UPDATES

പോസിറ്റീവ് സ്റ്റോറീസ്

കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥര്‍ ശുചീകരിച്ചത് 2.5 കിലോമീറ്റര്‍ കനാല്‍

പ്ലാസ്റ്റിക്കും അജൈവമാലിന്യങ്ങളും നിറഞ്ഞു കിടന്നിരുന്ന കൊച്ചിയിലെ വെണ്ടുരുത്തി കനാലാണ് ഇവര്‍ വൃത്തിയാക്കിയത്.

                       

കൊച്ചിയിലെ നേവി ഉദ്യോഗസ്ഥര്‍ ചേര്‍ന്നു വൃത്തിയാക്കിയത് 2.5 കിലോമീറ്റര്‍ കനാല്‍. പ്ലാസ്റ്റിക്കും അജൈവമാലിന്യങ്ങളും നിറഞ്ഞു കിടന്നിരുന്ന കൊച്ചിയിലെ വെണ്ടുരുത്തി കനാലാണ് ഇവര്‍ വൃത്തിയാക്കിയത്. കൊല്ലം കോട്ടപ്പുറം കനാലുമായാണ് വെണ്ടുരുത്തി കനാല്‍ യോജിക്കുന്നത്. വാര്‍ഡു കൗണ്‍സിലറായ ഷക്രിത സുരേഷ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു ശുചീകരണം.

നാല് ട്രക്കോളം വരുന്ന മാലിന്യമാണ് ഒറ്റ ദിവസത്തെ ശുചീകരണം കൊണ്ട് കനാലില്‍ നിന്നും മാറ്റിയത്. ഐഎന്‍എസ് (ഇന്ത്യന്‍ നേവല്‍ ഷിപ്പ് )വെണ്ടുരുത്തി കനാല്‍ ശുചിയാക്കുന്നതോടൊപ്പം തന്നെ അത് മലിനമാകാതെ സൂക്ഷിക്കാന്‍ വേണ്ട പദ്ധതികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കനാലിനു ചുറ്റം മണ്ണൊലിപ്പു തടയുന്നതിനായും സ്വാഭാവിക ജൈവികത നിലനിര്‍ത്തുന്നതിനായും രാമച്ചം നട്ടുപിടിപ്പിക്കാനും ഇവര്‍ പദ്ധതിയിടുന്നു.

ഐഎന്‍എസ് വെണ്ടുരുത്തിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി മാലിന്യസംസ്‌കരണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ 10 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിയിരുന്നു.

Read More : അജൈവമാലിന്യം പെട്ടിയിലിടൂ, സെല്‍ഫിയെടുത്ത് നഗരസഭയ്ക്കയക്കൂ ; സമ്മാന പദ്ധതിയുമായി തിരുവന്തപുരം നഗരസഭ

Share on

മറ്റുവാര്‍ത്തകള്‍