UPDATES

പ്രവാസം

സൗദിയില്‍ ഫാര്‍മസി രംഗത്ത് സ്വദേശിവല്‍ക്കരണം തുടരും

രാജ്യത്തെ ഫാര്‍മസി മേഖലയില്‍ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി.

                       

സൗദി അറേബ്യയില്‍ ഫാര്‍മസി രംഗത്ത് സ്വദേശിവല്‍ക്കരണം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രി. സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവച്ചു ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്തുന്നതിനും കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊര്‍ജ്ജിത ശ്രമം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്ഹി പറഞ്ഞു. അഞ്ച് മാസത്തിനിടെ 40 ശതമാനം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയതായും തൊഴില്‍ മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ഫാര്‍മസി മേഖലയില്‍ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി. അടുത്ത വര്‍ഷാവസാനത്തോടെ ഇത്രയും തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയില്‍ 14,338 പേര്‍ ഫാര്‍മസിസ്റ്റുകളായി ജോലിചെയ്യുന്നതായാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്ക്. ഇതില്‍ 2082 പേര് സ്വദേശികളും 12,256 പേര് വിദേശികളുമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ 149 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൗദി ഹെല്‍ത്ത് സ്‌പെഷ്യലിറ്റീസ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍