UPDATES

പ്രവാസം

കുവൈറ്റില്‍ പ്രവാസികളുടെ കുടുംബത്തിന് വിസ അനുവദിക്കാന്‍ ഉത്തരവ്

അതേസമയം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക.

                       

കുവൈറ്റില്‍ വിദേശികളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും മൂന്നുമാസത്തെ സന്ദര്‍ശക വിസ അനുവദം. താമസകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മൂന്നുമാസത്തെ സന്ദര്‍ശക വിസ അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഒരു മാസം മാത്രം കാലാവധിയുള്ള സന്ദര്‍ശക വിസ അനുവദിക്കുക. മാത്രമല്ല ബിസിനസ് വിസക്കും ഒരുമാസത്തെ കാലാവധിയാണ് ഉണ്ടാകുക. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കില്ലെന്നും രാജ്യത്തെ മുഴുവന്‍ താമസവിഭാഗം കാര്യാലയങ്ങളിലും ഇതുസംബന്ധിച്ച വിവരം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

വിദേശിക്ക് സ്വന്തം മാതാപിതാക്കളെയോ, ഭാര്യയുടെ മാതാപിതാക്കളെയോ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 ദീനാര്‍ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ മതി. നേരത്തെയുള്ള ഉത്തരവനുസരിച്ച് സ്‌പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിന്റെ ലക്ഷ്യവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസാ കാലാവധി വെട്ടിക്കുറക്കാന്‍ അവകാശമുണ്ടാവും.

Share on

മറ്റുവാര്‍ത്തകള്‍