UPDATES

വീടും പറമ്പും

ചിക്കാഗോ സന്ദര്‍ശിക്കുന്നോ? എങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കെട്ടിടങ്ങള്‍

ലൈറ്റിങും പരവതാനികളും ഗ്രഹോപകരണങ്ങളും നിരനിരയായി, പല നിറം ചെയ്തിരിക്കുന്ന ജനാലകളുമൊക്കെയായ് പ്രത്യേക അനുഭൂതിയാണ് റെസിഡന്‍സില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുക.

                       

ഓഫീസുകള്‍, റെസിഡന്‍ഷൃല്‍ ബ്ലോക്കുകള്‍, ആരാധനാലയങ്ങള്‍, പൂന്തോട്ടങ്ങള്‍, ഫ്രാങ്ക് ലിയോയ്ഡ് റൈറ്റ് ഡിസ്സൈന്‍ ചെയ്ത വീടുകള്‍, പിന്‍ക് – കളര്‍ അപാര്‍ട്‌മെന്റ് തുടങ്ങി ചിക്കാഗോയില്‍ ഉറപ്പായും സന്ദേശിച്ചിരിക്കേണ്ട 10 കെട്ടിടങ്ങളെപ്പറ്റിയുള്ള ചെറുവിവരണം.

ഒമാന്റെയും ലിലിയെന്തലിന്റേയും ‘5040-5060 നോര്‍ത്ത് മറൈന്‍ഡ്രൈവ് കൊണ്ടോമിനിയമ്‌സ്’
മോഡേണ്‍ ആര്‍ട് മൂവ്‌മെന്റിന്റെ ഭാഗമായി 1939-ല്‍ റെസിഡന്‍ഷ്യല്‍ കോംപ്ല്‌സിന്റെ കോര്‍ട്യാഡില്‍ നിര്‍മിച്ചിരിക്കുന്ന മോണോക്രാം വാട്ടര്‍ ഫീചര്‍ ആണ് ഹൊറിസോണ്ടല്‍ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന റെസിഡന്‍സിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.
ലൂയിസ് ബര്‍ഗോയിസിന്റെ ‘ബഹായി ഹൗസ് ഓഫ് വര്‍ഷിപ്പ്’
1800-ലെ എബ്രഹാമിക് മതവിശ്വാസത്തിലെ ഇപ്പോഴും അവശേഷിക്കുന്ന 9 ബഹായി ആരാധനാലയങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ആരധനാലയമാണിത്. മനോഹരമായ കൊത്തുപണികളുള്ള തൂണോടു കൂടിയ ഈ ഇരുനില കെട്ടിടത്തിന് മുകളിലെ ഡോമും, വാട്ടര്‍ ഫൗഡൈനുമാണ് ഈ ആരാധനാലയത്തിന്റെ മറ്റ് ആചര്‍ഷണീയത.

ഫ്രാങ്ക് ലിയോയ്ഡിന്റെ ‘ഫ്രെഡറിക് സി റോബി ഹൗസ്’


ചിക്കാഗോയിലെ പ്രമുഖ ആര്‍ക്കിടെക്ട് ആയ ‘ഫ്രാങ്ക് ലിയോയ്ഡ് റൈറ്റി’ന്റെ 1910 – ന്റെ ഈ റെസിഡന്‍സ് ‘പ്രയറി’ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലൈറ്റിങും പരവതാനികളും ഗ്രഹോപകരണങ്ങളും നിരനിരയായി, പല നിറം ചെയ്തിരിക്കുന്ന ജനാലകളുമൊക്കെയായ് പ്രത്യേക അനുഭൂതിയാണ് റെസിഡന്‍സില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുക.

ഡിഎച്ച്ബvണ്‍ഹാം & കമ്പനിയുടെ ‘എസ്. ഒ. എം സ്റ്റുഡിയോ, സാന്റെ ഫീ. ബില്‍ഡിംഗ്’

‘സാന്റെ ഫീ. ബില്‍ഡിംഗ്’ എന്നു കൂടി അറിയപ്‌തെടുന്ന എസ്. ഒ. എം. സ്റ്റുഡിയോ ‘ഡി. എച്ച്. ബണ്‍ഹാം’ ഡിസൈന്‍ ചെയ്തതാണ്. 20-ാം നൂറ്റാണ്ടിലെ , റെയില്‍വേ എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് 10-ാം നിലയിലെ ഈ റെസിഡന്‍സിന്റെ ഭിത്തിയില്‍ തടികൊണ്ടുള്ള ബോക്‌സില്‍ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ പ്രോജക്ടിന്റെ വിവരങ്ങള്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 2-ാം നിലയീലെ ‘വിന്‍ഡ് ടണല്‍’ ആണ് മറ്റൊരു ആകര്‍ഷണീയത.

ജോസഫ് സ്ലപ്‌സ്‌കോവിസ്‌കിയുടെ ‘സ്റ്റുഡിയോ ഗാങ് ഓഫീസ്, പോളിഷ് നാഷണല്‍ ഏലിയന്‍സ് ബില്‍ഡിംഗ്’

ഒരു കാലത്ത് ‘പോളിഷ് ഇമിഗ്രന്‍സിന്’ ധനസഹായം നല്‍കിയിരുന്ന പോളിഷ് ട്രയാങ്കിളിന് അടുത്തായി, പോളിഷ് നാഷണല്‍ ഏലിയന്‍സ് ബില്‍ഡിംഗില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കമ്പനി ‘ജീന്‍ ഗാങ്’ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറമെ കാണും വിധം ഗ്‌ളാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മേല്‍ക്കൂര, മേല്‍ക്കൂരയിലെ പൂന്തോട്ടം തുടങ്ങി ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ കമ്പനിയുടെ ഭംഗി കൂട്ടുന്നു.

മാര്‍ഷല്‍ & ഫോക്‌സിന്റെ ‘എഡ്ജ്വാട്ടര്‍ ബീച്ച് അപ്പാര്‍ട്ട്മെന്റ്’

‘മാര്‍ഷലും ഫോക്‌സും’ 1928-ല്‍ നിര്‍മ്മിച്ച അപ്പാര്‍ട്ട്‌മെന്റുകളില്‍ അവശേഷിക്കുന്ന ഈ എഡ്ജ്വാട്ടര്‍ ബീച്ച് അപ്പാര്‍ട്ട്‌മെന്റ് എഡ്‌ജ്വെയര്‍ കമ്യൂണിറ്റിയിലാണ്. ‘V’ ആകൃതിയില്‍, സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് കടക്കും വിധം നിര്‍മ്മിച്ചിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ‘മിച്ചിഗാന്‍ ലേക്ക്’ കാണാന്‍ സാധിക്കും. ഇന്‍ഡോര്‍ ടെറസും ബ്യൂക്‌സ് – ആര്‍ട്ടും നീന്തല്‍ കുളവുമൊക്കെയാണ് അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് ആകര്‍ഷണീയ ഘടകങ്ങള്‍.

ജോണ്‍ ടി. ലോങ്ങിന്റെ ‘എയ്ല്‍’

റോമനെസ്‌ക്യൂ മാതൃകയില്‍ 1893-ല്‍ നിര്‍മ്മിച്ച ഈ സെവന്‍സ്റ്റോറി റെസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ് അന്നത്തെ ഉയര്‍ന്ന ജീവിത രീതി വ്യക്തമാക്കുന്നു. കുറേയധികം പുനക്രമീകരണങ്ങള്‍ വരുത്തി 2003-ലാണ് ഇത് സന്ദര്‍ശകര്‍ക്കായ് വീണ്ടും തുറന്നത്. മുഖാമുഖം കാണും വിധം നിര്‍മ്മിച്ചിരിക്കുന്ന ബാല്‍കണിയും, ബാല്‍കണിയില്‍നിന്നും താഴേക്ക് വളര്‍ത്തിയിരിക്കുന്ന ചെടികളും ഏട്രിയവുമൊക്കെയുമായി മനോഹരവുമാണ് ഈ അപാര്‍ട്‌മെന്റ്.

ചാള്‍സ് എല്‍. മോര്‍ഗന്റേയും റോബര്‍ട്ട് ഡിജോള്‍യറിന്റേയും ‘പോവ്ഹാട്ടന്‍’


‘ചാള്‍സ് എല്‍. മോര്‍ഗനും റോബര്‍ട്ടും’ ഡിസൈന്‍ ചെയ്ത ’22 സ്റ്റോറി ഹൈ ആര്‍ട്ട് റെസിഡന്‍ഷ്യല്‍ ടവര്‍’ ആണ് പോവ്ഹാട്ടന്‍. അമേരിക്കന്‍ ലീഡറായിരുന്ന ചീഫ് പോവ്ഹാട്ടന്റെ പേരില്‍ നിന്നുമാണ് റെസിഡന്‍സിന് ഈ പേര് ലഭിച്ചത്. എക്റ്റീരിയറിലെ മ്യൂറല്‍ ഡെകറേഷനും, തടിയിലും അലൂമിനിയത്തിലും ചെയ്തിരിക്കുന്ന മറ്റ് അലങ്കാരങ്ങളും റെസിഡന്‍സിന്റെ ഭംഗി കൂട്ടുന്നു.

ഡുബിന്‍ ഡുബിന്‍ ബ്ലാക്കിന്റേയും മോട്ടൂസ് ആമിയുടേയും ‘റെജന്‍ഡ്‌സ് പാര്‍ക്ക് അപാര്‍ട്‌മെന്റ്’


രണ്ട് വലിയ ടവര്‍ ബ്ലോക് ചേര്‍ത്താണ് ഈ അപാര്‍ട്‌മെന്റ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് അപാര്‍ട്‌മെന്റ്കളും ഗ്‌ളാസ്സി മോഡേണ്‍ എക്സ്റ്റീരിയറിലാണ് ചെയ്തിരിക്കുന്നതെങ്കിലും ഉയരത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. 1026 റെസിഡന്‍സ് ഈ അപാര്‍ട്‌മെന്റില്‍ ഉള്‍ക്കൊള്ളുന്നു. ഫില്‍ ‘ഷിപ്ലി’ ഡിസൈന്‍ ചെയ്ത പൂന്തോട്ടവും പക്ഷി സങ്കേതവുമാണ് സന്ദര്‍ഷകരെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.

എനോച് ഹില്‍ ടര്‍ണോക്കിന്റെ ‘ ബ്ര്‌റ്യൂ സ്റ്റാര്‍ ബില്‍ഡിംഗിങ്’

1800-ല്‍ ‘എനോച് ഹില്‍’ നിര്‍മ്മിച്ച അപാര്‍ട്‌മെന്റ് റോമന്‍സ്‌ക്യൂ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. റെസിഡന്‍സിനകത്തെ സ്‌കൈലിറ്റ് ഏട്രിയം ഗ്ലാസ്സ് ഫ്‌ളോര്‍ കൊണ്ട് ബ്രിഡ്ജുമായ് ബന്ധിപ്പിച്ചിരിക്കുന്നു.

 

ശ്രുതി എസ് സുന്ദര്‍

ശ്രുതി എസ് സുന്ദര്‍

കോട്ടയം ബിസിഎം കോളേജില്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി

More Posts

Share on

മറ്റുവാര്‍ത്തകള്‍