UPDATES

സിനിമ

‘സംവിധായകരുടെ സ്വപ്ന നായികയാണ് പാർവതി’

കഥാപാത്ര പൂർണതയ്ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുന്ന വ്യക്തിയാണ് പാർവതി തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു.

                       

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ധീരമായ പോരാട്ടത്തിന്റെ കഥ പറയുന്ന മനു അശേകൻ സംവിധാനം ചെയ്യുന്ന ‘ഉയരെ’ തീയ്യറ്ററിലെത്താനിരിക്കുമ്പോള്‍ സിനിമയെ കുറിച്ച് മനസുതുറക്കുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് . ഏതൊരു സംവിധായകന്റെ സ്വപ്ന നായികയാണ് പാർവതി എന്നാണ് തിരക്കഥാ കൃത്തിന്റെ പ്രതികരണം. അവരോടൊപ്പം ജോലിചെയ്യുക എന്നത് മികച്ച അനുഭവമാണെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

കഥാപാത്ര പൂർണതയ്ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുന്ന വ്യക്തിയാണ് പാർവതി. ഉയരെയിലെ കഥാപാത്രമായ പല്ലവി ആയിമാറാൻ വളരെയധികം ബുദ്ധമുട്ടുകൾ അവർ നേരിട്ടിട്ടുണ്ട്. അസിഡ് ആക്രമണത്തിന്റെ ഇരയായി മാറാൻ മണിക്കുറുകളോളം മെയ്ക്കപ്പിനായി കാത്തിരുന്നു. അതിരാവിലെ മുന്നര മണിക്കൂറോളം ദിവസവും ഇതിനായി ചിലവിട്ടു. രാത്രി വൈകിയും ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോൾ അതുമായി സഹകരിച്ചു. മികച്ച അർ‌പ്പണ ബോധമുള്ള വ്യക്തിയാണ് പാർവതി, അവരുടെ സഹകരണം ചിത്രത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

തീർത്തും പ്രഫഷണലായ ഒരു താരമാണ് പാർവതി. ഷൂട്ടിങ്ങിനിടെ ഉദ്ഘാടനങ്ങൾ ഉള്‍പ്പെടെയുള്ള മറ്റ് പരിപാടികൾ ഒന്നും അവർ ഏറ്റെടുക്കാറില്ല. എപ്പോഴും സിനിമയുടെ ഭാഗമാകാന്‍ ശ്രദ്ധ ചെലുത്തുന്ന വ്യക്തി. അതുകൊണ്ട് എല്ലാമാണ് പാർവതി എന്ന നായിക സംവിധായകരുടെ സ്വപ്നമായി മാറുന്നതെന്നും അദ്ദേഹം പറയുന്നു.

സിനിമയ്ക്കായി മികച്ച തയ്യാറെടുപ്പാണ് പാർവതി നടത്തിയതെന്നും സഞ്ചയ് പറയുന്നു. ആഡിഡ് ആക്രണ ഇരകളുടെ ജിവിതം അടുത്തറിഞ്ഞാണ് പാർവതി ഈ സിനിമയ്ക്ക് തയ്യാറായത്. ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായവർ, അതിന് ശേഷം നേരിട്ട പ്രതിസന്ധികൾ വ്യക്തമായി മനസിലാക്കിയ ശേഷമായിരുന്നു അവർ സിനിമയുടെ ഭാഗമായത്. ആക്രമണത്തിന് ഇരയായതിന്റെ ആദ്യ ദിവങ്ങൾ, മുതൽ പത്ത് വർഷത്തിനിപ്പുറം അവർ എതുതരത്തിൽ ചിന്തിക്കുന്നു, ഏങ്ങനെ പെരുമാറുന്നു, ശാരീരിക അവസ്ഥകൾ എന്നിവ അടുത്ത് അറിഞ്ഞായിരുന്നു പ്രവർത്തനങ്ങൾ. ചുണ്ടുകളുടെ ചലനം പോലും പാർവതി ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കൂട്ടായ്മയായ ‘ഷീറോസ്’സുമായി അടുത്ത് പ്രവർത്തിച്ച് മനസിലാക്കിയിരുന്നെന്നും സഞ്ജയ് പറയുന്നു.

പാർവതിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായി വിലയിരുത്തുന്ന ‘ഉയരെ’ അടുത്ത് തന്നെ തിയ്യറ്റുകളിലെത്തും. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രമായും ടൊവിനോ വിശാല്‍ എന്ന കഥാപാത്രമായുമാണ് ചിത്രത്തിലെത്തുന്നത്. അനാര്‍ക്കലി മരയ്ക്കാര്‍, പാര്‍വതിയുടെ അച്ഛന്‍റെ വേഷത്തില്‍ രഞ്ജി പണിക്കർ എന്നിവരും പ്രധാനവേഷത്തിലുണ്ട്. ബോബി, സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി വി ഗംഗാധരന്‍റെ മക്കളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപിസുന്ദർ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് നിര്‍വ്വഹിച്ചത് മമ്മൂട്ടിയാണ്.

 

 

Share on

മറ്റുവാര്‍ത്തകള്‍