UPDATES

പ്രവാസം

യുഎഇയിലേയ്ക്ക് പോകുമ്പോള്‍ ഇന്ത്യക്കാര്‍ കൊണ്ടുപോകാന്‍ പാടില്ലാത്തവ

ഇന്ത്യയില്‍ മരുന്നുകള്‍ക്ക് താരതമ്യേന വില കുറവായതിനാല്‍ പലരും ഇവിടെ നിന്ന് വാങ്ങിക്കൊണ്ടു പോവുകയാണ് പതിവ്. എന്നാല്‍ യുഎഇയില്‍ പലതും നിരോധിക്കപ്പെട്ടതായേക്കാം.

                       

യുഎഇയിലേയ്ക്ക് പോകുന്ന ഇന്ത്യക്കാര്‍ കൊണ്ടുപോകാന്‍ പാടില്ലാത്തവയായി ചിലതുണ്ട്. അവ എന്താണെന്ന് പ്രവാസ ജീവിതത്തിനൊരുങ്ങുന്ന ഇന്ത്യക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം സാധനങ്ങള്‍ കൊണ്ട് ചെന്ന് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ജയിലും പിന്നീട് നാട് കടത്തലുമായിരിക്കും. ഇന്ത്യയില്‍ മരുന്നുകള്‍ക്ക് താരതമ്യേന വില കുറവായതിനാല്‍ പലരും ഇവിടെ നിന്ന് വാങ്ങിക്കൊണ്ടു പോവുകയാണ് പതിവ്. എന്നാല്‍ യുഎഇയില്‍ പലതും നിരോധിക്കപ്പെട്ടതായേക്കാം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്്.

1. യുഎഇയില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍

2. പാകം ചെയ്ത ഭക്ഷണം

3. ഇസ്രയേല്‍ നിര്‍മ്മിത വസ്തുക്കള്‍, ഇസ്രയേലി ട്രേഡ്മാര്‍ക്കോ ലോഗോയോ ഉള്ള സാധനങ്ങള്‍

4. നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍

5. ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്

6. ചൂതാട്ടവുമായി ബന്ധപ്പെട്ട സാധനങ്ങള്‍

7. ചില തരം മീന്‍വലകള്‍

8. പ്രതിമകള്‍, പുരാവസ്തു ശേഖരങ്ങള്‍, ലിത്തോഗ്രാഫുകള്‍ തുടങ്ങിയവയുടെ ഒറിജിനലുകള്‍

9. ഉപയോഗിച്ച ടയറുകള്‍

10. റേഡിയേഷന്‍ ബാധിച്ച വസ്തുക്കള്‍

11. ഇസ്ലാമിനെ വിമര്‍ശിക്കുന്നതോ ഇസ്ലാമിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതോ ആയ് പുസ്തകങ്ങള്‍, മാഗസിനുകള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍, ഓയില്‍ പെയ്ന്റിംഗുകള്‍, ചിത്രങ്ങള്‍, ഫോട്ടോകള്‍

യുഎഇയിലേയ്ക്ക് മരുന്നുകള്‍ കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങള്‍ കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്്.

1. പല മരുന്നുകളും നിരോധിക്കപ്പെട്ടവ ആയതിനാല്‍ നിരോധിക്കപ്പെട്ടവയോ നിയന്ത്രണമേര്‍പ്പെടുത്തുകയോ ചെയ്ത മരുന്നുകളാണോ എന്ന പരിശോധന ആവശ്യമാണ്.

2. എന്തെങ്കിലും അടിയന്തരാവശ്യത്തിന്റെ ഭാഗമായി മരുന്നുകള്‍ കൊണ്ടുപോകേണ്ടതുണ്ടെങ്കില്‍ യുഎഇ ലൈസന്‍സുള്ള ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും മെഡിക്കല്‍ റിപ്പോര്‍ട്ടും വേണം. രണ്ടിന്റേയും അറ്റസ്റ്റഡ് കോപ്പി വേണം.

3. യുഎഇയില്‍ താമസമാക്കിയവരും അല്ലാത്തവരുമായവര്‍ക്ക് മൂന്ന് മാസത്തേയ്ക്ക് പ്രിസ്‌ക്രിപ്ഷനോടെ മരുന്നുകള്‍ കൊണ്ടുവരാം.

4. സൈക്കോട്രോപിക്ക് മരുന്നുകള്‍ യുഎഇയിലെ താമസക്കാരല്ലാത്തവര്‍ക്കും മൂന്ന് മാസ കാലാവധിക്ക് കൊണ്ടുവരാം

5. സൈക്കോട്രോപിക് മരുന്നുകള്‍ യുഎഇയിലെ താമസക്കാര്‍ക്ക്് ഒരു മാസ കാലത്തേക്ക്് ഉപയോഗിക്കാനുള്ള അത്രയും കൊണ്ടുവരാം. ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി പ്രകാരം യുഎഇയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ മൂന്ന് മാസത്തയേക്ക് കൊണ്ടുവരാം.

6. താമസക്കാരായാലും അല്ലെങ്കിലും യുഎഇയിലേയ്ക്ക് നാര്‍കോട്ടിക് മരുന്ന് കൊണ്ടുവരാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വേണം.

7. അധികൃതരുടെ അംഗീകാരം ലഭിക്കുന്നത് വരെ കൊറിയറായി വരുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാനാവില്ല.

8. സ്‌കസ് വിത്തുകള്‍, ഇവ അടങ്ങിയ ബേക്കറി ഉത്പന്നങ്ങള്‍, ഗുട്ക തുടങ്ങിയവ ഒഴിവാക്കണം.

9. കൂടുതല്‍ വിവരങ്ങള്‍ക്കായി ദുബായ് കസ്റ്റംസ് വെബ്‌സൈറ്റോ www.dubai.ae എന്ന സൈറ്റോ നോക്കാം.

Share on

മറ്റുവാര്‍ത്തകള്‍