Continue reading “രോഹിതിന് സെഞ്ച്വറി, ബംഗ്ലാദേശിന് വിജയലക്ഷ്യം 303”

" /> Continue reading “രോഹിതിന് സെഞ്ച്വറി, ബംഗ്ലാദേശിന് വിജയലക്ഷ്യം 303”

"> Continue reading “രോഹിതിന് സെഞ്ച്വറി, ബംഗ്ലാദേശിന് വിജയലക്ഷ്യം 303”

">

UPDATES

കായികം

രോഹിതിന് സെഞ്ച്വറി, ബംഗ്ലാദേശിന് വിജയലക്ഷ്യം 303

                       

അഴിമുഖം പ്രതിനിധി

ആദ്യം പരുങ്ങിയെങ്കിലും രോഹിത് ശര്‍മയുടെയും സുരേഷ് റെയ്‌നയുടെയും ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശിന് എതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ നഷ്ടത്തില്‍ 302 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും (126 പന്തില്‍ 137) അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുമാണ് (57 പന്തില്‍ 65) ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്.

അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 10 പന്തില്‍ പുറത്താകാതെ 25 റണ്‍സെടുത്തു. അശ്വിന്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ധവാന്‍ (30), കോലി (3), രഹാനെ (19), ധോനി (6) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ബംഗ്ലാദേശിനായി തസ്‌കിന്‍ അഹ്മദ് മൂന്നും ഷാക്കിബും മുര്‍താസയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Share on

മറ്റുവാര്‍ത്തകള്‍