April 17, 2025 |
Share on

മമ്മൂട്ടിയെ പരിഹസിച്ച കെആര്‍കെയ്ക്കു മോഹന്‍ലാല്‍ സ്‌റ്റൈലില്‍ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

മമ്മൂക്ക എന്ന മഹാനടനെക്കുറിച്ച് അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്താണെന്ന് അറിയണം

മമ്മൂട്ടിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടന്‍ കെആര്‍കെ യ്‌ക്കെതിരേ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. മമ്മൂക്ക എന്ന മഹാനടനെക്കുറിച്ച് അറിയണമെങ്കില്‍ ഇന്ത്യ എന്താണെന്ന് അറിയണമെന്നാണു സന്തോഷ് പണ്ഡിറ്റ് കെആര്‍കെയ്ക്ക് നല്‍കുന്ന ഉപദേശം. ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കണിമംഗലം ജഗന്നാഥന്‍ പറയുന്ന ഡയലോഗിന്റെ മാതൃകയിലാണു കെആര്‍കെയ്ക്ക് സന്തോഷ് പണ്ഡിറ്റ് മറുപടി നല്‍കുന്നത്. കെആര്‍കെയെ അവഗണിച്ചേക്കാന്‍ ട്രോളന്‍മാരോട് സന്തോഷ് പറയുന്നുണ്ട്. സി ഗ്രേഡ് നടനായ മമ്മൂട്ടിയെ ആരെങ്കിലും അറിയുമോ എന്നായിരുന്നു കെആര്‍കെയുടെ പരിഹാസം.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എടോ… KRK എന്ന് പേരുള്ള തേഡ്‌റൈറ്റ് ചെറ്റേ….
താനാരാാ … നാട്ടുരാജാവോ. ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച് തനിക്കറിയില്ല… .മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്നാണെന്നറിയണം… മൂന്ന് ദേശീയ അവാര്‍ഡുകള്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍…
GCC രാജ്യങ്ങളില്‍ ദുബായില്‍ നിന്നും മലയാള സിനിമയില്‍ 50 വര്‍ഷം ത്തിലെ നിത്യഹരിത നായകന്‍ അവാര്‍ഡ് അങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ….ദേശീയ അവാര്‍ഡുകള്‍ക്ക് അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ…
മമ്മൂട്ടി എന്ന മഹാനടനേകുറിച്ച് നിന്നേപോലുള്ള ……..പറഞ്ഞാല്‍ മനസിലാകില്ല… അതിന് സെന്‍സുണ്ടാവണം…സെന്‍സിബിലിറ്റിയുണ്ടാവണം….സെന്‍സിറ്റിവിറ്റിയുണ്ടാവണം…
Dear Trollers, pl avoidvthis person’s comment..pl ignore him…
What is your view..by Santhosh Pandit…

Leave a Reply

Your email address will not be published. Required fields are marked *

×