Continue reading “രാഷ്ട്രപതിയുടെ നയപ്രഖ്യാപനം: റെക്കോർഡിട്ട് എ സമ്പത്തിന്റെ ഭേദഗതികൾ; 443 നിർദ്ദേശങ്ങൾ തെരഞ്ഞെടുത്തു”

" /> Continue reading “രാഷ്ട്രപതിയുടെ നയപ്രഖ്യാപനം: റെക്കോർഡിട്ട് എ സമ്പത്തിന്റെ ഭേദഗതികൾ; 443 നിർദ്ദേശങ്ങൾ തെരഞ്ഞെടുത്തു”

"> Continue reading “രാഷ്ട്രപതിയുടെ നയപ്രഖ്യാപനം: റെക്കോർഡിട്ട് എ സമ്പത്തിന്റെ ഭേദഗതികൾ; 443 നിർദ്ദേശങ്ങൾ തെരഞ്ഞെടുത്തു”

">

UPDATES

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം: റെക്കോർഡിട്ട് എ സമ്പത്തിന്റെ ഭേദഗതികൾ; 443 നിർദ്ദേശങ്ങൾ തെരഞ്ഞെടുത്തു

                       

‌രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാർലമെന്റിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭേദഗതികൾ സമർപ്പിച്ച് സിപിഎം എംപി എ സമ്പത്ത്. ആകെ 590 ഭേദഗതികളാണ് സമ്പത്ത് സമർപ്പിച്ചത്. ഇതിൽ 443 ഭേദഗതികൾ ലോകസഭാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. ആകെ തെരഞ്ഞെടുത്ത ഭേദഗതികളിൽ ഏതാണ്ട് പകുതിയും സമ്പത്തിന്റേതാണ്. 1075 ഭേദഗതികളാണ് ആകെയുള്ളത്.

കേരളം നേരിട്ട പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തെ തടയണമെന്നും ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സമഗ്ര കാർഷിക പരിഷ്കരണം, കുറഞ്ഞ കൂലി പ്രതിമാസം 18,000 രൂപയാക്കുക, 24 ലക്ഷം തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ പ്രശ്നങ്ങളും സമ്പത്ത് തന്റെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തി.

പട്ടികജാതി പട്ടികവര്‍ഗ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയെ രാഷ്ട്രപതി അപലപിക്കാത്തതും ഭേദഗതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍