UPDATES

സയന്‍സ്/ടെക്നോളജി

വാട്‌സ്ആപ്പ് ബഗിനെ കണ്ടുപിടിച്ച മലയാളിക്ക് ഫേസ്ബുക്കിന്റെ പാരിതോഷികം

രണ്ടു മാസം മുന്‍പാണ് ബഗിനെ കാണ്ടുപിടിച്ചതും അധികൃതരെ അറിയിച്ചതും

                       

വാട്‌സ്ആപ്പിന്റെ മെമ്മറിയെ ബാധിക്കുന്ന ബഗിനെ കണ്ടുപിടിച്ച് അധികൃതരെ അറിയിച്ച മലയാളിക്ക് ഫേസ്ബുക്കിന്റെ ആദരം. കെ എസ് അനന്തകൃഷ്ണ എന്ന പത്തനംതിട്ടക്കാരനാനായ പത്തൊന്‍പത് കാരനാണ് ബഗ് കണ്ടുപിടിച്ചത്.  അനന്തകൃഷ്ണ ബിടെക് വിദ്യാര്‍ത്ഥിയാണ്. വാട്‌സ്ആപ്പില്‍ നിന്നും ഉപയോക്താക്കള്‍ അറിയാതെ ഫയലുകള്‍ മുഴുവനായും കളയുന്ന ബഗിനെയാണ് കണ്ടെത്തിയത്.

രണ്ടു മാസം മുന്‍പാണ് ബഗിനെ കാണ്ടുപിടിച്ചതും അധികൃതരെ അറിയിച്ചതും. ഫേസ്ബുക്ക് അപ്പോള്‍ തന്നെ ഇതിനെക്കുറിച്ച് പഠിക്കുകയും പരിഹാരം കാണുകയും ചെയ്തു. ഒപ്പം തന്നെ ഈ വിവരം അറിയിച്ച അനന്തകൃഷ്ണന് ആദരം നല്‍കാനും തീരുമാനിച്ചു. പാരിതോഷികമായി 34000 രൂപയാണ് ഫേസ്ബുക്ക് നല്‍കിയത്.

എത്തിക്കല്‍ ഹാക്കിങ്ങിനെക്കുറിച്ച് പഠനം നടത്തുന്ന അനന്തകൃഷ്ണ കേരളാ പോലീസിന്റെ ഗവേഷണ വികസന സ്ഥാപനമായ സൈബര്‍ ഡോമിലും ജോലിചെയ്യുന്നുണ്ട്.

Read More : ആപ്പിള്‍ ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കുന്നു

Share on

മറ്റുവാര്‍ത്തകള്‍