ഇതിന് വേണ്ടി ശക്തമായി വാദിച്ചത് അര്‍ജുന്‍ സിംഗായിരുന്നു. വിചിത്രമായ കാര്യം, ഈ സമീപകാല ചരിത്രം ഭാഗികമായി മാത്രമേ ദ്വിവേദി ഓര്‍മ്മിച്ചുള്ളൂ എന്നതാണ്. ആല്ലെങ്കില്‍ ഈ കാര്യം ഉച്ചത്തില്‍ പറയാനല്ല മറിച്ച് രാഹുല്‍ജിയോട് മാത്രമായി പറയുകയായിരുന്നു ദ്വിവേദി. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനുള്ള ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ആവിശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് നടത്തിയ അഭ്യര്‍ഥനയോട് പ്രതികരിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സംവരണം എല്ലാ സമുദായത്തിലും പെട്ട പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് പ്രകടന പത്രികയില്‍ ചേര്‍ക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുന്ന ആശയം, ദ്വിവേദി പറയുന്നു. പൊതു തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോണ്‍ഗ്രസ് 13 സംസ്ഥാനങ്ങളില്‍ ജാട് വോട്ടുകള്‍ ആകര്‍ഷിക്കാനും ജാതി അടിസ്ഥാനത്തിലുള്ള പാര്‍ടികളുമായി സഖ്യം ഉണ്ടാക്കാനും ശ്രമിക്കുന്നതിനിടെ വന്ന ഈ പ്രസ്താവന പാര്‍ട്ടിക്ക് വലിയ ക്ഷതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രസ്താവനകൊണ്ട് എന്തു നേട്ടമാണുണ്ടായത് എന്നു ആര്‍ക്കും മനസിലായില്ല. ബ്രാഹ്മണ സമുദായത്തെ ഇത്തരമൊരു പ്രസ്താവന്‍ നടത്തി തങ്ങളുടെ ചിറകിനുള്ളിലേക്ക് കൊണ്ട് വരിക എന്നാണ് ലക്ഷ്യമെങ്കില്‍, അതേറെ വൈകിപ്പോയിരിക്കുന്നു. അതും ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്. ജാതി സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുന്ന പഴയ കൌശലം ഹിന്ദിയുടെ ഹൃദയഭൂമി തിരിച്ചുപിടിക്കാന്‍ എന്തായാലും ഇപ്പോള്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്നത് തീര്‍ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×