മധ്യവയസില്‍ ചീര, കാബേജ്, വെണ്ണപ്പഴം ഇവ കഴിക്കുന്നത് ശാരീരികമായി മാത്രമല്ല ബൗദ്ധികമായും ഫിറ്റ് ആക്കും
ചീരയും കാബേജും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ഒരു കാരണം കൂടി. ഇവ കഴിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മധ്യവയസില്‍ ചീര, കാബേജ്, വെണ്ണപ്പഴം ഇവ കഴിക്കുന്നത് ശാരീരികമായി മാത്രമല്ല ബൗദ്ധികമായും ഫിറ്റ് ആക്കും. ല്യൂട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ആണിവ. ല്യൂട്ടിന്‍ എന്ന പോഷകം ശരീരത്തിന് നിര്‍മിക്കാന്‍ ആകില്ല. ഭക്ഷണത്തിലൂടെ ലഭ്യമാകുന്നതാണത്. തലച്ചോറിലെ കോശങ്ങളിലും കണ്ണിലും അവ ശേഖരിക്കപ്പെടുന്നു.
25 മുതല്‍ 45 വയസ് വരെ പ്രായമുള്ള 60 മുതിര്‍ന്ന വ്യക്തികളില്‍ ഇല്ലിനോയ്‌സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഗുണ ഫലങ്ങള്‍ വ്യക്തമായത്. പച്ച നിറത്തിലുള്ള ഇലക്കറികള്‍ ആയ ചീര, കാബേജ് മുതലായവയിലും വെണ്ണപ്പഴം, മുട്ട എന്നിവയിലും അടങ്ങിയ പോഷക മായ ല്യൂട്ടിന്‍ ധാരാളം ഉള്ള മധ്യവയസ് കരില്‍, ചെറുപ്പ മായ വരില്‍ ഉള്ളതിനെ ക്കാളും അധികം നാഡീ ആവേഗങ്ങള്‍ ഉള്ളതായി കണ്ടു.
ചീര കാബേജ് മുതലായവ ധാരാളം കഴിക്കുന്നത് ബുദ്ധിശക്തി, ഓര്‍മ മുതലായ ഇന്ദ്രിയാവബോധങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും എന്ന് തെളിഞ്ഞതായി ഗവേഷകനായ നെയ്മന്‍ ഖാന്‍ പറയുന്നു. പ്രായം കൂടുന്തോറും ഓര്‍മശക്തി, ബൗദ്ധികമായ കഴിവുകള്‍ ഇവ കുറയും. നാം പ്രതീക്ഷിക്കുന്നതിലും വളരെ നേരത്തെ, അതായത് പ്രായം മുപ്പതുകളില്‍ ഉള്ളപ്പോള്‍ തന്നെ ഓര്‍മക്കുറവ് ആരംഭിക്കും.
ഓര്‍മശക്തിയെയും ബൗദ്ധികമായ അവബോധത്തെയും ഭക്ഷണം എങ്ങനെ സ്വാധീനിക്കും എന്നറിയുകയായിരുന്നു ഗവേഷകരുടെ ഉദ്ദേശം. ബൗദ്ധിക നാശത്തില്‍ നിന്നു സംരക്ഷിക്കാന്‍ ല്യൂട്ടിന് കഴിയും എങ്കില്‍ ല്യൂട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷണം ഉള്‍പെടുത്താന്‍ ആളുകള്‍ ശ്രദ്ധിക്കണം എന്ന് ഗവേഷകര്‍ പറയുന്നു.
പഠനത്തില്‍ പങ്കെടുത്തവരുടെ കണ്ണിലെ ല്യൂട്ടിന്‍ അളക്കാനായി സ്‌കോപ്പിലൂടെ നോക്കുമ്പോള്‍ മിന്നുന്ന ലൈറ്റിനോട് അവര്‍ എങ്ങനെ പ്രതികരിച്ചു എന്ന് പരിശോധിച്ചു. ശ്രദ്ധ പരീക്ഷിക്കുന്ന സമയത്തു പഠനത്തില്‍ പങ്കെടുത്തവരുടെ തലച്ചോറിലെ ന്യൂറല്‍ പ്രവര്‍ത്തനങ്ങള്‍ തലയോ ട്ടി യിലെ ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് അളന്നു.
പ്രായമായവരുടെ ന്യൂറോ ഇലക്ട്രിക്കല്‍ സിഗ്‌നേച്ചര്‍, ല്യൂട്ടിന്‍ ധാരാളം അടങ്ങിയതാണെന്ന് കണ്ടു. ഇത് ചെറുപ്പക്കാരുടേതിന് തുല്യവും ല്യൂട്ടിന്‍ വളരെ കുറച്ചു അടങ്ങിയ പ്രായം കൂടിയവരില്‍ ഉള്ളതിനേക്കാള്‍ വളരെ അധികവും ആയിരുന്നു. ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ നല്ലതാണ്.
ഓര്‍മശക്തി, ശ്രദ്ധ തുടങ്ങിയവയ്ക്കും ല്യൂട്ടിന്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും എന്ന് ഫ്രണ്ടിയേഴ്സ് ഇന്‍ ഏജിങ് ന്യൂറോ സയന്‍സ് എന്ന ജേര്‍ണലില്‍ ആണ് പ്രസിദ്ധീകരിച്ച ഈ പഠനത്തിലൂടെ തെളിഞ്ഞു.