Continue reading “കോഴിക്കോട് വിമാനത്താവളം ഒന്നരവര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടും”

" /> Continue reading “കോഴിക്കോട് വിമാനത്താവളം ഒന്നരവര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടും”

"> Continue reading “കോഴിക്കോട് വിമാനത്താവളം ഒന്നരവര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടും”

">

UPDATES

കോഴിക്കോട് വിമാനത്താവളം ഒന്നരവര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടും

                       

അഴിമുഖം പ്രതിനിധി

കോഴിക്കോട് വിമാനത്താവളം ഒന്നരവര്‍ഷത്തേക്ക് ഭാഗികമായി അടച്ചിടുന്നു. വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ ഇക്കാര്യം ലോകസഭയില്‍ ആണ് അറിയിച്ചത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുമണിവരെയാണ് റണ്‍വേ ഭാഗികമായി അടയ്ക്കുക. അതിനനുസരിച്ച് കോഴിക്കോട്ടുനിന്നുള്ള വിമാനങ്ങളുടെ സമയം എയര്‍ലൈന്‍സുകാര്‍ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

2014’15 വര്‍ഷച്ചില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മുഖേന 147.39 കോടി രൂപയുടെ വരുമാനം ലഭിച്ചുവെന്നും മുന്‍സാമ്പത്തിക വര്‍ഷത്തില്‍ ഇത് 126.99 കോടി ആയിരുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു. റണ്‍വേ വികസിപ്പിക്കാന്‍ 248.3 ഏക്കര്‍ ഭൂമി കൂടി നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ ബില്‍ഡങ് 1,500 പേരെ ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് പുനഃക്രമീകരിക്കണം. നിലവില്‍ 916 പേരെ കൈകാര്യം ചെയ്യാനുള്ള ശേഷിയെ ഇവിടെയുള്ളൂ.ഇതിനായി പുതിയ അറൈവല്‍ ബ്ലോക് നിര്‍മ്മിക്കണമെന്നും മന്ത്രി പറഞ്ഞു .

Share on

മറ്റുവാര്‍ത്തകള്‍