UPDATES

സംഘപരിവാറിന്റെ വാട്‌സ് ആപ്പ് യൂണിവേഴ്സിറ്റി പൂട്ടിക്കാൻ ധ്രുവ് റാഠി

ധ്രുവ് റാഠിയുടെ മിഷൻ 100

                       

ഇന്നത്തെ സാമൂഹികാന്തരക്ഷീത്തിൽ ചോദ്യത്തിന്റെയും, പരിഹാസങ്ങളുടെയും കുന്ത മുനയിൽ നിൽക്കുന്ന മാധ്യമ ധർമ്മം അനുസരിച്ച്  വസ്തുതകൾ പക്ഷപാതമില്ലാതെ നൽകാൻ മാത്രമേ മാധ്യമപ്രവർത്തകർക്ക് കഴിയുകയുള്ളു. അതിനനുസരിച്ചു നിലപാടുകളും, പൊതു ബോധവും നിർമ്മിക്കിച്ചെടുക്കേണ്ട ഉത്തരവാദിത്തവും അവകാശവും വായനക്കാരിലും നിക്ഷിപ്‌തമാണ്. ആ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മോദി വിമർശകൻ. ബിജെപിയുടെ മുഖ്യപ്രതിപക്ഷമെന്ന വിളിപ്പേര് കൂടിയുള്ള ധ്രുവ് റാഠിയുടെ ഏറ്റവും പുതിയ യുട്യൂബ് വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വാട്സാപ്പ് മാഫിയ  വഴി  ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ എങ്ങനെയാണ് ബ്രെയിൻവാഷ് ചെയ്യപെടുന്നതെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ധ്രുവ് റാഠി പങ്കു വച്ച വീഡിയോക്ക് 12 മില്യൺ കാഴ്ച്ചക്കാരാണുള്ളത്.WhatsApp University

എങ്ങനെയാണ് ബിജെപിയും അതിന്റെ ഹിന്ദുത്വ സംഘങ്ങളും വാട്‌സ് ആപ്പ് പ്രചാരണ ആയുധമാക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ബിജെപിയും, അനുബന്ധ ഹിന്ദുത്വദേശീയ സംഘങ്ങളും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പ്രത്യയശാസ്ത്ര പ്രചാരണത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ തങ്ങൾക്കുള്ള ആധിപത്യം ഉറപ്പിക്കാനും ആഗോളതലത്തിൽ തന്നെ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഇത്തരം സോഷ്യൽ മീഡിയ കാമ്പയിനിലൂടെ തീവ്ര വികാരങ്ങൾ ആളിക്കത്തിക്കുന്നു, തെറ്റായതും വിദ്വേഷപരമായതുമായ ഘടകങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. രാജ്യത്തിന് പുറത്തു നിന്നുപോലും ഇത്തരം പ്രവർത്തികൾ അപലപിക്കപ്പെടുന്നുണ്ടെന്നും പോസ്റ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം തന്നെയാണ് ധ്രുവും തന്റെ വീഡിയോയിൽ ചർച്ച ചെയ്യുന്നത്. എന്നാൽ മാധ്യമങ്ങൾക്കുള്ള ധാർമ്മികമായ പരിമിതി ധ്രുവ് മറികടക്കുന്നുണ്ട്. എങ്ങനെയാണ് ഈ വെറുപ്പ് പ്രചാരണത്തിൽ നിന്ന് പുറത്തുകടക്കാമെന്നു കൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.

വീഡിയോയുടെ ആദ്യ ഭാഗങ്ങളിൽ ‘വാട്ട്‌സ്ആപ്പ് മാഫിയ” യെ കുറിച്ചും ആരും തടയത്തതുകൊണ്ട് തന്നെ എങ്ങനെ വളർന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. തടയാത്തതു കൊണ്ട് തന്നെ ഇപ്പോൾ “ഒരു രാക്ഷസനായി” മാറിയിരിക്കുന്നു. ഈ വാട്ട്‌സ്ആപ്പ് മാഫിയ “ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി” എന്ന് അദ്ദേഹം പറയുന്നു. ഹിറ്റ്‌ലർ “ജർമ്മൻ ആര്യന്മാരെ” ബ്രെയിൻ വാഷ് ചെയ്യുന്നതിൻ്റെ ഉദാഹരണം, ജൂതന്മാരെയും സിയ ഉൾ ഹഖിനെയും ഉപയോഗിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഷിയ മുസ്ലീങ്ങളെയും ബഗ്ബിയറുകളായി ഉപയോഗിച്ച് സുന്നി മുസ്ലീങ്ങളെ ബ്രെയിൻ വാഷ് ചെയ്യുന്നതിന്റെ ഉദാഹരങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്.

ധ്രുവ് പറയുന്നതനുസരിച്ച് ഒറ്റയടിക്കാകില്ല ആളുകളുടെ ചിന്താരീതിയെ മാറ്റിയെടുക്കുന്നത്. ഘട്ടം ഘട്ടമായുള്ള നീക്കത്തിലൂടെയാണ് ഇത് സാധ്യമാക്കുക. ഈ ബ്രെയിൻ വാഷിനു വേണ്ടി ആദ്യം ഉപയോഗപ്പെടുത്തുന്ന ഘടകം “അഭിമാനം” ആണ്. തുടക്കം ആളുകളിലേക്ക് കുത്തി നിറക്കുന്നത് വിദ്വേഷമായിരിക്കില്ല. എന്നാൽ ആളുകളെ കെണിയിലാക്കാൻ ഈ സ്തുതിഗീതം പര്യാപ്‌തമാണ് താനും. സംസ്കാരം, ചരിത്രം മുതലായവയുടെ അതിശയോക്തിപരമായ അവകാശവാദങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ആ വികാരം വളർത്തിയെടുത്തുകൊണ്ടിരിക്കും. അടുത്ത പടി നമ്മളെ ഇരയായി ചിത്രീകരിക്കുകയാണ്. നൂറ്റാണ്ടുകളായി “അവർ” നമ്മെ ഭരിക്കുകയും നമ്മുടെ മഹത്വത്തെയും സ്വത്വത്തെയും എങ്ങനെ തടയുകയും ചെയ്തു പഠിപ്പിക്കും. ഇതാണ് ബ്രേക്കിംഗ് പോയിൻ്റെന്ന് ധ്രുവ് പറയുന്നു. മൂന്നാമതായി നിങ്ങളെ ഭീകരമായി ഭയപ്പെടുത്തും.
ഇവിടെയാണ് തെറ്റായ വിവരങ്ങൾ ഉപയോഗിക്കുന്നത്, അതിനെ അതിശയോക്തി പുരട്ടി മൂർച്ച കൂട്ടിയെടുക്കുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കൂടുതൽ പൈശാചികവൽക്കരിക്കപ്പെടുന്നു, തുടർന്ന് പ്രതിപക്ഷ പാർട്ടികളെ വലിച്ചിഴച്ച് മറ്റൊന്നിനെ വലുതാക്കുകയും ശതകോടീശ്വരനായ സോറോസിനെയും പാകിസ്ഥാനെയും ചൈനയെയും മറ്റും എറിഞ്ഞ് ആളുകളെ കൂടുതൽ ഭയപ്പെടുത്തുകയും ചെയ്യുന്നു, അവർ അപകടത്തിലാണ് എന്ന ചട്ടക്കൂട് ഉണ്ടാകുന്നു.

ഇവിടെ ഈ ഘട്ടത്തിൽ അവർ മോദിയെ അവതരിപ്പിക്കും. “ആരു നമ്മെ രക്ഷിക്കും” എന്നതിനുള്ള മറുപടിയായി “മോദി ജി”, എന്ന ഉത്തരം നൽകുന്നത് അദ്ദേഹത്തെ ഒരു അവതാരമായി പരാമർശിച്ചുകൊണ്ടാണ്. മതിയായ ഭയം സൃഷ്ടിച്ച ശേഷം, മോദിയുടെ വ്യക്തിത്വ ആരാധനയാണ്
നാലാമതായി നടക്കുക. 1930-കളിൽ ജർമ്മനിയിൽ സംഭവിച്ചത് പോലെ ആളുകൾ മനഃപൂർവ്വം “ഇമോഷണൽ റോളർകോസ്റ്റർ” താഴേക്ക് തള്ളപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു, അന്ന് WhatsApp വഴിയല്ല, മറ്റ് മാധ്യമങ്ങൾ, സിനിമകൾ, റേഡിയോ, സിനിമ എന്നിവയിലൂടെയായിരുന്നു എന്ന് മാത്രം. ഹിന്ദുത്വ സ്ഥാപകരായ സവർക്കറും ഗോൾവാൾക്കറും എങ്ങനെയാണ് ഹിറ്റ്‌ലറുടെയും നാസി ജർമ്മനിയുടെയും ആരാധകരായി അറിയപ്പെട്ടിരുന്നത് എന്ന് ധ്രുവ് വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർ വോട്ട് ചെയ്യണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും നുണകളെ പരാജയപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ ഗാന്ധിയെയും ബോസിനെയും ഭഗത് സിംഗിനെയും ഡോ. അംബേദ്കറെയും ഓർക്കണമെന്നും ധ്രുവ് പറയുന്നു.

‘വാട്ട്‌സ്ആപ്പ് സർവ്വകലാശാല’ യുടെ നുണ പ്രചാരണത്തെ തടുക്കാൻ 1.5 കോടി പ്രചോദിതരും പ്രതിജ്ഞാബദ്ധരുമായ ആളുകൾ ഒത്തു ചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഈ ബ്രെയിൻ വാഷിങിനെ പൊളിച്ചു നീക്കാൻ ‘മിഷൻ 100’ എന്നതിലൂടെ തുറന്നുകാട്ടാനുള്ള വസ്തുത വിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും, തന്നെ നിരീക്ഷിക്കുന്ന എല്ലാവരോടും സത്യം പറയുന്നതിൻ്റെ ഭാഗമാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പണം എറിഞ്ഞുളള ഐടി സെല്ലുകളെക്കാൾ ഇന്ത്യയെ സംരക്ഷിക്കാൻ ഫലപ്രദമായ മാർഗമിതാണെന്നും ധ്രുവ് പറയുന്നു. ഓരോ വ്യക്തിയും തൻ്റെ വീഡിയോ മറ്റൊരു 100 ആളുകളുമായി പങ്കിടാനുള്ള തൻ്റെ അഭ്യർത്ഥന തൻ്റെ 2.5 കോടി പ്രേക്ഷകർ ശ്രദ്ധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ധ്രുവ് പറഞ്ഞു, അവർ മോദി സർക്കാരിനെ വോട്ടുചെയ്യാനുള്ള തൻ്റെ സന്ദേശത്തോട് പ്രതികരിക്കും. അദ്ദേഹം പറഞ്ഞു.

English summary; Dhruv Rathee’s Viral Video Lists ‘4 Stages’ of How Indians Are ‘Being Brainwashed’

 

Share on

മറ്റുവാര്‍ത്തകള്‍