UPDATES

സയന്‍സ്/ടെക്നോളജി

അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ അയച്ച ചാരപേടകമാണോ ഔമൗമൗ?

‘വിദൂര ഭൂതകാലത്ത് നിന്നുള്ള സന്ദേശവാഹകന്‍ എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കാണ്‌ ഔമൗമൗ

                       

സൗരയൂഥത്തിലൂടെ 10 അടിയോളം നീളവും എരിയുന്ന ചുരുട്ടിന്റെ ആകൃതിയുള്ള ഒരു വസ്തു കടന്നു പോയിരുന്നു. അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ അയച്ച ചാരപേടകമാണോ ഇതെന്നാണ് ഹാര്‍വഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ‘വിദൂര ഭൂതകാലത്ത് നിന്നുള്ള സന്ദേശവാഹകന്‍ എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ ഔമൗമൗ എന്നാണ് ഇതിന് നല്‍കിയ പേര്.

2017 ഒക്ടോബര്‍ 19-ന് ഔമൗമൗ സൗരയൂഥത്തിലൂടെ തെന്നിനീങ്ങുന്നത് ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകനായ റോബര്‍ട്ട് വെറിക്കാണ് കണ്ടെത്തിയത്. ആദ്യം വാല്‍നക്ഷത്രമെന്നും പിന്നീട് ഛിന്നഗ്രഹമെന്നും വിലയിരുത്തപ്പെട്ട ഔമാമ ഇതു രണ്ടുമല്ലെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൗരയൂഥത്തിന് പുറത്തുനിന്നുള്ള വസ്തു എന്ന നിര്‍വചിക്കുന്ന ഇന്റര്‍സ്റ്റെല്ലാര്‍ എന്ന വിഭാഗത്തില്‍ ഔമൗമൗയെ ഉള്‍പ്പെടുത്തുകയായിരുന്നു.

സാധാരണ ഛിന്നഗ്രഹങ്ങളും മറ്റു വസ്തുക്കളും സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന് വിധേയമായാണ് കടന്ന്‌പോകുന്നത്. എന്നാല്‍ ഔമൗമൗന്റെ സഞ്ചാരപഥം സൂര്യന്റെ ആകര്‍ഷണത്തിന് എതിരായ രീതിയിലായിരുന്നു. ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങല്‍ ഔമൗമൗയിലുള്ളതാണ് ഇതിനുള്ള കാരണമായി ഗവേഷകര്‍ വാദിക്കുന്നത്.

വാതകങ്ങള്‍ പുറന്തള്ളുന്നത് മൂലം വാല്‍നക്ഷത്രങ്ങള്‍ ഇങ്ങനെ ഗതി മാറി സഞ്ചരിക്കാറുണ്ട്. പക്ഷേ ഔമൗമൗ വാല്‍നക്ഷത്രമല്ല. രണ്ടാമത് ഔമൗമൗയുടെ ആകൃതിയാണ് സംശയം ജനിപ്പിക്കുന്നത്. അസ്വാഭാവികമായി കനം കുറഞ്ഞ രീതിയിലാണ് ഔമൗമൗ കാണപ്പെട്ടത്. ഈ ആകൃതി മൂലം സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ച് മുമ്പോട്ട് സഞ്ചരിക്കാനാവും.

ചുവപ്പിനോട് സാമ്യമുള്ള നിറവും മണിക്കൂറില്‍ 2 ലക്ഷം മൈല്‍ വേഗവുമുള്ള ഔമൗമൗ ഒരു ചാര ബഹിരാകാശ പേടകമാണെന്ന് ഹാര്‍വഡ് ശാസ്ത്രജ്ഞര്‍ വാദിക്കുമ്പോള്‍ ഇതിനെതിരെയുള്ള വാദങ്ങളും ഉയരുന്നുണ്ട്.

വിശദമായ വായനയ്ക്ക് – https://goo.gl/4Moim6

ഈജിപ്തിലെ പിരമിഡുകളുടെ അതിസങ്കീർണമായ നിര്‍മ്മാണ രഹസ്യങ്ങളുടെ ചുരുളുകളഴിയുന്നു

ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയുന്നു; 2060 ഓടെ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് യുഎൻ

Share on

മറ്റുവാര്‍ത്തകള്‍