UPDATES

പോസിറ്റീവ് സ്റ്റോറീസ്

ബാഗും വേണ്ട ബുക്കും വേണ്ട; സംസ്ഥാനത്തെ ആദ്യത്തെ ബാഗ്ഫ്രീ സ്‌കൂളായി തരിയോട് എസ്എഎല്‍പി

കഴിഞ്ഞ വര്‍ഷം തേര്‍ഡ്‌ടേമോടുകൂടിയാണ് (ക്രിസ്മസ് വെക്കേഷനു ശേഷം) ആദ്യമായി ഇത്തരത്തിലുള്ള ഒരു പദ്ധതി തരിയോട് എസ്എഎല്‍പി സ്‌കൂളില്‍ ആരംഭിക്കുന്നത്.

                       

കുട്ടികളുടെ പഠനഭാരം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒന്നാണ് ഭാരമുള്ള സ്‌കൂള്‍ ബാഗ്. എന്നാല്‍ സ്‌കൂള്‍ ബാഗ് ഇല്ലാതെ സ്‌കൂളില്‍ പോയാല്‍ എങ്ങിനെയിരിക്കും. കുട്ടികള്‍ നല്ല ഹാപ്പിയായിരിക്കും. അതിനുദാഹരണമാണ് വയനാട് ജില്ലയിലെ തരിയോട് എസ്എഎല്‍പി സ്‌കൂള്‍. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൈയും വീശി സ്‌കൂളില്‍ വരാം ബാഗിന്റെ ആവശ്യമില്ല. കുട്ടികള്‍ക്ക് പഠനഭാരമില്ലാത്ത, സംസ്ഥാനത്തെ ആദ്യത്തെ ബാഗ് രഹിത സ്‌കൂളാവുകയാണ് തരിയോട് എസ്എഎല്‍പി സ്‌കൂള്‍. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസു വരെയുള്ള സ്‌കൂളില്‍ 45 ശതമാനവും ട്രൈബല്‍ കുട്ടികളാണ് പഠിക്കുന്നത്. വയനാട് ജില്ലയിലെ ഡ്രോപ്പൗട്ടുകള്‍ ഇല്ലാത്ത സ്‌കൂള്‍ കൂടിയാണിത്.

കുട്ടികള്‍ക്കുവേണ്ട പുസ്തകം സ്‌കൂളില്‍ തന്നെ സൂക്ഷിക്കുന്നു. അതുപോലെ ഭക്ഷണം കഴിക്കാനുള്ള പാത്രം, പെന്‍സില്‍ ബോക്‌സ് എന്നിവയെല്ലാം പേരെഴുതി സ്‌കൂളില്‍ സൂക്ഷിക്കും. കുട്ടികള്‍ക്കു കുടിക്കാനുള്ള തിളപ്പിച്ചാറിയ വെള്ളവും സ്‌കൂളിലുണ്ട്. കൈയില്‍ വെക്കേണ്ടത് ഗൃഹപാഠം ചെയ്യാന്‍ വേണ്ട ഒരേയൊരു പുസ്തകം മാത്രമാണ്. എല്ലാ വിഷയവും ആ ഒറ്റ പുസ്തകത്തിലാണ് എഴുതുന്നുന്നത്. കുട്ടികള്‍ക്കു ലഭിക്കുന്ന പുതിയ പുസ്തകം സ്‌കൂളില്‍ സൂക്ഷിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കുട്ടികളുടെ പഴയ പുസ്തകം വീട്ടിലേക്ക് കൊടുത്തയയ്ക്കുന്നു. പണ്ട് ബാഗുകൂടിയുണ്ടായിരുന്നതിനാല്‍ പല കുട്ടികളും ഓട്ടോയിലും മറ്റുമാണ് സ്‌കൂളിലേക്കു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇതിനെക്കുറിച്ചറിഞ്ഞപ്പോള്‍ ആദ്യം രക്ഷിതാക്കള്‍ പല സംശയങ്ങലും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കി അധ്യാപകര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം തേര്‍ഡ്‌ടേമോടുകൂടിയാണ് (ക്രിസ്മസ് വെക്കേഷനു ശേഷം) ആദ്യമായി ഇത്തരത്തിലുള്ള ഒരു പദ്ധതി തരിയോട് എസ്എഎല്‍പി സ്‌കൂളില്‍ ആരംഭിക്കുന്നത്. അതൊരു പരീക്ഷണമായിരുന്നു . അത് വിജയം കണ്ടതോടുകൂടി ഈ വര്‍ഷം ആദ്യം തന്നെ ഈ പദ്ധതി ആരംഭിക്കുകയായിരുന്നു. പിടിഎ കൂടുകയും എല്ലാ ക്ലാസുകളിലേക്കും അലമാറ വാങ്ങുകയുമാണ് ആദ്യം ചെയ്തത്. ഇത്തരത്തിലൊരു ആശയത്തിലേക്കെത്താന്‍ അധ്യാപകര്‍ ഒരുപാട് ഗവേഷണം നടത്തിയിരുന്നു. എല്ലാ സ്‌കൂളും ഹൈടെക്കാവുന്നു എന്ന ഒരു ആശയത്തിലാണ് ഇപ്പോള്‍ നാം ഉള്ളത്. ഹൈടെക് എന്നു പറയുന്നത് സ്‌കൂളിലെ നിലങ്ങള്‍ ടൈല്‍ ഇടലോ കമ്പ്യൂട്ടര്‍ വാങ്ങുന്നതോ മാത്രമല്ല എന്ന ഇവിടത്തെ അധ്യാപകരുടെ തിരിച്ചറിവില്‍ നിന്നുമാണ് യഥാര്‍ത്ഥത്തില്‍ ഈ ആശയം ഉണ്ടാകുന്നത്. കുട്ടികളിലെ വിദ്യാഭ്യാസം ഇന്റെര്‍ നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കണം. വിദേശ രാജ്യങ്ങളിലെ പഠനരീതിയെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് അവിടെയുള്ള സ്‌കൂളുകളില്‍ വലിയ ഭാരം ചുമന്നല്ല കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതെന്ന് അധ്യാപകര്‍ക്കു മനസിലായത്. ഇതെല്ലാം പഠനവിധേയമാക്കിയാണ് ഇങ്ങനെയൊരാശയത്തിലേക്കെത്തുന്നത്.

‘വെറുതെ ഒരു ബാഗ് ഫ്രീ സ്‌കൂള്‍ എന്നതിനപ്പുറം ഈ ആശയം നടപ്പാക്കുന്നതിലൂടെ പരിസ്ഥിതി സൗഹാര്‍ദ്ദം കൂടിയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എത്ര ടണ്‍ മാലിന്യമാണ് ബാഗിനത്തില്‍ മാത്രം നമ്മള്‍ ഭൂമിയിലേക്കു തള്ളുന്നത്, അവ ഡീഗ്രേഡബളും അല്ല. അതിനെതിരെയുള്ള ഒരു മുവ്‌മെന്റുകൂടിയാണിത്’. തരിയോട് എസ്എഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക നിഷ ദേവസ്യ പറയുന്നു.

Read More : ‘സമത്വം പ്രവൃത്തിയിലൂടെ പഠിക്കണം’ വീട്ടുജോലിയും പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Share on

മറ്റുവാര്‍ത്തകള്‍