Continue reading “കുവൈറ്റിലേക്കു പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനയുടെ ഫീസ് കുറച്ചു”

" /> Continue reading “കുവൈറ്റിലേക്കു പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനയുടെ ഫീസ് കുറച്ചു”

"> Continue reading “കുവൈറ്റിലേക്കു പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനയുടെ ഫീസ് കുറച്ചു”

">

UPDATES

കുവൈറ്റിലേക്കു പോകുന്നതിനുള്ള മെഡിക്കല്‍ പരിശോധനയുടെ ഫീസ് കുറച്ചു

                       

അഴിമുഖം പ്രതിനിധി

കേരളത്തില്‍ നിന്ന് കുവൈറ്റിലേക്കുപോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസവാര്‍ത്ത. മെഡിക്കല്‍ പരിശോധനാ ഇനത്തില്‍ ഈടാക്കിയിരുന്ന ഫീസില്‍ ഖദാമത്ത് ഏജന്‍സി കുറവുവരുത്തിയിരിക്കുന്നു. 24,000 രൂപയായിരുന്ന ഫീസ് 8,000 രൂപ കുറച്ച് 16,000 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. കുവൈറ്റ് അധികൃതരോടും ആരോഗ്യമന്ത്രാലയത്തിനോടും ഇന്ത്യന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത്.

നാലായിരം രൂപയില്‍ നിന്നായിരുന്നു മെഡിക്കല്‍ പരിശോധന നടത്താന്‍ ഏല്‍പ്പിച്ചിരുന്ന ഖദാമത്ത് ഏജന്‍സി ഫീസ് 24,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ പരിശോധനകേന്ദ്രം അടച്ചുതോടെ മെഡിക്കല്‍ പപരിശോധനയ്ക്കായി മുംബൈയിലോ ഹൈദരാബാദിലോ പോകേണ്ടതിന്റെ ചെലവും വര്‍ദ്ധിച്ച ഫീസും ഉദ്യോഗാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഫീസ് ഇനത്തില്‍ നല്‍കുന്ന തുക ഉദ്യോഗാര്‍ത്ഥി അണ്‍ഫിറ്റായാലും തിരികെ ലഭിക്കുകയുമില്ലായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍