UPDATES

ഓഫ് ബീറ്റ്

വണ്‍, ടു, ത്രീ എഗ്രിമെന്റ്

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-63

                       

ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റുമായി ആണവകരാറില്‍ ഒപ്പിട്ടത് വലിയ ചര്‍ച്ചയും വാര്‍ത്തയുമായിരുന്നു. അമേരിക്കയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച ആണവകരാര്‍ 123 എഗ്രിമന്റ് എന്നാണ് അറിയപ്പെടുന്നത്. ഈ കരാറിന്റെ ചട്ടക്കൂട് ജൂലൈ 18, 2005 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷും ചേര്‍ന്ന സംയുക്ത പ്രസ്താവനയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയുടെ സിവില്‍, സൈനിക ആണവ സൗകര്യങ്ങള്‍ വിഭജിക്കാനും, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) യുടെ സുരക്ഷാ സംവിധാനങ്ങള്‍ കൈമാറുകയും, ഇന്ത്യയുമായുള്ള പൂര്‍ണമായ ആണവ സഹകരണത്തിന് ഐക്യരാഷ്ട്രസഭ സമ്മതിക്കുകയും ചെയ്തു.

വിഎസ് പറഞ്ഞു കയ്യാമം കയ്യാമം…

സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പാര്‍ട്ടികളുടെയും, സമാജവാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി മുതലായ പ്രാദേശിക പാര്‍ട്ടികളുടെയും പുറത്തുനിന്നുള്ള പിന്തുണയോടെയും ഡിഎംകെ, എന്‍സിപി, ആര്‍ജെഡി മുതലായ പാര്‍ട്ടികളുടെ പങ്കാളിത്തത്തോടും കൂടിയാണ് 2004 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ യുപിഎ സര്‍ക്കാര്‍ രൂപം കൊണ്ടത്. ശാന്തമായി ഭരണം തുടരുമ്പോഴാണ് ആണവ കരാറിനെ ചൊല്ലി വലിയൊരു പ്രതിസന്ധി രൂപപ്പെട്ടത് അമേരിക്കയുമായി ഉണ്ടാക്കുന്ന ആണവകരാര്‍ രാജ്യത്തിന്റ പരമാധികാരത്തിന് വെല്ലുവിളിയാകുമെന്ന് ഇടതുപക്ഷ പാര്‍ട്ടികളും ബിജെപിയും വാദിച്ചു. കരാറില്‍ നിന്ന് പിന്തിരിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നേതൃത്വം അതിനു വഴങ്ങിയില്ല. അതില്‍ പ്രകോപിതമായിട്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്.

123 ആണവ കരാര്‍ യുഎസ് ഇന്ത്യാ ബന്ധങ്ങളില്‍ വലിയ ഉണര്‍വ് ഉണ്ടാക്കി എന്നതില്‍ സംശയമില്ല. അതേസമയം ഈ കരാര്‍ ഇന്ത്യയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. പ്രതിഷേധങ്ങള്‍ വ്യാപകമായി ഉണ്ടായി. അമേരിക്കയുടെ പാവയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന വിമര്‍ശനവും വ്യാപകമായി ഉണ്ടായി. 2006 മാര്‍ച്ച് 3ന് സമാധാന ആണവപരീക്ഷണത്തിന് പരസ്പര സഹകരണത്തിനായി ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ബുഷും മന്‍മോഹന്‍ സിങ്ങും ഇന്ത്യയില്‍ വെച്ച് പ്രഖ്യാപിക്കുന്നു. ഈ അവസരത്തില്‍ മാതൃഭൂമിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി രജീന്ദ്രകുമാര്‍ വരച്ച കാര്‍ട്ടൂണ്‍ പ്രസ്തുത വിഷയം വ്യക്തമായി വരച്ചിടുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

 

Share on

മറ്റുവാര്‍ത്തകള്‍