Continue reading “ഇടിമിന്നലേറ്റ് നോര്‍വെയില്‍ മൂന്നുറിലധികം കലമാനുകള്‍ ചത്തൊടുങ്ങി”

" /> Continue reading “ഇടിമിന്നലേറ്റ് നോര്‍വെയില്‍ മൂന്നുറിലധികം കലമാനുകള്‍ ചത്തൊടുങ്ങി”

"> Continue reading “ഇടിമിന്നലേറ്റ് നോര്‍വെയില്‍ മൂന്നുറിലധികം കലമാനുകള്‍ ചത്തൊടുങ്ങി”

">

UPDATES

ഇടിമിന്നലേറ്റ് നോര്‍വെയില്‍ മൂന്നുറിലധികം കലമാനുകള്‍ ചത്തൊടുങ്ങി

                       

അഴിമുഖം പ്രതിനിധി

ശക്തമായ ഇടിമിന്നലേറ്റ് നോര്‍വെയില്‍ മൂന്നുറിലധികം കലമാനുകള്‍ ചത്തൊടുങ്ങി. ഹര്‍ദന്‍ജെര്‍വിദ പര്‍വ്വതത്തിനു സമീപമുള്ള സ്വകാര്യ ഹണ്ടിംഗ് മേഖലയിലാണ്‌ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയില്‍ മാനുകളെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ്‌ 323 മാനുകള്‍  ഇടിമിന്നലേറ്റ് ചത്തു വീണത്. കൂട്ടത്തോടെ ചത്തൊടുങ്ങിയ കലമാനുകളുടെ ദൃശ്യങ്ങള്‍ നോര്‍വെ പരിസ്ഥിതി ഏജന്‍സി പുറത്തുവിട്ടു.

പ്രദേശത്ത് ആദ്യമായാണ് ഇത്തരം ശക്തമായ ഇടിമിന്നലുണ്ടാകുന്നത്. യൂറോപ്പിലെ കലമാനുകളുടെ ഏറ്റവും വലിയ ആവാസസ്ഥലമാണ് തെക്കന്‍ നോര്‍വയിലെ ഹര്‍ദാന്‍ജെര്‍വിദ. ചത്തൊടുങ്ങിയ കലമാന്‍കൂട്ടത്തെ എന്ത് ചെയ്യണമെന്ന ആശയകുഴപ്പത്തിലാണ് അധികൃതര്‍. കൂട്ടത്തോടെ മേയുകയായിരുന്നതിനാലാണ് ഇത്രയധികം മാനുകള്‍ കൊല്ലപ്പെട്ടത്. കാലാവസ്ഥ മോശമാകുമ്പോള്‍ കലമാനുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുകയാണ് പതിവ്.സാമ്പിളുകള്‍ പരിശോധനയ്ക്കായി മൃഗചികിത്സാ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.  ഈ വര്‍ഷം തന്നെ യുഎസിലുണ്ടായ ഇടിമിന്നലില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2006 മുതല്‍ 350പേരോളം ഇടിമിന്നലേറ്റ് മരിച്ചതായി പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന ഇടിമിന്നലില്‍ നിരവധി കന്നുകാലികളാണ് ഇവിടെ ചത്തൊടുങ്ങുന്നത്.

Share on

മറ്റുവാര്‍ത്തകള്‍