Continue reading “മോദിയുടെ ഗുഞ്ജി സന്ദര്‍ശനം എന്തുകൊണ്ട് നേപ്പാളിനെ ചൊടിപ്പിച്ചു?”

" /> Continue reading “മോദിയുടെ ഗുഞ്ജി സന്ദര്‍ശനം എന്തുകൊണ്ട് നേപ്പാളിനെ ചൊടിപ്പിച്ചു?”

"> Continue reading “മോദിയുടെ ഗുഞ്ജി സന്ദര്‍ശനം എന്തുകൊണ്ട് നേപ്പാളിനെ ചൊടിപ്പിച്ചു?”

">

UPDATES

ഇന്ത്യ

മോദിയുടെ ഗുഞ്ജി സന്ദര്‍ശനം എന്തുകൊണ്ട് നേപ്പാളിനെ ചൊടിപ്പിച്ചു?

                       

ഉത്തരാഖണ്ഡിലെ കാലാപാനിക്ക് സമീപമുള്ള ഗുഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനം നേപ്പാളില്‍ പ്രതിഷേധം. നേപ്പാള്‍ സര്‍ക്കാരിനെ അറിയിക്കാതെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി തങ്ങളുടെ പ്രദേശത്തേക്ക് വന്നതെന്നും, അതെങ്ങനെ സംഭവിച്ചു എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു.

നേപ്പാളിന്റെ അതിര്‍ത്തി പ്രദേശമായ കലാപാനിയിലെ ഗുഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് അനുമതി ഇല്ലാതെ ആണെന്നും, ഇത് പരമ്പരാഗത നയതന്ത്ര ലംഘനമാണെന്നും നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റിന്റെ താക്കൂര്‍ പ്രസാദ് ഗൈറും, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയുടെ റാബി ലാമിച്ചാനെയും രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുടെ ദീപക് ബഹദൂര്‍ സിംഗ് എന്നിവരുള്‍പ്പെടെ നേപ്പാളിലെ പ്രമുഖ പാര്‍ലമെന്റ് അംഗങ്ങളും പ്രതിഷേധിച്ചു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നി സ്ഥലങ്ങള്‍ ഇന്ത്യയുടെ ഭരണത്തിന്റെ കീഴിലാണെങ്കിലും ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക ഭൂപടത്തില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മോദി ഉറപ്പു നല്‍കിയതായി ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷം നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ മേഖലയില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ചര്‍ച്ചകളും ഉയര്‍ത്തുന്നതാണ്. കാലാപാനി പ്രദേശം ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രദേശിക തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവാണ്. പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം, ഇന്ത്യയുടെ ഉറച്ച നിലപാട് വ്യക്തമാക്കുന്ന ഒരു സുപ്രധാന നീക്കമാണ്. വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്നതിനുള്ള തന്ത്രപരമായ നീക്കമായാണ് ഈ സന്ദര്‍ശനത്തെ പലരും അനുമാനിക്കുന്നത്.

അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും നേപ്പാളും തമ്മില്‍ പല നയതന്ത്ര ചര്‍ച്ചകളും നടന്നിട്ടുണ്ട്. കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രാദേശിക തര്‍ക്കങ്ങള്‍ പ്രാഥമികമായി ചരിത്രപരവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളില്‍ വേരൂന്നിയതാണ്.

1815-ലെ സഗൗലി ഉടമ്പടിയിലും കരാറുകളിലും അതിര്‍ത്തി വിശദാംശങ്ങള്‍ പൂര്‍ണമായും നിര്‍വചിച്ചിട്ടില്ല. ഹിമാലയന്‍ പ്രദേശങ്ങളിലൂം മറ്റും യഥാര്‍ത്ഥ അതിര്‍ത്തി നിര്‍ണയം പല തര്‍ക്കങ്ങള്‍ക്കും ഇട നല്‍കി. ഇന്ത്യയും നേപ്പാളും ഉപയോഗിക്കുന്ന ഭൂപടങ്ങളുടെ വ്യത്യസ്ത പതിപ്പുകള്‍ അതിര്‍ത്തിരേഖകളിലെ പൊരുത്തക്കേടുകള്‍ക്ക് കാരണമായിരുന്നു. 1990-കളിലും 2000-ന്റെ തുടക്കത്തിലും നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടും കാലാപാനി പ്രശ്‌നം പരിഹരിക്കപ്പെടാതെ നിലനിന്നു.

2020 മെയ് മാസത്തില്‍ കൈലാസ് -മാനസരോവറിലേക്കുള്ള ഒരു പുതിയ ലിങ്ക് റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തിരുന്നു. സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്തോ-നേപ്പാള്‍ ബന്ധം വളരെ പ്രധാനമാണ്. അതിനാല്‍ ഏത് തര്‍ക്കങ്ങളും രമ്യമായി പരിഹരിക്കേണ്ടത് പ്രധാനമാണ്. അതിര്‍ത്തിക്കപ്പുറത്തേക്ക് ആളുകളുടെ സ്വതന്ത്ര സഞ്ചാരം അനുവദനീയമായതിനാല്‍, ഇന്ത്യയുടെ ദേശീയ സുരക്ഷയില്‍ നേപ്പാളിന് വളരെയധികം പ്രസക്തിയുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍