UPDATES

സൗമി പാണ്ഡെ അടുത്ത രവീന്ദ്ര ജഡേജയോ!

മിന്നും സൗമി

                       

 

വേഗതയേറിയ ദൃഢമായ ശരീര പ്രകൃതി ഉജ്ജ്വലമായ മനോഭാവം സൗമി പാണ്ഡേയെ അദ്ദേഹത്തിന്റെ ആരാധനാപാത്രവും ക്രിക്കറ്റിലെ അതികായനുമായ രവീന്ദ്ര ജഡേജയോട് ആരെങ്കിലും ഉപമിച്ചാൽ അതിശയിക്കാനൊന്നുമില്ല. 2008-ലെ അണ്ടർ-19 ലോകകപ്പിൽ കാണികളെ അതിശയിപ്പിച്ച രവീന്ദ്ര ജഡേജയെപ്പോലെ, തന്റെ കിടിലൻ സ്പിന്നിങ് സ്കില്ലുകൊണ്ട് ഏവരെയും അമ്പരപ്പിച്ചിരിക്കുയാണ് സൗമി പാണ്ഡെ എന്ന കളിക്കാരൻ. സൗമി പാണ്ഡെയുടെ 17 വിക്കറ്റുകൾ 8.47 ശരാശരിയിലാണുള്ളത്.

എന്നാൽ സൗമി പാണ്ഡേയെ രവീന്ദ്ര ജഡേജയുമായി താരതമ്യം ചെയ്യുന്നത് അന്യായമാണെന്ന് സൗമിയുടെ പിതാവായ കൃഷ്ണകുമാർ പാണ്ഡെയുടെ വാദം. കാരണം പതിനഞ്ച് വർഷത്തോളമായി ക്രിക്കറ്റിൽ അസാധ്യ മികവ് പുലർത്തുന്ന ജഡേജ ക്രിക്കറ്റ് കരിയറിൽ 100 മാർക്ക് നേടിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴുള്ള നിലയിലെത്താൻ കഠിനമായി പ്രയത്നിക്കുകയും നിരവധി മത്സരങ്ങളിലായി ഇന്ത്യയുടെ പേര് വാനോളം ഉയർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ മകൻ അവന്റെ യാത്ര ആരംഭിച്ചിട്ടേയുള്ളുവെന്നും ‘അവൻ ഇപ്പോഴും പൂജ്യത്തിലാണ്’ എന്നുമാണ് സൗമിയുടെ പിതാവ് പറയുന്നത്.

സൗമി പാണ്ഡെയുടെ പിതാവിന്റെ ഭാഗത്ത് തന്നെയാണ് കോച്ചായ ആരിൽ ആന്റണിയും. സൗമിയുടെ പിതാവിൻ്റെ കാഴ്ചപ്പാടുകൾ ഞാൻ അംഗീകരിക്കുന്നു. രവീന്ദ്ര ജഡേജയെ പോലെ സൗമിയുടെ കളിക്കളത്തിലെ ശരീരഭാഷയും ഊർജവും തന്നെ സൗമിയിലേക്ക് ആകർഷിച്ചുവെന്ന് പരിശീലകൻ അരിൽ ആന്റണി പറഞ്ഞു. സൗമി ഐപിഎൽ തലമുറയിൽ നിന്നുള്ളയാളാണ്. അവൻ ജഡേജയെ കണ്ടാണ് വളർന്നത്, അതിനാൽ തന്റെ ആരാധന പാത്രത്തിനെ അനുകരിക്കാൻ ശ്രമിച്ചതിൽ അവനെ കുറ്റപ്പെടുത്താൻ കഴിയില്ല എന്നും അരിൽ പറഞ്ഞു. എന്നാൽ ജഡേജയുടെ നിലവാരത്തിലേക്ക് എത്താൻ സൗമി ഇനിയുമൊരുപാട് ദൂരം പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ടറിൽ നിന്ന് സ്പിൻ ഡോക്ടർ

അധ്യാപകരായ സൗമി പാണ്ഡെയുടെ മാതാപിതാക്കൾ, തങ്ങളുടെ മകളായ അപൂർവ പാണ്ഡെയെ പോലെ സൗമി ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹിച്ചത്. അപൂർവയാണെങ്കിൽ ന്യൂഡൽഹിയിൽ അതിനുള്ള തയ്യാറെടുപ്പിലുമാണ്. എന്നാൽ,  കയ്യിലൊരു ബാറ്റുണ്ടെകിൽ മാത്രം ഭക്ഷണം കഴിക്കുന്ന സൗമിയെ അദ്ദേഹം സന്തോഷപൂർവ്വമാണ് ഓർക്കുന്നത്.

പരീക്ഷകളിൽ തങ്ങൾ പറയുന്ന അത്ര മാർക്ക് വാങ്ങിയാൽ മാത്രമേ ക്രിക്കറ്റ് അക്കാദമിയിൽ ചേരാൻ അനുവദിക്കൂ എന്ന് തുടങ്ങിയ പല പരീക്ഷണങ്ങളും ഞാൻ സൗമിയുടെ മുമ്പിൽ വച്ചിരുന്നു. പക്ഷെ ക്രിക്കറ്റനോടുള്ള അഭിനിവേശം അവനിൽ വാശി നിറച്ചു. എല്ലാ പരീക്ഷകളിലും സൗമി നല്ല വിജയം നേടിയിരുന്നു. സൗമിക്ക് എട്ട് വയസ്സ് പ്രായമുള്ളപ്പോൾ ക്രിക്കറ്റ് പ്രേമമം കാരണം സ്വന്തം ഗ്രാമമായ ഭരത്പൂരിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള രേവയിലേക്ക് താമസം മാറ്റുകയും അരിൽ സാറിന്റെ അക്കാദമിയിൽ ചേർക്കുകയും ചെയ്തു.

ചെറുപ്പം മുതൽക്കേ തന്നെ സൗമി മിന്നും പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. വളരെ പ്രായോഗിമായാണ് സൗമി പന്തെറിയുന്നത് . ക്രീസിന്റ ഘടനക്കനുസരിച്ച് തന്റെ ബോളിന്റെ വേഗതയിൽ മാറ്റം വരുത്തുന്ന ആളാണ് സൗമി. പന്ത് എപ്പോഴും സ്പിൻ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സൗമിയൊരു ചിന്തിച്ച് കളിക്കുന്ന ബൗളറാണെന്നും കോച്ച് അരിൽ അഭിപ്രായ പെടുന്നു. സൗമിയുടെ ഉള്ളിൽ ഒരു ഫാസ്റ്റ് ബൗളറുണ്ടെന്നും കോച്ച് അരിൽ ആന്റണി ഉറച്ച് വിശ്വസിക്കുന്നു.

സൗമിയുടെ ബെനോനിയിലെ പ്രകടനങ്ങൾ, ഐപിഎൽ ശ്രദ്ധ പിടിച്ചുപറ്റി. ബംഗ്ലാദേശിനെതിരായ ഓപ്പണിംഗ് ഗെയിമിൽ 24ന് 4 എന്ന വിജയത്തിന് ശേഷം. നെറ്റ് ബൗളറാകാൻ ഒരു ഫ്രാഞ്ചൈസിയിൽ നിന്ന് സൗമിയെ തേടി ഒരു വിളിയെത്തി. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായ 19-കാരൻ അത് നിരസിച്ചു, കാരണം ആദ്യം രഞ്ജി ട്രോഫി കളിക്കുക എന്നതായിരുന്നു സൗമിയുടെ മുൻഗണന.

ഫൈനലിലേക്കുള്ള വഴികളിൽ സൗമിയെന്ന ഇടം കൈയൻ സ്പിന്നറുടെ പന്തുകൾ ഇന്ത്യയുടെ ടേണിങ് പോയിന്റുകളായിരുന്നു. ആറു മത്സരങ്ങളിൽ നിന്നും 17 വിക്കറ്റുകൾ നേടിയ സൗമി ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയെന്നു മാത്രമല്ല, വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്. ഫൈനലിൽ നാലുവിക്കറ്റുകൾ നേടിയാൽ അത് ഒന്നാംസ്ഥാനമായി മാറും. മധ്യപ്രദേശ് അണ്ടർ-16 ടീമിലെത്തിയ സൗമി, ആദ്യ സീസണിൽ തന്നെ ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ എ, ബി ടീമുകളടങ്ങിയ ക്വാഡ്രാങ്കുലർ ഏകദിന പരമ്പരയിൽ സൗമി പാണ്ഡെ നായകനായെത്തിയ ഇന്ത്യയുടെ ടീമിനായിരുന്നു. ടൂർണമെൻറിൽ അഞ്ചിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള (2.44) ബൗളറും ഇന്ത്യൻ സ്‌പിന്നറായ സൗമി പാണ്ഡെയാണ്.

Share on

മറ്റുവാര്‍ത്തകള്‍