2015ല്‍ സ്ലൊവാക്യ നേരിട്ടത് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയും ജലക്ഷാമവുമാണ്. ഈ സാഹചര്യത്തിലാണ് സമഗ്രമായ വരള്‍ച്ച തടയല്‍ പദ്ധതിയെപ്പറ്റി ഗവണ്‍മെന്റ് ആലോചിച്ചത്.
വരള്‍ച്ച തടയാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് മധ്യ യൂറോപ്പിലെ ചെറു രാജ്യമായ സ്ലൊവാക്യ അന്വേഷിക്കുന്നത്. H2odnota v krajine (value of H2O in the country) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കൃഷി, ഫോറസ്ട്രി, അര്‍ബണ്‍ ലാന്‍ഡ്‌സ്‌കേപ്, ജലവിനിയോഗം, ഗവേഷണം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. ജലസേചന സംവിധാനങ്ങള്‍ നവീകരിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയും വിധം വനഘടന ക്രമീകരിക്കുക, മഴവെള്ള സംഭരണം ശക്തമാക്കുക, വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ പരിപാടികളുണ്ട്. ചെറിയ ജലസംഭരണികളുടെ പുനര്‍നിര്‍മ്മാണം, ചതുപ്പുനിലങ്ങള്‍ പുനസ്ഥാപിക്കല്‍ തുടങ്ങിയവയുണ്ട്.
ഗ്ലോബല്‍ വാട്ടര്‍ പാര്‍ട്ട്‌നര്‍ഷിപ്പ് – സെന്‍ട്രല്‍ ആന്‍ഡ് ഈസ്റ്റേണ്‍ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് മുള്ളറാണ് പദ്ധതിയുടെ കരട് തയ്യാറാക്കാന്‍ സഹായിച്ചിരിക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്കെല്ലാം വരള്‍ച്ചാനിവാരണ പദ്ധതികളുണ്ട്. എന്നാല്‍ വരള്‍ച്ച സംഭവിച്ച് കഴിഞ്ഞ് അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം വരള്‍ച്ചയുണ്ടാകുന്നത് എങ്ങനെ തടയാം എന്നാണ് തങ്ങള്‍ നോക്കുന്നതെന്ന് റിച്ചാര്‍ഡ് മുള്ളര്‍ പറയുന്നു.
2015ല്‍ സ്ലൊവാക്യ നേരിട്ടത് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയും ജലക്ഷാമവുമാണ്. ഈ സാഹചര്യത്തിലാണ് സമഗ്രമായ വരള്‍ച്ച തടയല്‍ പദ്ധതിയെപ്പറ്റി ഗവണ്‍മെന്റ് ആലോചിച്ചത്. ആഗോള താപനത്തെ പറ്റി ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സ്ലൊവാക്യയിലേയ്ക്ക് വരൂ എന്നാണ് പരിസ്ഥിതി മന്ത്രി പറഞ്ഞത്. ചെക് റിപ്പബ്ലിക് അടക്കമുള്ള മറ്റ് മധ്യ യൂറോപ്യന്‍ രാജ്യങ്ങളും രൂക്ഷമായ വരള്‍ച്ച നേരിട്ടിരുന്നു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, ചെക് റിപ്പബ്ലിക് രാജ്യങ്ങളുടെ ചതുര്‍രാഷ്ട്ര സഖ്യത്തിന്റെ ഉച്ചകോടിയില്‍ വരള്‍ച്ച തടയുന്നതിനായുള്ള സ്ലൊവാക്യയുടെ ശ്രമങ്ങളെ പ്രശംസിച്ചിരുന്നു.
(ദ വയര്‍ (thewire.in) പ്രസിദ്ധീകരിച്ച എഡ് ഹോള്‍ട്ടിന്റെ ലേഖനത്തില്‍ നിന്ന്)
വായനയ്ക്ക്: https://goo.gl/hTSoVG